രാധിക തിലക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാധിക തിലക്
Radhika thilak-1.JPG
പശ്ചാത്തല വിവരങ്ങൾ
ജനനം1970 (1970)
മരണം2015 സെപ്റ്റംബർ 20
എറണാംകുളം , കേരളം, ഇന്ത്യ
തൊഴിൽ(കൾ)പിന്നണിഗായിക
വർഷങ്ങളായി സജീവം1991 മുതൽ 2014

ഒരു പ്രമുഖ മലയാള സിനിമാ പിന്നണിഗായികയായിരുന്നു രാധിക തിലക് (1970-സെപ്റ്റംബർ 20, 2015). സിനിമയിലും ആൽബങ്ങളിലുമായി 200-ഓളം ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. എറണാകുളം രവിപുരം സ്വദേശിനിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

പറവൂർ ചേന്ദമംഗംലം പി.ജെ. തിലകൻ വർമ്മയുടേയും ഗിരിജാദേവിയുടെയും മകളായി[1] 1970ൽ എറണാകുളത്ത് ജനിച്ചു.

എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.[2] ദൂരദർശനിലൂടെ മലയാളികൾക്ക് സുപരിചതയായ രാധിക ലളിത ഗാനങ്ങളിലൂടെയാണ് പ്രശസ്തയായത്. 1989-ൽ ഇറങ്ങിയ സംഘഗാനം ആയിരുന്നു ആദ്യ ചിത്രം. അതിലെ "പുൽക്കൊടിത്തുമ്പിലും" എന്ന പാട്ടിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എഴുപതുകളിൽ സംഗീത രംഗത്തത്തെിയ രാധിക എഴുപതോളം സിനിമകളിൽ പാടിയിട്ടുണ്ട്.[3] 200 ലധികം ലളിതഗാനങ്ങളൂം ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്.

ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും ലളിതഗാനങ്ങൾ പാടിയിരുന്നു. ദൂരദർശനുൾപ്പെടെ വിവിധ ചാനലുകളിൽ അവതാരകയുമായിരുന്നു. യേശുദാസ്, എം.ജി. ശ്രീകുമാർ, എസ്. ജാനകി എന്നിവരുടെ സ്റ്റേജ് ഷോകളിലും ഗാനങ്ങൾ പാടിയിരുന്നു. ഏഷ്യാനെറ്റ് ടി.വിയുടെ സംഗീത പരിപാടിയായ സരിഗമയുടെ അവതാരികയുമായിരുന്നു.[4]

അർബുദബാധ മൂലം 2015 സെപ്റ്റംബർ 20-ന് രാധിക അന്തരിച്ചു.[5] 45 വയസ്സേ അവർക്കുണ്ടായിരുന്നുള്ളൂ. മൃതദേഹം എറണാകുളത്തെ രവിപുരം ശ്മശാനത്തിൽ സംസ്കരിച്ചു.

പ്രശസ്ത ഗാനങ്ങളും സിനിമയും[തിരുത്തുക]

മോഹൻലാലിനോടൊപ്പം
Radhika Thilak.JPG

ശരറാന്തൽ, രക്തസാക്ഷികൾ സിന്ദാബാദ്, ദയ, അച്ഛനയാണെനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളിലും ഗാനങ്ങൾ ആലപിച്ചു.[6]

ആൽബങ്ങൾ[തിരുത്തുക]

  • അമൃതാനന്ദം
  • ആത്മീയം
  • പൂത്താലം
  • അർച്ചന
  • നന്ദനമുരളി
  • 111ശ്രീകൃഷ്ണഭക്തിഗാനങ്ങൾ
  • ഓർമ്മിക്കാൻ ഓമനിക്കാൻ
  • തിങ്കളാഴ്ച
  • എല്ലാം എന്റെ ഏറ്റുമാനൂരപ്പൻ
  • ദീപസ്തംഭം
  • തോരണം
  • ശ്രാവണം
  • പ്രാണപ്രേയസി
  • അനാമിക
  • നൂറ്റിഎട്ടുദേവീസ്തുതികൾ
  • ഗോപീതിലകം
  • ലളിതഗാനങ്ങൾ -വാല്യം നാല്
  • പുഷ്പോത്സവം
  • ഇഷ്ടമാണ്
  • കളഭച്ചാർത്ത്
  • ആലിലക്കണ്ണൻ
  • പ്രണയനിലാവ്
  • ചിങ്ങപ്പൂവ്
  • തിരുനാമ കീർത്തനം

കുടുംബം[തിരുത്തുക]

ഭർത്താവ് : സുരേഷ് കൃഷ്ണ, മകൾ : ദേവിക. പിന്നണിഗായിക സുജാത മോഹൻ, ഗായകൻ ജി. വേണുഗോപാൽ തുടങ്ങിയവർ ബന്ധുക്കളാണ്.

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/news-kerala-all-latest_news-501776.html
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-09-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-21.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-09-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-21.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-09-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-21.
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-09-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-21.
  6. http://www.firstshowreview.com/2015/09/playback-singer-radhika-thilak-passes.html
"https://ml.wikipedia.org/w/index.php?title=രാധിക_തിലക്&oldid=3807933" എന്ന താളിൽനിന്ന് ശേഖരിച്ചത്