നേച്ചർ ക്ലബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട് സ്കൂൾ പടിയിൽ സ്ഥിതിചെയ്യുന്ന പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി (Plant Village Charitable Society) എന്ന നേച്ചർ ക്ലബിൻറെ പ്രവർത്തകർ ഒരു പേരാൽ മരത്തെ Banyan tree ശാസ്ത്രീയ നാമം Ficus benghalensis കുടുംബം Moraceae സംരക്ഷിക്കുന്നു.

പ്രകൃതിയെ അടുത്തറിയുവാനും സ്നേഹിക്കുവാനും, പ്രകൃതിയ്ക്കും പ്രകൃതി വിഭവങ്ങൾക്ക് നേരെയും ഉള്ള മനുഷ്യരുടെ കൈ കടത്തലുകൾ മൂലം ഭൂമിയുടെ സന്തുലനാവസ്ഥ തകിടം മറിയുന്നതും മനസ്സിലാക്കി രൂപപ്പെട്ടുവരുന്ന കൂട്ടായ്മയാണ് നേച്ചർ ക്ലബ്. ആഗോളതാപനം, കാലാവസ്ഥ വ്യതിയാനങ്ങൾ,വന നശീകരണം, മണ്ണൊലിപ്പ്,അന്യം നിന്ന് പോയികൊണ്ടിരിക്കുന്ന ഒരുപാട് അമൂല്യ സസ്യങ്ങളുടെ സംരക്ഷണം, രാസ കീട നാശിനികളുടെ അമിതമായ ഉപയോഗങ്ങൾ കുട്ടികളിലും മുതിർന്നവരിലും ചൊലുത്തുന്ന സ്വാധീനങ്ങളെ കുറിച്ചുള്ള അവബോധങ്ങൾ, റോഡ്‌ വികസനങ്ങളുടെ ഭാഗമായി വെട്ടിമാറ്റാൻ പോകുന്ന മരങ്ങൾ സംഘടിച്ച് സംരക്ഷിക്കുക, കണ്ടൽകാടുകളുടെ സംരക്ഷണവും അവബോധങ്ങളും നൽകൽ, പാട ശേഖരങ്ങളിൽ നിന്നും അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന ഞവിഞ്ഞി,വാരാൽ മത്സ്യം ഇവയുടെ സംരക്ഷണവും അവബോധങ്ങളും നൽകൾ, പുഴകൾ, തോടുകൾ, അരുവികൾ,കനോലി കനാലുകൾ മുതലായ ജല സ്രോതസ്സുകളിൽ അറവുശാലയിലെ അവശിഷ്ടങ്ങൾ ഇടുന്നതിനെതിരെ അവബോധങ്ങൾ നൽകൾ,മണ്ണിര കമ്പോസ്റ്റിന്റെ ഗുണങ്ങളും തയ്യാറാക്കുന്ന രീതികളുടെ അവബോധങ്ങളും, കൂടാതെ മരങ്ങളും പൂമരങ്ങളും നടുകയും സംരക്ഷിക്കുകയും പാതയോരങ്ങൾ ഈ വഴി അലങ്കരിക്കുകയും തണൽ ഒരുക്കുക എന്നിങ്ങനെ നേച്ചർ ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു.കേരളത്തിൽ ഒരുപാട് നേച്ചർ ക്ലബുകൾ പ്രവർത്തിച്ച് വരുന്നു.

"https://ml.wikipedia.org/w/index.php?title=നേച്ചർ_ക്ലബ്&oldid=3123524" എന്ന താളിൽനിന്ന് ശേഖരിച്ചത്