ലൂസിഫർ (സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലൂസിഫർ
സംവിധാനംപൃഥ്വിരാജ്
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനമുരളി ഗോപി
അഭിനേതാക്കൾമോഹൻലാൽ
വിവേക് ഒബ്രോയ്
മഞ്ജു വാര്യർ
ഇന്ദ്രജിത്ത്
ടൊവിനോ തോമസ്
സംഗീതംദീപക് ദേവ്
ഛായാഗ്രഹണംസുജിത് വാസുദേവ്
ചിത്രസംയോജനംസാംജിത്ത് മുഹമ്മദ്
വിതരണംമേക്സ്ലാബ് സിനിമാസ്
സ്റ്റുഡിയോആശിർവാദ് സിനിമാസ്
റിലീസിങ് തീയതി
  • 28 മാർച്ച് 2019 (2019-03-28)
രാജ്യംഇന്ത്യ
ഭാഷമലയാളം

2019 - ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതി ആൻറണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരുവനന്തപുരം , എറണാകുളം , കൊല്ലം , ലക്ഷദ്വീപ് , മുംബൈ , ബാംഗ്ലൂർ , റഷ്യ എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. 2018 ഡിസംബർ 13 ന് ആദ്യ ടീസർ പുറത്തിറങ്ങി. 2019 മാർച്ച് 20 രാത്രി 9 മണിയ്ക്ക് ഈ ചിത്രത്തിൻറ്റെ ട്രെയിലർ പുറത്തിറങ്ങി. 2019 മാർച്ച് 28 ന് ലൂസിഫർ തിയേറ്ററുകളിൽ റിലീസ് ചെയ്തു.

500cr world wide

അഭിനേതാക്കൾ[തിരുത്തുക]

ഉത്പാദനം[തിരുത്തുക]

ലൂസിഫർ എന്ന പേരിൽ ഒരു ചലച്ചിത്രം വികസനത്തിലാണെന്ന് 2012-ൽ മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആഷിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു നിർമാതാവ്, മോഹൻലാൽ നായകൻ, മുരളി ഗോപി തിരക്കഥ, സംവിധാനം രാജേഷ് പിള്ള. 2013-ൽ റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.[1][2] മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുക എന്നത് "സ്വപ്നം സാക്ഷാത്ക്കാരമാണ്" എന്ന് രാജേഷ് പറയുകയുണ്ടായി. ഷൂട്ട് 2013-ൽ തുടങ്ങാൻ ആയിരുന്നു പധ്ധതി.[3] എന്നാൽ, മെയ് 2013-ൽ, രാജേഷ് മോട്ടോർ സൈക്കിൾ ഡയറീസ് എന്ന ചിത്രതിന്റെ പ്രവർത്തനത്തിൽ ആയതുകൊണ്ടും മുരളി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രതിന്റെ തിരക്കിൽ ആയതുകൊണ്ടും ലൂസിഫർ ആ വർഷം തുടങ്ങാൻ കഴിഞ്ഞില്ല. അവർ ജൂണിൽ പ്രോജക്ട് ചർച്ച നടത്തുകയും ജനുവരി 2014-ന് സിനിമ തുടങ്ങാമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. ലൂസിഫർ ഒരു ത്രില്ലറാണെന്നും അതിന്റെ കഥ വികസിപിച്ചു കഴിഞ്ഞുവെന്നും രാജേഷ് വെളിപ്പെടുത്തി.[4] 2013 ജൂലായിൽ, മുരളി തിരക്കഥ എഴുതൻ തുടങ്ങി എന്ന് മാധ്യമ റിപ്പോർട്ട് ഉണ്ടായി.[5] ഏന്നാൽ വിചാരിച്ചപോലെ 2014-ൽ ചിത്രം തുടങ്ങാൻ സധിച്ചില്ല, രാജേഷ് മറ്റു ചിത്രങ്ങളിലേക്ക് കടക്കുകയും ചെയ്തു.[6] 2016 ഫെബ്രുവരിയിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാജേഷ് അന്തരിച്ചു.[7] ആ ചിത്രം അവിടെ ഉപേക്ഷിക്കപെടുകയും ചെയ്തു.[8]

2016 ജൂലൈയിൽ ഒരു അഭിമുഖത്തിൽ ഗോപി തന്റെ മറ്റു ഉത്തരവാദിത്തങ്ങൾക്കു ഇടയിൽ ലൂസിഫർ എന്ന ഒരു ചിത്രത്തിന്റെ രചനയും നിർവഹിക്കാൻ തീരുമാനിച്ചതായി ദ ഹിന്ദു വെളുപ്പെടുത്തി.[9] 2016 സെപ്റ്റംബർ 15-ന് പൃഥ്വിരാജ് സുകുമാരൻ ലൂസിഫർ എന്ന ചിത്രം തന്റെ ആദ്യത്തെ സംവിധാന സംരംഭം ആയിരിക്കും എന്ന് പ്രഖ്യാപിച്ചു, മുരളിയാണ് രചയിതാവെന്നും, മോഹൻലാൽ ആണ് നായകൻ എന്നും, ആശിർവാദ് സിനിമാസ് ആണ് നിർമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.[10] എന്നാൽ അത് മുൻപ് രാജേഷ് ഇതേപേരിൽ പ്രഖ്യാപിച്ച ചിത്രം അല്ലെന്നും, അതിന്റെ പേര് മാത്രമേ കടമെടുത്തിട്ടുള്ളുവെന്നും വ്യക്തമാക്കി.[11][12] 2012-ഇൽ ലൂസിഫർ എന്ന പേര് ആശിർവാദ് സിനിമാസ് രജിസ്റ്റർ ചെയ്തിരുന്നു, ആ പേരാണ് ഈ സിനിമക്ക് ഉപയോഗിച്ചത്. ചിത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച്, താൻ എഴുതിയ രണ്ടു കഥകളിൽ ഒന്നിൽ നിന്നാണ് ലൂസിഫർ ഉണ്ടായെതെന്നു മുരളി പറഞ്ഞു. രണ്ടു കഥകൾക്കും താൽകാലിക നാമമായി ലൂസിഫർ എന്നാണ് ഇട്ടിരുന്നത്. അതിൽ ആദ്യ കഥയെ ആസ്പദമാക്കിയാണ് രാജേഷ് സിനിമ സംവിധാനം ചെയ്യാൻ ഇരുന്നത്, എന്നാൽ ആ സിനിമ ഉപേക്ഷിക്കപെട്ടപ്പോൾ താൻ ആ കഥയും ഉപേക്ഷിക്കുകയാണ് ഉണ്ടായത്. രണ്ടാമത്തെ കഥയാണ് പൃഥ്വിരാജിനെ കേൾപ്പിച്ചതും ഇപ്പോഴത്തെ ലൂസിഫർ ആയതും.[8][13] താൻ ഇതിന്റെ ഇതിവൃത്തത്തെക്കുറിച്ചു 2012-ൽ തന്നെ മോഹൻലാലുമായി സംസാരിച്ചിരുന്നുവെന്നും, എന്നാൽ അന്ന് സംവിധായകനെ തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല എന്നും മുരളി പറഞ്ഞു.[14][15]

തന്റെ തിരക്കഥയെ ആസ്പദമാക്കിയുള്ള ഒരു സിനിമ സംവിധാനം ചെയ്യാൻ പൃഥ്വിരാജ് താല്പര്യം പ്രകടിപ്പിച്ചിരുന്നതായും ഒരു വര്ഷം മുൻപ് അതിനെ പറ്റി അവർ തമ്മിൽ സംസാരിച്ചിരുന്നതായും മുരളി വെളുപ്പെടുത്തി. പൃഥ്വിരാജിന് ആദ്യ സിനിമയിൽ മോഹൻലാലിനെ സംവിധാനം ചെയ്യണമെന്നും ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ് പൃഥ്വിരാജിനോട് താൻ ആ കഥ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.[12][16] രാമോജി ഫിലിം സിറ്റിയിൽ ടിയാൻ (2016) എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് മുരളി ഇതിന്റെ കഥ പൃഥ്വിരാജിനോട് വിവരിക്കുന്നത്. അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും സംവിധനം ചെയ്യാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.[17][18] പൃഥ്വിരാജിന്റെ അഭിപ്രായത്തിൽ, "ഈ സിനിമയുടെ പിന്നിലുള്ള ചിന്തയും അതിന്റെ സാധ്യതയും" തന്നെ അതിലെക്ക് ആകർഷിച്ചു.[19] ആന്റണി പെരുമ്പാവൂർ ചിത്രം നിർമിക്കാമെന്നും മോഹൻലാൽ അഭിനയിക്കാമെന്നും സമ്മതിച്ചതോടെ ചിത്രത്തിന് തുടക്കമായി.[20][21] ടിയാൻ, കമ്മാര സംഭവം എന്ന ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞായിരിക്കും താൻ ലൂസിഫറിന്റെ തിരക്കഥയുടെ അവസാന ഡ്രാഫ്റ്റ് തയ്യാറാകുന്നത് എന്ന് മുരളി അറിയിച്ചു.[12]

ഈ വർഷം പ്രീ-പ്രൊഡക്ഷൻ തുടങ്ങുമെന്നും അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നും 2017 ഫെബ്രുവരിയിൽ പൃഥ്വിരാജ് അറിയിച്ചു.[19][22] ഏപ്രിൽ 2-ന് മോഹൻലാൽ, പൃഥ്വിരാജ്, മുരളി, ആന്റണി എന്നിവർ കൊച്ചിയിലെ മോഹൻലാലിൻറെ വസതിയിൽ പ്രീ-പ്രൊഡക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഒരു പത്രസമ്മേളനം വിളിച്ചുചേർന്നു.[23] ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിട്ടില്ലെന്ന് സുകുമാരൻ പറഞ്ഞു.[24][25] താമസിയാതെ, ലൂസിഫറിനും ഭാവി പ്രൊജെക്ടുകൾക്കും തിരക്കഥയ്ക്കും പ്രീ-പ്രൊഡക്ഷൻ ജോലിക്കുമായി തേവരയിൽ ഒരു പുതിയ അപ്പാർട്ട്മെന്റ് പൃഥ്വിരാജ് വാങ്ങി. "എന്റെ ടീമിനെ വിളിച്ചു ചേർക്കുന്നതിന് ഒരു ഇടം ആവശ്യമാണെന്ന് എനിക്ക് തോന്നി. ഗവേഷണം നടത്തുകയും സിനിമ വികസിപ്പിക്കുകയും ചെയ്യുന്നതിന്. ഭാവിയിൽ ഈ സ്ഥലം ലൂസിഫറിൻറെ ഓഫീസ് എന്ന് അറിയപ്പെടാൻ സാധ്യതയുണ്ട്", അദ്ദേഹം പറഞ്ഞു.[26] 2019-ൽ ലൂസിഫർ പുറത്തിറക്കണമെന്ന് 2017 ജൂണിൽ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.[27] താൻ കമ്മാര സംഭവത്തിൽ അഭിനയിച്ചതിനുശേഷം ലൂസിഫർ തിരക്കഥയെഴുതാൻ വേണ്ടി ഒരു ഇടവേള എടുക്കുമെന്ന് ദി ഹിന്ദു-ന് 2017 ഒക്ടോബറിൽ കൊടുത്ത ഒരു അഭിമുഖത്തിൽ മുരളി പറഞ്ഞു. 2018 ഫെബ്രുവരിയോടെ അത് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ എന്നും കൂട്ടിച്ചേർത്തു.[28] തിരക്കഥാരചന പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഡിസംബറിൽ പൃഥ്വിരാജ് പറഞ്ഞു. താൻ ആടുജീവിതം എന്ന ചിത്രത്തിന്റെ ആദ്യ ചിത്രീകരണ ഘട്ടം പൂർത്തിയാക്കിയതിനു ശേഷം ആയിരിക്കും ലൂസിഫർ ചിത്രീകരണം തുടങ്ങുക എന്നും അതും 2018 മെയ് അവസാനത്തോടെയോ ജൂൺ ആദ്യത്തോടെയോ സംഭവിക്കും എന്നും അറിയിച്ചു.[29]

പൃഥ്വിരാജും മുരളിയും തമ്മിൽ നടന്ന നിരവധി ചർച്ചകൾക്കൊടുവിൽ പൂർത്തിയാക്കിയ കഥക്ക് അവർ ആദ്യം ചെയ്യപ്പെട്ട ചെയ്ത കഥയിൽനിന്നും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു.[30] 2018 മാർച്ച് 26-ന് ഒടിയൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് പൃഥ്വിരാജും മുരളിയും ലൂസിഫറിന്റെ തിരക്കഥയുടെ അവസാന ഡ്രാഫ്റ്റ് മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചു. തിരക്കഥയിൽ സന്തുഷ്ടനായ അദ്ദേഹം ഷൂട്ടിങ്ങുമായി മുന്നോട്ടുപോകാൻ അനുവാദം കൊടുത്തു.[31] ഏപ്രിൽ മാസത്തിൽ ലൊക്കേഷൻ സ്‌കൗട്ടിങ് ആരംഭിച്ചു.[32] ജൂൺ മാസത്തിൽ മോഹൻലാൽ ദി ടൈംസ് ഓഫ് ഇൻഡ്യ-യോട് പറഞ്ഞത് കേരള, മുംബൈ, പിന്നെ ഒരു വിദേശ ലൊക്കേഷനിലും സിനിമ ചിത്രീകരിക്കും എന്നാണ്. ജൂലൈ 18-ന് ചിത്രീകരണം ആരംഭിക്കുമെന്ന് ഒരു ചാനൽ പോഡ്‌കാസ്റ്റിൽ പൃഥ്വിരാജ് വെളുപ്പെടുത്തി.[33][34] ഇത് പിന്നീട് ജൂലൈ 16 ആയി അപ്ഡേറ്റ് ചെയ്യപ്പെട്ടു.[35] ജൂലൈയിൽ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയപ്പോഴാണ് ടെക്നിക്കൽ സേനയുടെ പേരുകൾ പുറത്തുവിട്ടത്. "രക്തം, സഹോദരത്വം, വഞ്ചന" എന്നീ ടാഗ് ലൈൻ ചിത്രത്തിന് ഉണ്ട്.[36]

ശബ്ദട്രാക്ക്[തിരുത്തുക]

No. Song Singer(s) Lyrics Length (m:ss)
1 "വരിക വരിക സഹജരേ" മുരളി ഗോപി അംശി നാരായണ പിള്ള
2 "കടവുളേ പോലെ" ലോഗൻ

റെഫറൻസുകൾ[തിരുത്തുക]

  1. Sharma, Test (10 June 2012). "Mohanlal to act in Rajesh Pillai's 'Lucifer'". CNN-News18.
  2. "Rajesh Pillai and Mohanlal team up in Lucifer". The Times of India. 10 June 2012.
  3. Zachariah, Ammu (3 July 2013). "Lucifer is a tribute to Mohanlal: Rajesh Pillai". The Times of India.
  4. Prakash, Asha (13 May 2013). "Mohanlal's Lucifer to start rolling in January". The Times of India.
  5. Gauri, Deepa (4 July 2013). "After the superb". Khaleej Times.
  6. Srivastava, Rhea (15 September 2016). "Mohanlal's Lucifer: Actor Prithviraj Sukumaran Takes Over As Director". NDTV.
  7. Ramachandran, Mythily (6 March 2016). "Rajesh Pillai: A tribute". Gulf News.
  8. 8.0 8.1 Shrijith, Sajin (20 March 2019). "Writing is akin to a spiritual process: Murali Gopy". The New Indian Express.
  9. Nagarajan, Saraswathy (14 July 2016). "Censor Board cannot decide how a creative work should be: Murali Gopy". The Hindu.
  10. "Prithviraj makes his directorial debut with Lucifer". The Indian Express. Press Trust of India. 15 September 2016.
  11. "ഞാനാദ്യം ചെയ്യാനിരുന്ന സിനിമ 'ലൂസിഫർ' അല്ല: പൃഥിരാജ്". Indian Express Malayalam. 8 October 2018.
  12. 12.0 12.1 12.2 K. S., Aravind (16 September 2016). "Prithviraj to direct Mohanlal". Deccan Chronicle.
  13. Vilayil, Dhanya K. (27 March 2019). "നടനെന്ന നിലയിലും താരമെന്ന നിലയിലും മോഹൻലാലിനെ ഡിസർവ് ചെയ്യുന്ന സിനിമയാണ് 'ലൂസിഫർ': മുരളി ഗോപി". Indian Express Malayalam.
  14. "Murali Gopi reveals 'story' behind Mohanlal's 'Lucifer'". Asianet News.
  15. George, Anjana (17 September 2016). "Lucifer is our tribute to superstar Mohanlal". The Times of India.
  16. Sidhardhan, Sanjith (28 February 2018). "Murali Gopy: I don't want to compromise on entertainment to put forth an idea". The Times of India.
  17. Kuriakose, Renji (10 July 2018). "Ton-up Prithviraj to focus on directorial venture 'Lucifer'". Malayala Manorama.
  18. George, Vijay (31 January 2019). "'I will always be an actor first' : Prithviraj". The Hindu. ശേഖരിച്ചത്: 8 February 2019.
  19. 19.0 19.1 George, Vijay (9 February 2017). "'The high point of creativity in cinema is direction'". The Hindu.
  20. Sreekumar, Priya (9 December 2017). "As Prithvi turns director". Deccan Chronicle.
  21. Prakash, Asha (22 June 2018). "Prithviraj: When you make a statement these days, you have to be prepared for disagreements, which might soon become a mob". The Times of India.
  22. Moviebuzz (10 February 2018). "Ezra belongs to the horror genre, says Prithviraj". Sify.
  23. R., Manoj Kumar (2 April 2017). "Lucifer: Mohanlal, Prithviraj come together to end all rumours". The Indian Express.
  24. "Lucifer to go on floors in May 2018". The New Indian Express. Express News Service. 3 April 2017.
  25. Sidhardhan, Sanjith (3 April 2017). "Prithviraj to star in Mohanlal's Lucifer?". The Times of India.
  26. Menon, Anasuya (6 April 2017). "The actor we think we know". The Hindu.
       Sidhardhan, Sanjith (4 April 2017). "Prithviraj buys a new flat to work on Lucifer and other directorial ventures". The Times of India.
       Pillai, Vishnuprasad S. (4 April 2017). "'Lucifer office': Check out Prithviraj's new apartment in Kochi". Asianet News.
  27. George, Anubha (26 June 2017). "Prithviraj interview: 'I'm just a lucky guy who has chosen films that have worked'". Scroll.in.
  28. Nagarajan, Saraswathy (19 October 2017). "Walking on air". The Hindu.
  29. George, Anjana (9 December 2017). "In my world of films, I can assure you that no woman will have any complaints: Prithviraj". The Times of India.
  30. Sidhardhan, Sanjith (14 March 2019). "Indrajith Sukumaran: When aniyan is making his directorial debut, shouldn't chettan also be part of it?". The Times of India.
  31. R., Manoj Kumar (27 March 2018). "Mohanlal on Prithviraj's directorial debut: Lucifer will be a good entertainer". The Indian Express.
  32. Panakkal, Sidhu. "ലൂസിഫർ ലൊക്കേഷൻ hunting ആരംഭിച്ചു.നിർമാതാവ്, കലാസംവിധായാകൻ, അസോസിയെറ്റ് ഡയറക്ടർ എന്നിവരോടൊപ്പം". Facebook.
  33. Sidhardhan, Sanjith (2 July 2018). "Prithviraj to begin filming Lucifer from July 18". The Times of India.
  34. News Desk (29 June 2018). "Prithviraj to begin filming' Lucifer' from July 18". Asianet.
  35. TNM Staff (7 July 2018). "Mohanlal-Prithviraj's 'Lucifer' first poster out". The News Minute.
  36. "The much-awaited 'Lucifer' first look is here". Mathrubhumi.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൂസിഫർ_(സിനിമ)&oldid=3131894" എന്ന താളിൽനിന്ന് ശേഖരിച്ചത്