ഇർഷാദ്
Irshad Ali | |
|---|---|
| ജനനം | |
| ജീവിതപങ്കാളി | Ramseena |
| കുട്ടികൾ | Arshaq |
| Parent(s) | Abdu, Nafisa[1] |
മലയാളചലച്ചിത്രനടനും ടെലിവിഷൻ അഭിനേതാവുമാണ് ഇർഷാദ്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്.[2]
തൃശ്ശൂർ ജില്ലയിൽ കേച്ചേരി അബ്ദുവിന്റെയും നഫീസയുടേയും അഞ്ചുമക്കളിൽ മൂന്നാമനായി ജനിച്ചു. സ്‌കൂൾ-കോളേജ് കാലഘട്ടത്തിൽ പല നാടകങ്ങളിലും അഭിനയിച്ചിരുന്നു. സതീഷ് മേനോൻ്റെ 'ഭവം' (1997) ആയിരുന്നു ആദ്യചിത്രം. പിന്നീട് പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലൂടെ കൂടുതൽ ജനശ്രദ്ധ നേടി. സഹനടനായി പ്രവർത്തിക്കുന്ന ഇർഷാദ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ടി.വി. ചന്ദ്രൻ, പി.ടി. കുഞ്ഞുമുഹമ്മദ്, പ്രിയനന്ദനൻ, ഡോ. ബിജു, മധു കൈതപ്രം തുടങ്ങിയ സംവിധായകരോടൊപ്പം ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചു.[2]
ഷരീഫ് ഈസ സംവിധാനം ചെയ്യുന്ന 'ആണ്ടാൾ' എന്ന ചലച്ചിത്രം നിർമ്മിച്ചതിലൂടെ ചലച്ചിത്ര നിർമ്മാണത്തിലേക്കും കടന്നു., ഇതിലെ പ്രധാന നടനും ഇർഷാദ് തന്നെയാണ്.
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]- ആണ്ടാൾ
- ദൃശ്യം
- കാറ്റും മഴയും
- മറിയം മുക്ക്
- പൊട്ടാസ് ബോംബ്
- പുണ്യാളൻ അഗർബത്തീസ്
- പെയിന്റിങ് ലൈഫ്
- പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
- ശിക്കാർ
- ഇന്ത്യൻ റുപ്പി
- ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
- മെമ്മറീസ്
- ദ്രോണ
- കോക്ടെയ്ൽ
- ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
- പാഠം ഒന്ന് ഒരു വിലാപം
- നെയ്ത്തുകാരൻ
- പരദേശി
- പുലിജന്മം
- കഥാവശേഷൻ
- വീട്ടിലേക്കുള്ള വഴി
- സൂഫി പറഞ്ഞ കഥ
- മദ്ധ്യവേനൽ
- പ്രണയവർണ്ണങ്ങൾ
പുരസ്കാരങ്ങൾ
[തിരുത്തുക]മാധവം എന്ന ടെലിവിഷൻ സീരിയലിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച ടി.വി. സഹനടനുള്ള പുരസ്കാരം നേടി.[2] ക്രിട്ടിക്‌സ് അവാർഡുൾപ്പെടെ മറ്റുചില പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ https://web.archive.org/web/20131024035513/http://www.mathrubhumi.com/movies/malayalam/400653/. Archived from the original on 24 October 2013. Retrieved 24 October 2013.
{{cite web}}: Missing or empty|title=(help) - 1 2 3 "ഇനി ഞാനൊരു പുള്ളിപ്പുലി". മാതൃഭൂമി. 2013 ഒക്ടോബർ 24. Retrieved 2013 ഒക്ടോബർ 24.
{{cite news}}: Check date values in:|accessdate=and|date=(help)CS1 maint: deprecated archival service (link)