മൈത്രി (2015-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈത്രി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൈത്രി (വിവക്ഷകൾ) എന്ന താൾ കാണുക. മൈത്രി (വിവക്ഷകൾ)
മൈത്രി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംബി.എം. ഗിരിരാജ്
നിർമ്മാണംഎൻ.എസ്. രാജ്കുമാർ
രചനബി.എം. ഗിരിരാജ്
സംഭാഷണം:
സുദാംസു
അഭിനേതാക്കൾമോഹൻലാൽ
പുനീത് രാജ്കുമാർ
അർച്ചന
അതുൽ കുൽക്കർണി
രവി കാലെ
ഭാവന
ജഗദീഷ് എച്ച്.എം.
സംഗീതംഇളയരാജ
ഛായാഗ്രഹണംഎ.വി. കൃഷ്ണകുമാർ
കിരൺ
ചിത്രസംയോജനംകെ.എം. പ്രകാശ്
സാഗർ
സ്റ്റുഡിയോഓംകാർ മൂവീസ്
വിതരണംകിഷോർ ഫിലിംസ്
റിലീസിങ് തീയതി
 • 20 ഫെബ്രുവരി 2015 (2015-02-20)

12 ജൂൺ 2015
രാജ്യം ഇന്ത്യ
ഭാഷകന്നഡ
മലയാളം
സമയദൈർഘ്യം137 മിനിറ്റ്

ബി.എം. ഗിരിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ കന്നഡ ചലച്ചിത്രമാണ് മൈത്രി (കന്നഡ : ಮೈತ್ರಿ).[1] ഓംകാർ മൂവീസിന്റെ ബാനറിൽ എൻ.എസ്. രാജ്കുമാർ നിർമ്മിച്ച ഈ ചിത്രം മൈ ഹീറോ മൈത്രി എന്ന പേരിൽ മലയാളത്തിലും പുറത്തിറക്കിയിരുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ ഒരു സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.[2]

സ്ലംഡോഗ് മില്യണേർ എന്ന ചിത്രത്തിലേതുപോലെ ഒരു പ്രശ്നോത്തരി മത്സരമാണ് ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം. 'കോടിപതി ജൂനിയർ' എന്ന പ്രശ്നോത്തരി മത്സരത്തിൽ പങ്കെടുക്കുവാൻ ജുവനൈൽ ഹോമിൽ നിന്നെത്തുന്ന സിദ്ധാർത്ഥൻ എന്ന കുട്ടിയിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സിദ്ധാർത്ഥൻ ഈ മത്സരത്തിലെ ചോദ്യങ്ങൾക്കെല്ലാം ശരിയുത്തരം നൽകുന്നു. മത്സരത്തിനിടയിൽ വച്ച് സിദ്ധാർത്ഥൻ ഒരു കൊലപാതകിയാണെന്നു വെളിപ്പെടുന്നതും അതേത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.[3]

മോഹൻലാൽ, പുനീത് രാജ്കുമാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ അർച്ചന, അതുൽ കുൽക്കർണി, ഭാവന എന്നിവരും അഭിനയിച്ചിരിക്കുന്നു.[4][5] മോഹൻലാൽ അഭിനയിക്കുന്ന രണ്ടാമത്തെ കന്നഡ ചലച്ചിത്രമാണ് മൈത്രി.[6] ഈ ചിത്രത്തിൽ ഡി.ആർ.ഡി.ഓ. ശാസ്ത്രജ്ഞനായ മഹാദേവ് ഗോഡ്കേ (മലയാളത്തിൽ മഹാദേവ മേനോൻ) എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

എച്ച്.എസ്. വെങ്കടേഷ മൂർത്തിയും ബരഗുരു രാമചന്ദ്രപ്പയും രചിച്ച ഗാനങ്ങൾക്ക് ഇളയരാജ സംഗീതം നൽകിയിരിക്കുന്നു. 2015 ഫെബ്രുവരി 20-ന് പ്രദർശനത്തിനെത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.[7][8] 2015 ജൂൺ 12-ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ മലയാളം പതിപ്പിൽ 'കാള പ്രതാപൻ' എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവൻ മണിയായിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

കന്നഡ:

മലയാളം:

ബോക്സ് ഓഫീസ്[തിരുത്തുക]

കർണാടകയിലെ 250 തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. കർണാടകയിൽ നിന്ന് ആദ്യ ദിവസം 1.75 കോടി രൂപ സ്വന്തമാക്കിയ ചിത്രം സംസ്ഥാനത്ത് 150 ദിവസം പ്രദർശിപ്പിച്ചിരുന്നു.[9][10][11][12]

പുരസ്കാരങ്ങൾ[തിരുത്തുക]

കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2015
 • മികച്ച മൂന്നാമത്തെ ചലച്ചിത്രം.[13]

അവലംബം[തിരുത്തുക]

 1. "Mohanlal wraps up Puneeth's Mythri". The Times of India. 1970-01-01. ശേഖരിച്ചത് 2013-07-09.
 2. Muralidhara Khajane (2013-05-30). "Namaskaram to namaskara". The Hindu. ശേഖരിച്ചത് 2013-07-09.
 3. "മൈത്രി തീയറ്ററുകളിലേക്ക്". സിനി ഡയറി. മൂലതാളിൽ നിന്നും 2018-01-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-23.
 4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-04-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-22.
 5. Prathibha Joy (19 February 2015). "Puneeth, Mohanlalm Atul share the screen". The Times of India.
 6. "മോഹന്ലാലും പുനീതും ഒന്നിച്ച് മൈത്രി; ആവേശത്തോടെ ആരാധകർ". മാതൃഭൂമി ദിനപത്രം. 2015-02-25. മൂലതാളിൽ നിന്നും 2018-01-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-23.
 7. Shekhar H. Hooli (20 February 2015). "'Mythri' Movie Viewers and Critics Review: Live Update". International Business Times. ശേഖരിച്ചത് 20 February 2015.
 8. "'Mythri' Movie Review and Critics Review, Box Office Collection". മൂലതാളിൽ നിന്നും 2015-02-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 February 2015.
 9. Shekhar H. Hooli (21 February 2015). "Puneeth Rajkumar's 'Mythri', 'Benkipatna' First Day Collection at Box Office". International Business Times. ശേഖരിച്ചത് 21 February 2015.
 10. Upadhyaya, Prakash (25 February 2015). "Will Superstar Nagarjuna Agree to Feature in Telugu Remake of Puneet Rajkumar-Mohanlal's 'Mythri'?". International Business Times. ശേഖരിച്ചത് 12 September 2016.
 11. "'Mythri' going Good". Indiaglitz.com. 27 February 2015.
 12. Sharadhaa, A (16 April 2015). "'Mythri' To Be Released as 'My Hero Mythri'". The New Indian Express. ശേഖരിച്ചത് 12 September 2016.
 13. Prakash Upadhyaya (19 May 2016). "'Thithi,' Puneeth Rajkumar, Mohanlal's 'Mythri' win Karnataka State Awards". International Business Times (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 19 May 2016.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈത്രി_(2015-ലെ_ചലച്ചിത്രം)&oldid=3807437" എന്ന താളിൽനിന്ന് ശേഖരിച്ചത്