ഉള്ളടക്കത്തിലേക്ക് പോവുക

ഒന്നാണു നമ്മൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒന്നാണു നമ്മൾ
സംവിധാനംപി.ജി. വിശ്വംഭരൻ
കഥകലൂർ ഡെന്നീസ്
നിർമ്മാണംഅബ്ദുസ്സലാം, കലാധരൻ നായർ
അഭിനേതാക്കൾമമ്മൂട്ടി
മോഹൻലാൽ
സീമ
അടൂർ ഭാസി
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംജി. മുരളി
സംഗീതംഇളയരാജ
നിർമ്മാണ
കമ്പനി
എ.എം.കെ സിനി ആർട്ട്സ്
വിതരണംഎ.എം.കെ സിനി ആർട്ട്സ്
റിലീസ് തീയതി
  • 26 December 1984 (1984-12-26)
രാജ്യംഭാരതം
ഭാഷമലയാളം

1984ൽ കലൂർ ഡെന്നീസ്കഥയെഴുതി പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഒന്നാണു നമ്മൾ. മമ്മൂട്ടി,മോഹൻലാൽ,സീമ,അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ഇളയരാജയുടെ സംഗീതം , ജി മുരളിയുടെ ചിത്രസംയോജനം രാമചന്ദ്രബാബുവിന്റെ ഛായാഗ്രഹണം എന്നിവ ഈ ചിത്രത്തിന്റെ സവിശേഷതകളാണ്.[1][2][3]

താരനിര

[തിരുത്തുക]
ക്ര.നം.താരംകഥാപാത്രം
1മമ്മൂട്ടിസേതു
2മോഹൻലാൽനന്ദഗോപാൽ
3സീമനിർമ്മല
4അടൂർ ഭാസിപത്മനാഭൻ നായർ
5ബേബി ശാലിനിസോണിക്കുട്ടി
6പൂർണ്ണിമ ജയറാംസീത
7മണിയൻപിള്ള രാജുഹരി
8മീനകാർത്ത്യായനിയമ്മ
9തിലകൻസേതുവിന്റെ അച്ഛൻ
10സുകുമാരിഡോ. റേച്ചൽ
11ജഗന്നാഥവർമ്മഡോക്റ്റർ

കഥാതന്തു

[തിരുത്തുക]

ശാന്തമായി ഒഴുകുന്ന ജീവിതനദിയിൽ വീഴുന്ന സംഭവങ്ങൾ ജീവിതഗതിക്കുണ്ടാക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളാണ് ഈ ചിത്രത്തിന്റെ കഥാതന്തു. ബാങ്ക് ഓഫീസരായ സേതുവും( മമ്മൂട്ടി) നിർമ്മലയും( സീമ )മകൾ സോണിമോളും(ബേബി ശാലിനി) സുഖവും ശാന്തവുമായി ജീവിക്കുന്നു. നിർമ്മലയുടെ അനിയത്തി സീത (പൂർണ്ണിമ ജയറാം) കോളജിൽ പഠിക്കുന്നു. അവളെ കണ്ട് ഇഷ്ടപ്പെട്ട് നന്ദഗോപാൽ (മോഹൻലാൽ) അവളുടെ പിറകെ കൂടുന്നു. അയാൾ സേതുവിന്റെ കുടുംബവുമായി അടുക്കുന്നു. അയാളുടെ കുസൃതികലർന്ന പെരുമാറ്റത്തിലൂടെ അയാൾ എല്ലാവർക്കും പ്രിയങ്കരനാകുന്നു. വിവാഹം തീരുമാനിക്കുന്നു. പക്ഷേ ഒരു അപകടത്തിൽ നന്ദു മരിക്കുന്നു. ആ ഷോക്ക് അവസാനിക്കും മുമ്പ് ഗർഭിണിയായ നിർമ്മല ഒരു വീഴ്ചയിൽ ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട് കിടപ്പിലാകുന്നു. തളർച്ചയിലുള്ള ആ കുടുംബത്തിന്റെ രക്ഷക്കായി എല്ലാവരും കൂടി നിർബന്ധിച്ച സേതുവും സീതയും തമ്മിലുള്ള വിവാഹം നടത്തുന്നു. പക്ഷേ കുറച്ച് നാൾക്കകം നിർമ്മല ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. വീട്ടിൽ സന്തോഷവും ആശങ്കകളൂം നിറയുന്നു. പ്രശ്നം അവസാനിപ്പിക്കാനായി സീത ജീവിതം അവസാനിപ്പിക്കുന്നു.

പാട്ടരങ്ങ്

[തിരുത്തുക]

ബിച്ചുതിരുമലയുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകിയിരിക്കുന്നു [4]

ക്ര.നം.പാട്ട്പാട്ടുകാർ
1കൽക്കണ്ടം ചുണ്ടിൽകെ.ജെ. യേശുദാസ്, എസ്. ജാനകി
2കുപ്പിണീപ്പട്ടാളംകെ.ജെ. യേശുദാസ്, കൃഷ്ണചന്ദ്രൻ
3വാലിട്ടെഴുതിയകെ.ജെ. യേശുദാസ് ,എസ്. ജാനകി

അവലംബം

[തിരുത്തുക]
  1. "ഒന്നാണു നമ്മൾ". www.malayalachalachithram.com. Retrieved 2017-07-04.
  2. "ഒന്നാണു നമ്മൾ". malayalasangeetham.info. Archived from the original on 2014-10-20. Retrieved 2017-07-04.
  3. "ഒന്നാണു നമ്മൾ". spicyonion.com. Archived from the original on 2016-03-04. Retrieved 2017-07-04.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-20. Retrieved 2017-07-04.

പുറം കണ്ണീകൾ

[തിരുത്തുക]

ചിത്രം കാണൂക

[തിരുത്തുക]

ഒന്നാണു നമ്മൾ 1984

"https://ml.wikipedia.org/w/index.php?title=ഒന്നാണു_നമ്മൾ&oldid=4577607" എന്ന താളിൽനിന്ന് ശേഖരിച്ചത്