സിന്ധു മേനോൻ
സിന്ധു മേനോൻ | |
---|---|
ജനനം | സിന്ധു മേനോൻ ജൂൺ 17, 1985 |
തൊഴിൽ | അഭിനേത്രി, അവതാരിക |
സജീവ കാലം | 1994–2012 |
ജീവിതപങ്കാളി(കൾ) | പ്രഭു |
കുട്ടികൾ | 3 |
തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് സിന്ധു മേനോൻ.(ജനനം : 17 ജൂൺ 1985) 2001-ൽ റിലീസായ ഉത്തമൻ എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവമായി. ആകാശത്തിലെ പറവകൾ, മിസ്റ്റർ ബ്രഹ്മചാരി, വേഷം, വാസ്തവം, ഡിറ്റക്ടീവ്, ട്വൻറി-20 എന്നിവയാണ് മലയാളത്തിൽ സിന്ധുവിൻ്റെ പ്രധാന സിനിമകൾ.[1][2]
ജീവിതരേഖ
[തിരുത്തുക]ബാംഗ്ലൂരിലെ ഒരു മലയാളി കുടുംബത്തിൽ ജനനം. കുട്ടിക്കാലം മുതൽക്കെ ഭരതനാട്യം അഭ്യസിച്ചിരുന്നു. സിന്ധു മേനോൻ പങ്കെടുത്ത ഒരു നൃത്ത മത്സരം കാണാനിടയായ കന്നട ഫിലിം ഡയറക്ടർ കെ.വി.ജയറാം രശ്മി എന്ന സിനിമയിൽ ബാലതാരമായി അഭിനയിക്കാൻ ക്ഷണിച്ചു. സിന്ധുവിൻ്റെ ആദ്യ സിനിമയായ രശ്മി റിലീസായത് 1994-ലാണ്. തുടർന്ന് ചില ചിത്രങ്ങളിൽ കൂടി ബാലതാരമായി അഭിനയിച്ച സിന്ധു 1999-ലെ പ്രേമ പ്രേമ പ്രേമ എന്ന കന്നട ചിത്രത്തിൽ നായികയായി. ഭദ്രാചലം എന്ന ചിത്രത്തിലൂടെ തെലുങ്കിലും സമുതിരം എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായ സിന്ധു 2001-ൽ ഉത്തമൻ എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50-ലധികം സിനിമകളിൽ അഭിനയിച്ചു.
സ്വകാര്യ ജീവിതം
2010-ലായിരുന്നു സിന്ധുമേനോൻ്റെ വിവാഹം. ഐടി പ്രൊഫഷണലായ ഡൊമിനിക് പ്രഭുവാണ് ഭർത്താവ്. ഇവർക്ക് മൂന്ന് മക്കളാണ്.
അഭിനയിച്ച മലയാള സിനിമകൾ
- ഉത്തമൻ 2001
- ആകാശത്തിലെ പറവകൾ 2001
- ഈ നാട് ഇന്നലെ വരെ 2001
- മിസ്റ്റർ ബ്രഹ്മചാരി 2003
- വേഷം 2004
- രാജമാണിക്യം 2005
- തൊമ്മനും മക്കളും 2005
- പുലിജന്മം 2006
- വാസ്തവം 2006
- പതാക 2006
- അനുവാദമില്ലാതെ 2006
- ഡിറ്റക്ടീവ് 2007
- സ്കെച്ച് 2007
- ആയുർരേഖ 2007
- ട്വൻറി-20 2008
- താവളം 2008
- ആണ്ടവൻ 2008
- ഭാര്യ ഒന്ന് മക്കൾ മൂന്ന് 2009
- രഹസ്യപ്പോലീസ് 2009
- മഞ്ചാടിക്കുരു 2012[3]