പരദേശി
പരദേശി | |
---|---|
![]() | |
സംവിധാനം | പി.ടി. കുഞ്ഞുമുഹമ്മദ് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
രചന | പി.ടി. കുഞ്ഞുമുഹമ്മദ് |
അഭിനേതാക്കൾ | മോഹൻലാൽ ലക്ഷ്മി ഗോപാലസ്വാമി പത്മപ്രിയ ശ്വേത മേനോൻ |
സംഗീതം | രമേശ് നാരായൺ ഷഹബാസ് അമൻ |
വിതരണം | ആശിർവാദ് സിനിമാസ് |
റിലീസിങ് തീയതി | ഒക്ടോബർ 2007 |
ഭാഷ | മലയാളം |
പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തിൽ മോഹൻലാൽ മുഖ്യവേഷത്തിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഒരു മലയാള ഫീച്ചർ ചലച്ചിത്രമാണ് പരദേശി[1].
കഥാസംഗ്രഹം[തിരുത്തുക]
ബ്രിട്ടീഷ് വാഴ്ചക്കാലത്ത് മലബാറിൽ നിന്ന് ജോലിതേടി പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുന്ന വലിയകത്ത് മൂസ എന്ന ഒരു ഭാരതീന്റെ കഥയാണ് പരദേശി. വിഭജനാനന്തരം വലിയകത്ത് മൂസ ഇന്ത്യയിലേക്ക് മടങ്ങുകയും കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിരതാമസമാക്കുകയുമാണ്. ഒരു യഥാർഥ ഭാരതീയനായി ജീവിക്കുന്ന ഇദ്ദേഹത്തിന് സ്വതന്ത്ര്യം ലഭിച്ച് അമ്പത് വർഷങ്ങൽ പിന്നിട്ടിട്ടും പാസ്പോർട്ട് ലഭിക്കാത്തത് കാരണം ഔദ്യോഗിക രേഖകൾ മൂസയെ ഭാരതപൗരനായി കണക്കാക്കുന്നില്ല[2]. പോലീസ് അദ്ദേഹത്തേയും തന്റെ അയൽക്കാരെയും പാകിസ്താൻ ചാരന്മാരായി കണ്ട് നിരന്തരം പൊറുതിമുട്ടിക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ 35 മുതൽ 80 വയസ്സ് വരെയുള്ള ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നു. ജഗതിയും സിദ്ദീഖും വലിയകത്ത് മൂസയുടെ (മോഹൻലാൽ) സുഹൃത്തുക്കളാണ്. ശ്വേത മേനോൻ വലിയകത്ത് മൂസയുടെ ഭാര്യയായും വേഷമിടുന്നു. നടി പത്മപ്രിയ ഒരു പത്രപ്രവർത്തകയുടെ വേഷവും അഭിനയിക്കുന്നു[3].
പുരസ്കാരങ്ങൾ[തിരുത്തുക]
പുരസ്കാരങ്ങളിൽ ചിലത് താഴെ:
- മികച്ച ചമയമൊരുക്കിയതിന് ദേശീയ ചലച്ചിത്രപുരസ്കാരം- പട്ടണം റഷീദ്
- ഏറ്റവും മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, ക്രിട്ടിക്സ് അവാർഡ്, ഫിലിംഫെയർ അവാർഡ്, കേരള ഫിലിം ആഡിയൻസ് കൗൺസിൽ അവാർഡ്, ജയിന്ദ് ടി.വി അവാർഡ് - മോഹൻലാൽ
- മികച്ച കഥക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം-പി.ടി. കുഞ്ഞുമുഹമ്മദ്
അവലംബം[തിരുത്തുക]
- ↑ "ഹിന്ദു ഓൺലൈൻ 2007 ഒക്‌ടോബർ 24". മൂലതാളിൽ നിന്നും 2010-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-09.
- ↑ വെബ്ദുനിയ റിവ്യൂ
- ↑ "പുഴ.കോം". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-09.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Citizen sans a country Archived 2007-10-11 at the Wayback Machine. The Hindu
- Ramzan Releases: Sify.com
- Paradesi on IMDb
- മലയാളം യാഹൂ Archived 2007-10-30 at the Wayback Machine.