കാളിയ മർദ്ദനം
| കാളിയമർദ്ദനം | |
|---|---|
| പ്രമാണം:Kaaliya Mardhanam.jpg Promotional poster designed by R. K. | |
| സംവിധാനം | ജെ. വില്യംസ്] |
| കഥ | പാപ്പനംകോട് ലക്ഷ്മണൻn |
| നിർമ്മാണം | തിരുപ്പതി ചെട്ടിയാർ |
| അഭിനേതാക്കൾ | മോഹൻലാൽ, നെടുമുടി വേണു, ശങ്കർ , സത്യകല |
| ഛായാഗ്രഹണം | ജെ. വില്യംസ് (സംവിധായകൻ) |
| ചിത്രസംയോജനം | കെ.ശങ്കുണ്ണി |
| സംഗീതം | കെ.ജെ. ജോയ് |
നിർമ്മാണ കമ്പനി | എവർഷൈൻ പ്രൊഡക്ഷൻസ് |
| വിതരണം | എവർഷൈൻ റിലീസ് |
റിലീസ് തീയതി |
|
| രാജ്യം | India |
| ഭാഷ | Malayalam |
തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് ജെ. വില്യംസ് കഥയെഴുതി സംവിധാനം ചെയ്ത് 1982-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള ക്രൈം ത്രില്ലർ ചലച്ചിത്രമാണ് കാളിയ മർദ്ദനം. പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥയും സംഭാഷണവും എഴുതിയ ഈ ചിത്രത്തിൽ മോഹൻലാൽ, ശങ്കർ, നെടുമുടി വേണു, സത്യകല, ജോസ് പ്രകാശ്, ശങ്കരാടി, ലാലു അലക്സ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. കെ.ജെ. ജോയ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു. [1] [2] [3] പാപ്പനംകോട് ലക്ഷ്മണൻ, പൂവച്ചൽ ഖാദർ എന്നിവരാണ് ഗാനങ്ങൾ എഴുതിയത്.
കഥാംശം
[തിരുത്തുക]ടാക്സി ഡ്രൈവറായ രാമു തന്റെ ബന്ധുവായ ഗീതയെ സ്നേഹിക്കുന്നു. എന്നാൽ ഗീത, ഡിഎസ്പി മേനോന്റെ മകനും തന്റെ കോളേജിലെ സഹപാഠിയുമായ ശ്രീനിയുമായി പ്രണയത്തിലാണ്. സമ്പന്നരായ മാതാപിതാക്കളുടെ വഴിതെറ്റിയ മക്കളായ ജോണി, റഹീം, സ്വാമി, കണ്ണൻ എന്നിവർ ഗീതയുടെയും ശ്രീനിയുടെയും കോളേജിലെ സഹപാഠികളാണ്.
ഗീതയുടെ അമ്മ അവളുടെ വിവാഹം രാമുവുമായി നിശ്ചയിക്കുന്നു; ഇത് ഗീതയെയും ശ്രീനിയെയും അസ്വസ്ഥരാക്കുന്നു. ഗൂഢലക്ഷ്യത്തോടെ ആ വികൃതിസംഘം കമിതാക്കളുടെ വിവാഹം നടത്താൻ സഹായം വാഗ്ദാനം ചെയ്യുന്നു. സംഘത്തിന്റെ വാക്കുകൾ വിശ്വസിച്ച് കമിതാക്കൾ അവരുടെ അടുത്തെത്തുന്നു; സംഘം ഗീതയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും അവൾ മരിക്കുകയും ചെയ്യുന്നു.
കൊലപാതകത്തിൽ രാമുവിനെ പ്രതിയാക്കുന്നതിൽ സംഘം വിജയിക്കുന്നു. അവർ അവനെതിരെ തെളിവു നൽകുകയും അതിന്റെ ഫലമായി രാമുവിന് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുകയും ചെയ്യുന്നു. യഥാർത്ഥ കുറ്റവാളികളോട് പ്രതികാരം ചെയ്യാൻ രാമു ജയിൽ ചാടുന്നു; കുറ്റവാളികൾ ഓരോരുത്തരായി കൊല്ലപ്പെടുന്നു. ഡിഎസ്പി മേനോൻ രാമുവിനെയാണ് കൊലയാളിയായി സംശയിക്കുന്നത്.
മൂന്നുപേർ കൊല്ലപ്പെടുന്നു. ഒടുവിൽ രാമു നാലാമനും ഒരു ജഡ്ജിയുടെ മകനുമായ ജോണിയുടെ അടുത്തെത്തുന്നുവെങ്കിലും അവനെ കൊല്ലുന്നതിൽ പരാജയപ്പെടുന്നു. ജോണി രാമുവിനെ പിന്തുടർന്ന് പ്രേതബാധയുള്ള ഒരു സ്ഥലത്ത് എത്തുന്നു. വിവരമറിഞ്ഞ് അവിടെയെത്തുന്ന മേനോൻ ജോണി കൊല്ലപ്പെട്ടുകിടക്കുന്നതായി കാണുന്നു. എന്നാൽ ജോണിയുടെ യഥാർത്ഥ കൊലയാളി ശ്രീനിയാണെന്ന് കണ്ട് മേനോൻ ആശ്ചര്യപ്പെടുന്നു; ഇത് സിനിമയെ അതിശയകരമായ ഒരു അന്ത്യത്തിലേക്ക് നയിക്കുന്നു.
താരനിര
[തിരുത്തുക]- ജോണിയായി മോഹൻലാൽ
- ശ്രീനിയായി നെടുമുടി വേണു
- രാമുവായി ശങ്കർ
- ഡിഎസ്പി മേനോനായി ജോസ് പ്രകാശ്
- കണ്ണനായി ലാലു അലക്സ്
- റഹീമായി മുരളി
- സ്വാമിയായി ജഗതി ശ്രീകുമാർ
- ഗീതയായി സത്യകല
- വീനസ് രാജു എന്ന ഫോട്ടോഗ്രാഫറായി ശിവാജി
- കവിയൂർ പൊന്നമ്മ
- നർത്തകിയായി അനുരാധ
- കാട്ടുപോത്ത് ചന്തപ്പനായി അനിൽ തോമസ്
ഗാനങ്ങൾ
[തിരുത്തുക]പാപ്പനംകോട് ലക്ഷ്മണൻ, പൂവച്ചൽ ഖാദർ എന്നിവരുടെ വരികൾക്ക് കെ.ജെ. ജോയ് സംഗീതം പകർന്നു.
| നം. | ഗാനം | ഗായകർ | വരികൾ | ദൈർഘ്യം |
|---|---|---|---|---|
| 1 | "മാഡം കൊല്ലും" | വാണി ജയറാം | പാപ്പനംകോട് ലക്ഷ്മണൻ | |
| 2 | "ഞാനൊരു തപസ്വിനി" | കോറസ്, എസ്.പി. ശൈലജ | പാപ്പനംകോട് ലക്ഷ്മണൻ | |
| 3 | "പ്രേമാവതി നിൻ വഴിയിൽ" | കെ.ജെ. യേശുദാസ് | പൂവച്ചൽ ഖാദർ | |
| 4 | "പുഷ്യരാഗത്തേരിൽ" | പി. സുശീല | പാപ്പനംകോട് ലക്ഷ്മണൻ |
അവലംബം
[തിരുത്തുക]- ↑ "Kaaliyamarddanam". www.malayalachalachithram.com. Retrieved 16 October 2014.
- ↑ "Kaaliyamarddanam". malayalasangeetham.info. Archived from the original on 2015-03-19. Retrieved 16 October 2014.
- ↑ "Kaliya Mardanam". spicyonion.com. Archived from the original on 2023-02-10. Retrieved 16 October 2014.
പുറംകണ്ണികൾ
[തിരുത്തുക]- Template film date with 1 release date
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- 1982-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- പാപ്പനംകോട് ലക്ഷ്മണന്റെ ഗാനങ്ങൾ
- കെ.ജെ. ജോയ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പൂവച്ചൽ- ജോയ് ഗാനങ്ങൾ
- ജെ. വില്യംസ് ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ജെ.വില്യംസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ