ബിഗ് ബ്രദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Big Brother
Theatrical release poster
സംവിധാനംസിദ്ദിഖ്
നിർമ്മാണം
  • സിദ്ദിഖ്
  • ജെൻസോ ജോസ്
  • ഫിലിപ്പോസ് കെ.ജോസഫ്
  • മനു മാളികയ്ക്കൽ
  • വൈശാഖ് രാജൻ
രചനസിദ്ദിഖ്
അഭിനേതാക്കൾ
സംഗീതംദീപക് ദേവ്
ഛായാഗ്രഹണംജിത്തു ദാമോദർ
ചിത്രസംയോജനംകെ.ആർ. ഗൗരിശങ്കർ
വിതരണംഎസ്സ് ടാക്കീസ്
സ്റ്റുഡിയോ
  • എസ്സ് ടാക്കീസ്
  • ഷാമാൻ ഇൻറ്റർനാഷണൽ
  • വൈശാഖ സിനിമ
റിലീസിങ് തീയതി2019
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്25 കോടി

2019ൽ പ്രദർശനത്തിനെത്തുന്ന ഒരു മലയാളഭാഷ കോമഡി ത്രില്ലർ ചലച്ചിത്രമാണ് ബിഗ് ബ്രദർ (English : Big Brother). സിദ്ദീഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലാണ് നായകൻ. വിയറ്റ്നാം കോളനി, ലേഡീസ് ആൻഡ് ജെൻറ്റിൽമാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ദിഖും, മോഹൻലാലും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.[1]എസ് ടാക്കീസ്, വൈശാഖ് സിനിമ, ഷാ മാൻ ഇന്റർനാഷണൽ എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ സിദ്ദിഖും, ജെൻസോ ജോസും, വൈശാഖ രാജനും, ഫിലിപ്പോസ് കെ. ജോസും, മനു മാളികയ്ക്കലുമാണ്. തെന്നിന്ത്യൻ താരം റെജീന കസാൻഡ്രയും ഈ ചിത്രത്തിലുണ്ട്. സച്ചിദാനന്ദൻ എന്ന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ നായിക മിർണ മേനോനാണ്. അർബാസ് ഖാൻ, ചെമ്പൻ വിനോദ് ജോസ്‌, അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, സിദ്ദിഖ് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിക്കുന്നത് ദീപക് ദേവാണ്. ബോളിവുഡ് താരം അർബാസ് ഖാൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.[2]25 കോടിയാണ് ഈ ചിത്രത്തിന്റെ ബജറ്റ്.[3]

അഭിനേതാക്കൾ[തിരുത്തുക]

ഫസ്റ്റ് ലുക്ക് പോസ്റ്റർ[തിരുത്തുക]

ഹാഫ് സ്ലീവ് ഷർട്ടും പാന്റ്‌സുമിട്ട് മോഹൻലാൽ മതിൽ ചാടിക്കടക്കുന്ന പോസ്റ്ററാണ് പുറത്തു വന്നത്. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിഗ്_ബ്രദർ&oldid=3207146" എന്ന താളിൽനിന്ന് ശേഖരിച്ചത്