രക്തസാക്ഷികൾ സിന്ദാബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രക്തസാക്ഷികൾ സിന്ദാബാദ്
രക്തസാക്ഷികൾ സിന്താബാദ്‌
സംവിധാനംവേണു നാഗവള്ളി
നിർമ്മാണംവി.വി. ദീപ
കഥചെറിയാൻ കൽ‌പകവാടി
തിരക്കഥവേണു നാഗവള്ളി
ചെറിയാൻ കൽ‌പകവാടി
അഭിനേതാക്കൾമോഹൻലാൽ
സുരേഷ് ഗോപി
മുരളി
സുകന്യ
രഞ്ജിത
സംഗീതം
ഗാനരചനപി. ഭാസ്കരൻ
ഒ.എൻ.വി. കുറുപ്പ്
ഗിരീഷ് പുത്തഞ്ചേരി
ഏഴാച്ചേരി രാമചന്ദ്രൻ
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോസൂര്യ സിനി ആർട്സ്
വിതരണംസൂര്യ സിനി ആർട്സ്
സെവൻ ആർട്ട്സ്
റിലീസിങ് തീയതി1998
രാജ്യംഇന്ത്യ
ഭാഷമലയാളം

വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, മുരളി, സുകന്യ, രഞ്ജിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയതും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും വളർച്ചയും പ്രതിപാതിക്കുന്നതുമായ ഒരു മലയാളചലച്ചിത്രമാണ് രക്തസാക്ഷികൾ സിന്ദാബാദ്. സൂര്യ സിനി ആർട്സിന്റെ ബാനറിൽ വി.വി. ദീപ നിർമ്മിച്ച ഈ ചിത്രം സൂര്യ സിനി ആർട്സ്, സെവൻ ആർട്ട്സ് എന്നിവർ വിതരണം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ കഥ ചെറിയാൻ കൽപകവാടിയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ചെറിയാൻ കൽ‌പകവാടി, വേണു നാഗവള്ളി എന്നിവർ ചേർന്നാണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് ജോണി സാഗരിഗ.

ഗാനങ്ങൾ
  1. പൊന്നാര്യൻ പാടം – കെ.എസ്. ചിത്ര
  2. വൈകാശി തെന്നലോ – എം.ജി. ശ്രീകുമാർ
  3. ബലികുടീരങൾ – കെ.ജെ. യേശുദാസ് (ഗാനരചന– ഏഴാച്ചേരി രാമചന്ദ്രൻ)
  4. ചെറുവള്ളിക്കാവിൻ (ബോണസ് ട്രാക്ക്) – സുദീപ് കുമാർ
  5. കിഴക്ക് പുലരി – കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാർ, കോറസ് (ഗാനരചന– പി. ഭാസ്കരൻ)
  6. വൈകാശി തെന്നലോ – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  7. വൈകാശി തെന്നലോ – കെ.എസ്. ചിത്ര
  8. നമ്മളുകൊയ്യും വയലെല്ലാം – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര , കോറസ്
  9. പനിനീർ മാരിയിൽ (ബോണസ് ട്രാക്ക്) – സുദീപ് കുമാർ, രാധിക തിലക്

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]