മലപ്പുറം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മലപ്പുറം (ജില്ല) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ല
അപരനാമം:
Location of Malappuram Kerala.png
11°02′N 76°03′E / 11.03°N 76.05°E / 11.03; 76.05
ഭൂമിശാസ്ത്ര പ്രാധാന്യം ജില്ല
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം മലപ്പുറം
ഭരണസ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്ത്‌
ജില്ലാ കലക്ട്രേറ്റ്‌
ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻറ്
ജില്ലാ കലക്ടർ
എ.പി.ഉണ്ണികൃഷ്ണൻ.‍
അമിത് മീണ ഐ എ എസ്
വിസ്തീർണ്ണം 3,550ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2011)
പുരുഷൻ‌മാർ
സ്ത്രീകൾ
സ്ത്രീ പുരുഷ അനുപാതം
41,10,956[1]
19,61,014
21,49,942
1,096
ജനസാന്ദ്രത 1158/ച.കി.മീ
സാക്ഷരത 93.55%[2] %
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
6763**
++91 494 , +91 483 , +91 4933
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ തുഞ്ചൻപറമ്പ്, കോട്ടകുന്ന്, കടലുണ്ടി പക്ഷി സങ്കേതം
ഇതേ പേരിലുള്ള നഗരത്തിന്, ദയവായി മലപ്പുറം കാണുക.

കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. മലപ്പുറം നഗരമാണ് ജില്ലയുടെ ആസ്ഥാനം. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്.[3] 2001-ലെ സെൻസസ് പ്രകാരം 3,629,640 പേർ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 90% ജനങ്ങളും ഗൾഫിനെ ആശ്രയിച്ച് കഴിയുന്നു[അവലംബം ആവശ്യമാണ്].

1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. 7 താലൂക്കുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 95 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്[4]. മലപ്പുറം, മഞ്ചേരി, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, നിലമ്പൂർ, കോട്ടക്കൽ വളാഞ്ചേരി, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിവയാണ് ജില്ലയിലെ 12 മുനിസിപ്പാലിറ്റികൾ.

കാലിക്കറ്റ് സർ‌വ്വകലാശാല, മലയാള സർവ്വകലാശാല, സംസ്കൃത സർവ്വകലാശാല, മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള സർവ്വകലാശാല, അലീഗർ മുസ്ലിം യൂനിവേഴ്സിറ്റി ഓഫ് കാമ്പസ്, കോഴിക്കോട് വിമാനത്താവളം എന്നിവ മലപ്പുറം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.

.

അതിർത്തികൾ[തിരുത്തുക]

വടക്ക് കോഴിക്കോട്, വയനാട് ജില്ലകൾ, വടക്കു കിഴക്കു വശത്ത് തമിഴ്‌നാട്ടിലെ നീലഗിരി ജില്ല, തെക്കുഭാഗത്തും തെക്കു കിഴക്കു വശത്തുമായി പാലക്കാട് ജില്ല. തെക്കു പടിഞ്ഞാറു വശത്തായി തൃശ്ശൂർ ജില്ല, പടിഞ്ഞാറ് അറബിക്കടൽ ഇവയാണ് മലപ്പുറം ജില്ലയുടെ അതിർത്തികൾ.

ചരിത്രം[തിരുത്തുക]

മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയാ‍യിരുന്ന മലബാർ കേരളപ്പിറവിക്കു ശേഷം (1956 നവംബർ 1) കണ്ണൂർ,കോഴിക്കോട്,പാലക്കാട് എന്നീ മൂന്നുജില്ലകളായി വിഭജിക്കപ്പെട്ടു. അതിൽ കോഴിക്കോടു ജില്ലയിലെ ഏറനാട് താലൂക്കും തിരൂർ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തൽമണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് 1969 ജൂൺ 16ന് ഈ ജില്ല രൂപവത്കരിച്ചത്.

മലബാർ‍ കലാപവും ഖിലാഫത്ത് സമരവും മലപ്പുറത്തിന് ചരിത്ര പ്രാധാന്യം നല്കുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനും നാട്ടുകാരായ ജന്മികൾക്കും എതിരെയുള്ള കലാപം ഇന്ത്യാചരിത്രത്തിലെ ശ്രദ്ധേയമായ അദ്ധ്യായമാണ്. ഈ പോരാട്ടങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്.

ക്രമസമാധാനം[തിരുത്തുക]

മലപ്പുറം ജില്ല 1969 - ൽ രൂപീകരിച്ച അന്നുമുതൽ തന്നെ ജില്ലാ പോലീസും രൂപപെട്ടിട്ടുണ്ട്. ആദ്യത്തെ ജില്ലാ പോലീസ് സൂപ്രണ്ട് ജെ. പത്മഗിരീശ്വരൻ ഐ.പി.എസ് ആണ്. പെരിന്തൽമണ്ണ, തിരൂർ എന്നീ രണ്ട് സബ് ഡിവിഷനുകളും, മലപ്പുറം, മഞ്ചേരി, നിലമ്പൂർ, തിരൂർ, പൊന്നനി തുടങ്ങി ആറു സർക്കിളുകളുമാണ് അന്ന് ഉണ്ടായിരുന്നത്.

An old village house in Malappuram District



ജില്ലയിലെ അത്യാഹിത സംവിധാനങ്ങൾ[തിരുത്തുക]

അഗ്നിശമന സേന മലബാർ സ്പെഷ്യൽ പോലിസ്‌- MSP -Para Military Police

പ്രധാന പോലീസ്‌ സ്റ്റേഷനുകള്‌[തിരുത്തുക]

മലപ്പുറം പോലിസ്‌ സ്റ്റേഷൻ മഞ്ചേരി പോലിസ്‌ സ്റ്റേഷൻ മങ്കട പോലീസ്‌ സ്റ്റേഷൻ പെരിന്തൽമണ്ണ പോലീസ്‌ സ്റ്റേഷൻ ചങ്ങരംകുളം പോലീസ്‌ സ്റ്റേഷൻ

ആംബുലൻസ്‌ സർവ്വീസുകൾ[തിരുത്തുക]

24 മണിക്കൂർ എമർജ്ജെൻസി ആംബുലൻസ്‌ സർവ്വീസ്‌

Phone Number-112

നിയമസഭാ മണ്ഡലങ്ങൾ[തിരുത്തുക]

പ്രധാന നദികൾ[തിരുത്തുക]

തീർത്ഥാടന കേന്ദ്രങ്ങൾ[തിരുത്തുക]

പ്രധാന മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങൾ[തിരുത്തുക]

  1. മമ്പുറം മഖാം
  2. പൊന്നാനി വലിയ ജുമുഅത്ത് പള്ളി
  3. പുത്തൻ പള്ളി പെരുമ്പടപ്പ്
  4. മലപ്പുറം ശുഹദാ പള്ളി
  5. പാണക്കാട് ജുമാമസ്ജിദ്
  6. വെളിയങ്കോട്
  7. കൊണ്ടോട്ടി പഴയങ്ങാടി ജുമാ മസ്ജിദ് (ഓമാനൂർ ശുഹദാക്കൾ)
  8. കൊണ്ടോട്ടി തങ്ങൾ മഖാം
  9. പുല്ലാര ശുഹദാ മഖാം
  10. മുട്ടിച്ചിറ ശുഹദാ മഖാം
  11. ചേറൂർ ശുഹദാക്കളുടെ മഖാം ചെമ്മാട്
  12. തൃപ്പനച്ചി മുഹമ്മദ് മുസ്ല്യാർ മഖാം തൃപ്പനച്ചി
  13. കോക്കൂർ ജുമാ മസ്ജിദ് പാവിട്ടപ്പുറം
  14. മാങ്ങാട്ടൂർ ജാറം കാലടി വഴി

പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ[തിരുത്തുക]

വിനോദസഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

തിരൂർ തുഞ്ചൻ പറമ്പ് സ്മാരകം
തിരുമാന്ധാംകുന്ന് അമ്പലം
1921 പൂക്കോട്ടൂർ യുദ്ധ സ്മാരകഗേറ്റ്

അവലംബം[തിരുത്തുക]

  1. സെൻസസ് ഇന്ത്യ വെബ്സൈറ്റ് സെൻസസ് വിവരങ്ങൾ ഇവിടെ കാണാം
  2. http://www.mapsofindia.com/census2011/kerala-sex-ratio.html
  3. http://www.janmabhumidaily.com/news323868
  4. കേരളത്തിലെ ഗ്രാമാഞ്ചായത്തുകൾ "കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ". ശേഖരിച്ചത് 2014 ഫെബ്രുവരി.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)

കൂടുതൽ വിവരങ്ങൾക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലപ്പുറം_ജില്ല&oldid=2526590" എന്ന താളിൽനിന്നു ശേഖരിച്ചത്