ഉള്ളടക്കത്തിലേക്ക് പോവുക

ലക്ഷ്മി ഗോപാലസ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലക്ഷ്മി ഗോപാലസ്വാമി
ജനനം (1970-11-07) 7 നവംബർ 1970 (age 55) വയസ്സ്)
തൊഴിൽ(s)സിനിമാ അഭിനേത്രി, മോഡൽ
സജീവ കാലം2000present
Parentഗോപാലസ്വാമി (അച്ഛൻ) ഉമ (അമ്മ)
അവാർഡുകൾകേരളസംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം (2002&2007)

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി.[1]ലോഹിതദാസ് സംവിധാനം ചെയ്ത് 2000-ൽ റിലീസായ അരയന്നങ്ങളുടെ വീട് ആണ് ആദ്യ മലയാള സിനിമ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പം മലയാളത്തിൽ സിനിമകൾ ചെയ്തു.

ജീവിതരേഖ

[തിരുത്തുക]

കർണാടകയിലെ ബാംഗ്ലൂരിൽ എം.കെ.ഗോപാലസ്വാമിയുടേയും ഡോ.ഉമയുടേയും മകളായി 1970 നവംബർ ഏഴിന് ജനിച്ചു. അർജുൻ ഏക സഹോദരനാണ്. അവിവാഹിതയായി തുടരുന്ന ഭരതനാട്യ കലാകാരിയായ ലക്ഷ്മിയുടെ ആദ്യ മലയാള പടം ലോഹിതദാസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച 2000-ൽ റിലീസായ അരയന്നങ്ങളുടെ വീട് എന്ന സിനിമയാണ്. ഈ സിനിമയിൽ സഹ നടി വേഷം ചെയ്ത ലക്ഷ്മിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു[2]

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
ലക്ഷ്മി ഗോപാലസ്വാമി'

(Selected Filmography)

ക്രമ നമ്പർ:ചിത്രംവർഷംവേഷംസഹ അഭിനേതാക്കൾസംവിധായകൻഭാഷ
1ജാക്ക് ഡാനിയേൽ (ചലച്ചിത്രം)2019TBAദിലീപ്മലയാളം
2കാംബോജി2017
3മത്തായി കുഴപ്പക്കാരനല്ല2014
4ഒരു ഇന്ത്യൻ പ്രണയകഥ2013TBAഫഹദ് ഫാസിൽമലയാളം
5വീരപുത്രൻ2011നരേൻപി.ടി. കുഞ്ഞുമുഹമ്മദ്മലയാളം
6ക്രിസ്ത്യൻ ബ്രദേഴ്സ്2011സുരേഷ് കൃഷ്ണ, മോഹൻലാൽജോഷിമലയാളം
7ശിക്കാർ2010രുക്മിണിസമുദ്രക്കനി, മോഹൻലാൽമലയാളം
8സഹസ്രം2010സുരേഷ് ഗോപിമലയാളം
9അലക്സാണ്ടർ ദി ഗ്രേറ്റ്2010മോഹൻലാൽമലയാളം
10അപകർഷത2010സരസ്വതിവിഷ്ണുവർധൻ, സന്ധ്യ, വിമല രാമൻപി. വാസുകന്നട
11ഇവിടം സ്വർഗ്ഗമാണ്2009മരിയമോഹൻലാൽരോഷൻ ആൻഡ്രൂസ്മലയാളം
12തൂവൽക്കാറ്റ്2009മലയാളം
13ഭ്രമരം2009ലതസുരേഷ് മേനോൻ, മോഹൻലാൽബ്ലെസിമലയാളം
14ഭഗവാൻ2008പ്രിയമോഹൻലാൽമലയാളം
15പറഞ്ഞു തീരാത്ത വിശേഷങ്ങൾ2007സുരേഷ് ഗോപിഹരികുമാർമലയാളം
16പരദേശി2007മൂസയുടെ കാമുകിമോഹൻലാൽപി.ടി കുഞ്ഞുമുഹമ്മദ്മലയാളം
17കീർത്തിചക്ര2006മഹാദേവന്റെ ഭാര്യമോഹൻലാൽമേജർ രവിമലയാളം
18സ്മാർട്ട്സിറ്റി2006ശാരദസുരേഷ് ഗോപി, മനോജ്‌ കെ. ജയൻബി. ഉണ്ണികൃഷ്ണൻമലയാളം
19കനകസിംഹാസനം2006സീതാലക്ഷമിജയറാംരാജസേനൻമലയാളം
20ബോയ് ഫ്രന്റ്2005Ganesh Kumar & Mukeshമലയാളം
21വാമനപുരം ബസ്‌റൂട്ട്2004മോഹൻലാൽമലയാളം
22പുണ്യം2002
23അച്ഛനെയാണെനിക്കിഷ്ടം2001കലാഭവൻ മണി
24കൊച്ചു കൊച്ചു സന്തോഷങ്ങൾ2001ആശാലക്ഷമിജയറാംസത്യൻ അന്തിക്കാട്മലയാളം
25അരയന്നങ്ങളുടെ വീട്2001സീതമമ്മൂട്ടിലോഹിത ദാസ്മലയാളം

അവലംബം

[തിരുത്തുക]
  1. "The Hindu : Metro Plus Bangalore : Framed!!". The Hindu. 5 July 2008. Archived from the original on 2012-11-05. Retrieved 2009-02-26.
  2. https://www.deccanherald.com/metrolife/metrolife-lifestyle/lakshmi-gopalaswamy-i-look-for-aha-moments-826626.html

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ലക്ഷ്മി ഗോപാലസ്വാമി

"https://ml.wikipedia.org/w/index.php?title=ലക്ഷ്മി_ഗോപാലസ്വാമി&oldid=3789970" എന്ന താളിൽനിന്ന് ശേഖരിച്ചത്