കെ.ആർ. വിജയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ആർ. വിജയ
ജനനം 30 നവംബർ 1938
തിരുവനന്തപുരം, കേരളം, ഇന്ത്യ
തൊഴിൽ നടി
സജീവം 1963 - ഇതുവരെ

ഇന്ത്യയിലെ പ്രസിദ്ധ നടിയായ കെ.ആർ. വിജയ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിൽ തന്റെ അഭിനയം കാഴ്ച്ചവച്ചിട്ടുണ്ട്. 1960-ൽ തുടങ്ങിയ അവരുടെ സിനീമജീവിതം കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി തെക്കേഇന്ത്യയിൽ തുടർന്നുകൊണ്ടിരിക്കുന്നു. തെക്കേഇന്ത്യയിലെ മിക്കവാറും എല്ല നടന്മാരുമായും കെ.ആർ. വിജയക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

1938 നവംബർ 30-ന് തിരുവനന്തപുരത്ത് ജനിച്ചു. ബാല്യകാലം മുഴുവനും പുണ്യനഗരമായ പളനിയിലാണ് ചെലവഴിച്ചത്. വിജയയുടെ പിതാവ് കേരളത്തിൽ നിന്നുള്ള വ്യക്തിയായിരുന്നു.[1] എം.കെ. രാധയുടെ നാടകട്രൂപ്പിലെ ഒരു നടനായിരുന്ന അദ്ദേഹത്തിഹം സ്വന്തം മകൾ ഒരു വലിയ നടിയായിതീരണം എന്ന് ആഗ്രഹിച്ചിരുന്നു.

ഔദ്യോഗികജീവിതം[തിരുത്തുക]

1963-ൽ കെ.എസ്. ഗോപാലകൃഷ്ണന്റെ കർപ്പകം എന്ന തമിഴ് സിനീമയിൽ അഭിനയിച്ചു കൊണ്ടാണ് കെ.ആർ. വിജയയുടെ സിനീമ ജീവിതം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ തന്നെ നദിയിൽ മുത്തു എന്ന ഫിലിമിൽ അഭിനയിച്ചുകൊണ്ട് നൂറാമത്തെ ഫിലിമും പൂർത്തിയാക്കി.

എല്ലാ തെക്കേ ഇന്ത്യൻ ഭാഷകളിലുമായി ഏതണ്ടു 400-ഓളം ചിത്രങ്ങളിൽ വിജയ അഭിനയിച്ചിട്ടുണ്ട്. തമിഴിലും, മലയാളതിലും, തെലുങ്കിലുമായി 100 വിതം ചിത്രങ്ങളിൽ അഭിനയിച്ചു. ഹിന്ദിയിലും ഊഞ്ചേ ലോഗ് എന്ന പടത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ അവരുടെ കൂടെ അഭിനയിച്ചത് രജ്കുമാറും, ഫെറോസ് ഖാനുമായിരുന്നു. അരഡസനോളം കന്നടചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.

കെ.ആർ. വിജയുടെ ചില പ്രശസ്ത സിനീമകൾ.

 • കർപ്പകം
 • ശെൽവം
 • അനാർക്കലി
 • സരസ്വതി ശബധം
 • നെഞ്ചിരിക്കും വരെ
 • നമ്മ വീട്ടു തെയ്‌വം
 • ദീർഘസുമഗലി
 • ഇദയകമലം
 • തങ്കപ്പതക്കം
 • ത്രിശൂലം

അവലംബം[തിരുത്തുക]

 1. 1.0 1.1 "Actor K.R. Vijaya's smile illuminated her acting career". The Hindu (Chennai, India). 2006-07-06. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Vijaya, K. R.
ALTERNATIVE NAMES
SHORT DESCRIPTION Indian actor
DATE OF BIRTH 1938
PLACE OF BIRTH Kerala
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=കെ.ആർ._വിജയ&oldid=2332117" എന്ന താളിൽനിന്നു ശേഖരിച്ചത്