പൊട്ടിച്ചെന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൂച്ചോലമാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പൊട്ടിച്ചെന
Map of India showing location of Kerala
Location of പൊട്ടിച്ചെന
പൊട്ടിച്ചെന
Location of പൊട്ടിച്ചെന
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Malappuram
ജനസംഖ്യ 35,093 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

Coordinates: 11°04′02″N 75°58′37″E / 11.067207°N 75.977052°E / 11.067207; 75.977052

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് കണ്ണമംഗലം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൂച്ചോലമാട് അഥവാ പൊട്ടിച്ചെന.വേങ്ങര അങ്ങാടിയിൽ നിന്നും 2 കി.മി. അകലെയാണ്‌ ഈ ഗ്രാമം.ചേറൂർ പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക യതീം ഖാനയുടെ പിറക് വശത്തായി സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണു ഇത്.നൊട്ടപ്പുറം, പൊട്ടനാപ്പ്, മുട്ടുമ്പുറം തോന്നി എന്നിവയൊക്കെ ഈ വലിയ ഗ്രാമത്തിന്റെ ഉൾപ്രദേശങ്ങളാണ്.

പേരിനു പിന്നിൽ[തിരുത്തുക]

പൂവിൽ ച്ചോല എന്നറിയപെടുന്ന ഒരു ചോല (ചെറിയ കുളം) അതിൻറെ മാട് (കുന്ന്) എന്നതിൽ നിന്നാണു പൂച്ചോലമാട് എന്ന പേരു ഈ പ്രദേശത്തിനു ലഭിക്കാൻ കാരണം. [അവലംബം ആവശ്യമാണ്] ഈ ഗ്രാമത്തിൻറെ ഹൃദയ ഭാഗത്ത് ഒരു നീർച്ചാൽ (ചെന)പാറ ഇടുക്കിലൂടെ ഒഴുകുന്നുണ്ട്.അതിനാൽ ഈ പ്രദേശത്തെ പൊട്ടി ചെന എന്ന പേരിലും അറിയപ്പെടുന്നു.

ചരിത്രത്തിൽ[തിരുത്തുക]

മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന വിപ്ലവപോരാട്ടങ്ങളിൽ ഈ പ്രദേശത്തുകാർ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ബ്രീട്ടീഷുകാർക്കെതിരെ പോരാടി രക്തസാക്ഷികളായ 17 പേരുടെ ശവകുടീരങ്ങൾ പൂച്ചോലമാട് സ്ഥിതി ചെയ്യുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ഗവ:എൽ.പി.സ്കൂൾ
 • നൊട്ടപ്പുറം ഗവ:എൽ.പി.സ്കൂൾ,
 • പൊട്ടീച്ചെനക്കൽ അംഗൻവാടി,
 • മുസ്ലിം മത പാഠശാല,പൊട്ടിച്ചെന

ആരാധാനലായങ്ങൾ[തിരുത്തുക]

ശിവ ക്ഷേത്രം
പൂച്ചോലമാട് ജുമാ മസ്ജിദ്
 • തോന്നിപ്പുറായ ശിവ ക്ഷേത്രം
 • പൂച്ചോലമാട് ജുമാ മസ്ജിദ്

പ്രധാന ആകർഷണങ്ങൾ[തിരുത്തുക]

പുത്തൻ കുളം
 • ഞാറൺ കുളം
 • പുത്തൻ കുളം
 • താഴത്തെ കുളം

അയൽ ഗ്രാമങ്ങൾ[തിരുത്തുക]

 1. തെക്ക് വശത്ത് വെട്ടുതോട്
 2. വടക്ക് വശം അച്ചനമ്പലം
 3. പടിഞ്ഞാർ വശത്ത് മുട്ടുംപുറം
 4. കിഴക്ക് ചേറൂർ

ഗതാഗതം[തിരുത്തുക]

വേങ്ങര നിന്നും പൂച്ചോലമാട് വഴി കുന്നുംപുറത്തേക്ക് ഒരു മിനി ബസ് സർവ്വീസും അച്ചനമ്പലത്തേക്ക് പാരലൽ ജീപ്പ് സർവ്വീസും നടത്തുന്നുണ്ട്. വേങ്ങര ടൗണിൽ നിന്നും എസ്.എസ് റോഡ് വഴി 2.065 കിലോമീറ്റർ ദൂരെയാണ് പൂച്ചോലമാട് ഗ്രാമം സ്ഥിതിചെയ്യുന്നത്. കണ്ണമംഗലം പഞ്ചായത്തിന്റെ ആസ്ഥാന ഗ്രാമമായ അച്ചനമ്പലത്തേക്ക് ഇവിടെ നിന്നും ഒന്നര കിലോ മീറ്ററോളം ദൂരമുണ്ട്. നാഷണൽ ഹൈവേ 17 ലെ കൂരിയാട്ടേക്ക് പാക്കടപുറായ വഴി 6.1 കിലോമീറ്ററും ഏറ്റവും അടുത്തുള്ള പരപ്പനങ്ങാടി റെയിൽ വേ സ്റ്റേഷനിലേക്ക് 20.2 കിലോമീറ്ററും ദൂരമൂണ്ട്. കരിപ്പൂർ എയർപോർട്ടിൽ നിന്നും 15.1 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് നിന്നും 17.3 കിലോമീറ്ററും ദൂരേയാണ് ഈ ഗ്രാമം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസിലെത്താൻ ഇവിടെ നിന്നും അച്ചനമ്പലം-കുന്നുംപുറം-പറമ്പിൽ പീടിക വഴി 16.3 കിലോമീറ്റർ യാത്രചെയ്താൽ മതി.

ആരോഗ്യം[തിരുത്തുക]

പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം

വേങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ഉപകേന്ദ്രം പൂച്ചോലമാട്ടുള്ള തോന്നിയിൽ സ്ഥിതിചെയ്യുന്നുണ്ട്.

പ്രധാന വ്യക്തികൾ[തിരുത്തുക]

 • സി.എം സൈത് മുഹമ്മദ് (സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ)[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.keralamvd.gov.in

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൊട്ടിച്ചെന&oldid=3314678" എന്ന താളിൽനിന്ന് ശേഖരിച്ചത്