മിസ്റ്റർ ബ്രഹ്മചാരി
ദൃശ്യരൂപം
| മിസ്റ്റർ ബ്രഹ്മചാരി | |
|---|---|
![]() ഡി.വി.ഡി. പുറംചട്ട | |
| സംവിധാനം | തുളസീദാസ് |
| തിരക്കഥ | ജെ. പള്ളാശ്ശേരി |
| Story by | മഹേഷ് മിത്ര |
| നിർമ്മാണം | എൻ. അനിൽകുമാർ |
| അഭിനേതാക്കൾ | മോഹൻലാൽ നെടുമുടി വേണു ജഗതി ശ്രീകുമാർ മീന |
| ഛായാഗ്രഹണം | വേണു ഗോപാൽ |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| സംഗീതം | മോഹൻ സിതാര |
നിർമ്മാണ കമ്പനി | അരോമ മൂവി ഇന്റർനാഷണൽ |
| വിതരണം | അരോമ മൂവി ഇന്റർനാഷണൽ |
റിലീസ് തീയതി | 2003 മാർച്ച് 3 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
തുളസീദാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, മീന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മിസ്റ്റർ ബ്രഹ്മചാരി. അരോമ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ എൻ. അനിൽകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും അരോമ മൂവി ഇന്റർനാഷണൽ ആണ്. ഈ ചിത്രത്തിന്റെ കഥ മഹേഷ് മിത്രയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | അനന്തൻ തമ്പി |
| നെടുമുടി വേണു | ശങ്കരൻ തമ്പി |
| ദേവൻ | രാഘവൻ |
| ജഗദീഷ് | കണക്ഷൻ രാജപ്പൻ |
| പ്രേംകുമാർ | വരദപ്പൻ |
| വിജയകുമാർ | അരവിന്ദൻ |
| ജോസ് പ്രകാശ് | അരവിന്ദന്റെ അച്ഛൻ |
| കീരിക്കാടൻ ജോസ് | മസ്താൻ മജീദ് |
| ജഗന്നാഥ വർമ്മ | തിരുമേനി |
| നാരായണൻ നായർ | രാമേട്ടൻ |
| കൃഷ്ണപ്രസാദ് | |
| മീന | ഗംഗ |
| സിന്ധു മേനോൻ | സെവന്തി |
| ബിന്ദു പണിക്കർ | നിർമ്മല |
| കവിയൂർ പൊന്നമ്മ | സുഭദ്രാമ്മ |
| കെ.ആർ. വിജയ | വസുമതി |
| കൽപ്പന | അനസൂയ |
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ സുനിത ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- നിന്നെ കണ്ടാൽ – സുജാത മോഹൻ
- കാണാക്കൂട് തേടി – എം.ജി. ശ്രീകുമാർ
- ഏകാന്തമായ് – സുനിൽ
- തിടമ്പെടുത്തു – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
- കാനന കുയിലിന് കാതിലിടാനൊരു – എം.ജി. ശ്രീകുമാർ, രാധിക തിലക്
- ഭജ്‌രേ ശ്യാമഹരേ – കെ.എസ്. ചിത്ര, കോറസ്
- തിടമ്പെടുത്ത വമ്പനായ – എം.ജി. ശ്രീകുമാർ
- കാനന കുയിലിന് – എം.ജി. ശ്രീകുമാർ
- ഏകാന്തമായ് – എം.ജി. ശ്രീകുമാർ
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | വേണു ഗോപാൽ |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| കല | ശ്രീനി |
| ചമയം | മോഹൻദാസ്, സലീം |
| വസ്ത്രാലങ്കാരം | വജ്രമണി, മുരളി |
| നൃത്തം | കല, ശിവശങ്കർ, കുമാർ, ശാന്തി |
| സംഘട്ടനം | ത്യാഗരാജൻ |
| പരസ്യകല | ഹരിത |
| ലാബ് | പ്രസാദ് കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | സുരേഷ് കുമാർ |
| എഫക്റ്റ്സ് | മുരുകേഷ് |
| വാർത്താപ്രചരണം | വാഴൂർ ജോസ് |
| നിർമ്മാണ നിയന്ത്രണം | കെ.ആർ. ഷണ്മുഖം |
| വാതിൽപുറ ചിത്രീകരണം | വിശാഖ് ഔട്ട് ഡോർ യൂണിറ്റ് |
| ലെയ്‌സൻ | സെയ്യദ് |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മിസ്റ്റർ ബ്രഹ്മചാരി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മിസ്റ്റർ ബ്രഹ്മചാരി Archived 2014-07-26 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
