ലയേഴ്സ് ഡൈസ്
ലയേഴ്സ് ഡൈസ് | |
---|---|
സംവിധാനം | ഗീതു മോഹൻദാസ് |
നിർമ്മാണം | അലൻ മക്അലക്സ് അജയ് റായ് |
രചന | ഗീതു മോഹൻദാസ് |
അഭിനേതാക്കൾ | ഗീതാഞ്ജലി ഥാപ്പ നവാസുദ്ദീൻ സിദ്ദിഖി മന്യ ഗുപ്ത വിക്രം ഭഗ്ര മുരാരി കുമാർ |
സംഗീതം | ജോൺ ബോസ്റ്റേഴ്സ് |
ഛായാഗ്രഹണം | രാജീവ് രവി |
ചിത്രസംയോജനം | ബി. അജിത്കുമാർ |
സ്റ്റുഡിയോ | ജാർ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
സമയദൈർഘ്യം | 104 മിനിറ്റുകൾ |
2013 - ൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് ഹിന്ദി ഭാഷയിൽ പുറത്തിറങ്ങിയ യാത്ര പ്രമേയമായി വരുന്ന (റോഡ് മൂവീ വിഭാഗം) ഒരു ചലച്ചിത്രമാണ് ലയേഴ്സ് ഡൈസ്. ഗീതാഞ്ജലി ഥാപ്പ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരാണ് ഈ ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഗ്രാമത്തിൽ നിന്ന് മധ്യവയസ്കയായ ഒരു അമ്മ, തന്റെ ഭർത്താവിന്റെ അന്വേഷിച്ച് യാത്ര ചെയ്യുന്നത് അവർ കാണാതാവുകയും ചെയ്യുന്നതാണ് ഈ ചലച്ചിത്രത്തിന്റെ പ്രമേയം. മനുഷ്യരുടെ നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ഫലങ്ങളെക്കുറിച്ചും കുടിയേറിപ്പാർക്കുന്ന തൊഴിലാളികളുടെ ചൂഷണത്തെക്കുറിച്ചും ഈ ചലച്ചിത്രം ചർച്ച ചെയ്യുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ആദ്യത്തെ ഫീച്ചർ ചലച്ചിത്രമാണ് ലയേഴ്സ് ഡൈസ്. ഇതിനുമുൻപ് 2008 - ൽ കേൾക്കുന്നുണ്ടോ എന്ന പേരിൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന് വളരെ വലിയ തോതിൽ അനുകൂല പ്രതികരണങ്ങൾ ലഭിച്ചിരുന്നു. 2013 - ലെ മുംബൈ ചലച്ചിത്രോത്സവത്തിലാണ് ലയേഴ്സ് ഡൈസ് ആദ്യമായി പ്രദർശിപ്പിച്ചത്. ഇന്ത്യൻ ചലച്ചിത്രങ്ങളുടെ മത്സരവിഭാഗത്തിലായിരുന്നു അന്ന് ഈ ചലച്ചിത്രം പ്രദർശിപ്പിച്ചത്. 2014 ജനുവരിയിൽ സൺഡൻസ് ചലച്ചിത്രോത്സവത്തിലും റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ലയേഴ്സ് ഡൈസ് പ്രദർശിപ്പിക്കപ്പെട്ടിരുന്നു. സോഫിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രത്യേക ജൂറി പുരസ്കാരവും ചിത്രത്തിന് ലഭിച്ചു.
ഇന്ത്യയുടെ 61 - മത് ദേശീയ ചലച്ചിത്ര പുരസ്കാര വേളയിൽ ലയേഴ്സ് ഡൈസിലെ അഭിനയത്തിന് ഗീതാഞ്ജലി ഥാപ്പയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും രാജീവ് രവിയ്ക്ക് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. 87 - മത് അക്കാദമി പുരസ്കാരത്തിന് ലയേഴ്സ് ഡൈസ് ഇന്ത്യയിൽ നിന്ന് ഔദ്യോഗികമായി ശുപാർശ ചെയ്യപ്പെട്ടെങ്കിൽ അന്തിമ പട്ടികയിൽ ഇടം നേടിയില്ല.
അഭിനയിച്ചവർ
[തിരുത്തുക]- നവാസുദ്ദീൻ സിദ്ദിഖി - നവാസുദ്ദീൻ
- ഗീതാഞ്ജലി ഥാപ്പ - കമല
- മാന്യ ഗുപ്ത - മന്യ
- വിക്രം ഭഗ്ര - ഹോട്ടൽ ഉടമ
- മുരാരി - ഹോട്ടൽ ബോയ്
പുരസ്കാരങ്ങൾ
[തിരുത്തുക]- 61-ാമത് ദേശീയ ചലച്ചത്ര പുരസ്കാരം
- മികച്ച നടിയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - ഗീതാഞ്ജലി ഥാപ്പ
- മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - രാജീവ് രവി
- സോഫിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, 2014
- പ്രത്യേക ജൂറി പുരസ്കാരം
- NYIFF 2014
- മികച്ച നടി - ഗീതാഞ്ജലി ഥാപ്പ
- അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച ചിത്രം
- പെസാരോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, 2014
- മികച്ച ചിത്രം
- ഗ്രനാഡ സൈൻസ് ഡെൽസർ ചലച്ചിത്രോത്സവം
- ബ്രോൺസ് അൽഹംബ്ര പുരസ്കാരം