കമലദളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമലദളം
സംവിധാനംസിബി മലയിൽ
നിർമ്മാണംമോഹൻലാൽ
രചനലോഹിതദാസ്
അഭിനേതാക്കൾമോഹൻലാൽ
മോനിഷ
പാർവ്വതി
വിനീത്
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംആനന്തക്കുട്ടൻ
സ്റ്റുഡിയോപ്രണവം ആട്സ്
വിതരണംപ്രണവം മൂവീസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനുട്ട്

ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്തു 1992-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കമലദളം. മോഹൻലാൽ, മുരളി, വിനീത്, നെടുമുടി വേണു, മോനിഷ, പാർവ്വതി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

കഥാസന്ദർഭം[തിരുത്തുക]

കേരള കലാ മന്ദിരത്തിലെ അദ്ധ്യാപകനായിരുന്നു നന്ദഗോപൻ (മോഹൻലാൽ). ഭാര്യയുടെ (പാർവ്വതി) ആത്മഹത്യ ഇദ്ദേഹത്തെ മദ്യത്തിനടിമയാക്കി. ഭാര്യയുടെ കൊലപാതകിയെന്ന് സംശയിക്കപ്പെട്ട നന്ദഗോപനെ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ കലാ മന്ദിരത്തിൽനിന്നും സസ്പെന്റ് ചെയ്തു. തിരിച്ചെടുക്കാതിരിക്കാൻ സെക്രട്ടറി വേലായുധന്റെ (നെടുമുടി വേണു) അടവുകൾ വിഫലമാക്കി അദ്ദേഹം കലാ മന്ദിരത്തിൽ അദ്ധ്യാപകനായി പ്രവേശിക്കുന്നു. അദ്ദേഹത്തിന്റെ മോഹമായിരുന്ന സീതാ കല്ല്യാണം എന്ന നൃത്തശില്പം മാളവിക (മോനിഷ) എന്ന വിദ്യാർത്ഥിനിയെ പരിശീലിപ്പിച്ച് അവതരിപ്പിക്കുന്നു. നന്ദഗോപനും മാളവികയും തമ്മിലുള്ള അടുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെട്ട മാളവികയുടെ കാമുകൻ സോമശേഖരൻ (വിനീത്) നന്ദഗോപനെ വിഷം കൊടുത്ത് കൊല്ലുന്നു.

അഭിനേതാക്കൾ[തിരുത്തുക]

ക്ര.നം. താരം വേഷം
1 മോഹൻലാൽ നന്ദഗോപൻ, കേരള കലാ മന്ദിരത്തിലെ അദ്ധ്യാപകൻ
2 മോനിഷ മാളവിക നങ്ങ്യാർ, കേരള കലാ മന്ദിരത്തിലെ വിദ്യാർത്ഥിനി
3 പാർവ്വതി സുമംഗല, നന്ദഗോപന്റെ ഭാര്യ
4 വിനീത് സോമശേഖരനുണ്ണി, കേരള കലാ മന്ദിരത്തിലെ വിദ്യാർത്ഥി, മാളവികയുടെ കാമുകൻ
5 മുരളി മാധവനുണ്ണി, കേരള കലാ മന്ദിരത്തിലെ അദ്ധ്യാപകൻ, സോമശേഖരനുണ്ണിയുടെ സഹോദരൻ
6 ഒടുവിൽ ഉണ്ണികൃഷ്ണൻ രാവുണ്ണി നമ്പീശൻ, കേരള കലാ മന്ദിരത്തിന്റെ പ്രധാനാദ്ധ്യാപകൻ, മാളവികയുടെ പിതാവ്
7 നെടുമുടി വേണു വേലായുധൻ, കേരള കലാ മന്ദിരത്തിന്റെ സെക്രട്ടറി
8 തിക്കുറിശ്ശി സുകുമാരൻ നായർ കേരള കലാ മന്ദിരത്തിന്റെ ഡയറക്ടർ
9 സുകുമാരി കേരള കലാ മന്ദിരത്തിലെ അദ്ധ്യാപിക
10 ബിന്ദു പണിക്കർ മാധവനുണ്ണിയുടെ ഭാര്യ
11 മാമുക്കോയ ഹൈദ്രോസ്സ്, നന്ദഗോപന്റെ സുഹൃത്ത്
12 നന്ദു (നടൻ) സോമന്റെ സുഹൃത്ത്, കലാമന്ദിരത്തിലെ വിദ്യാർത്ഥി

-

ഗാനങ്ങൾ[തിരുത്തുക]

കൈതപ്രം രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് രവീന്ദ്രൻ മാസ്റ്ററാണ്.

Track Song Title Singer(s)
1 പ്രേമോദാരനായ് യേശുദാസ്, ചിത്ര
2 അലൈപായുതേ കാഞ്ഞങ്ങാട് രാമചന്ദ്രൻ
3 സായന്തനം യേശുദാസ്
4 ആനന്ദ നടനം ലത രാജു
5 ആനന്ദ നടനം യേശുദാസ്
6 കമലദളം എം. ജി. ശ്രീകുമാർ, സുജാത മോഹൻ
7 സായന്തനം ചിത്ര
8 സുമൂഹൂർത്തമായ് യേശുദാസ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കമലദളം&oldid=3917082" എന്ന താളിൽനിന്ന് ശേഖരിച്ചത്