പുതുക്കൊള്ളി ശിവക്ഷേത്രം. കൊടശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതുക്കൊള്ളി ശിവക്ഷേത്രം
പുതുക്കൊള്ളി ശിവക്ഷേത്രം is located in Kerala
പുതുക്കൊള്ളി ശിവക്ഷേത്രം
പുതുക്കൊള്ളി ശിവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:11°10′38″N 76°15′44″E / 11.17722°N 76.26222°E / 11.17722; 76.26222
പേരുകൾ
ദേവനാഗിരി:पुतुक्कोळ्ळि महादेव् मन्दिर
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:മലപ്പുറം
പ്രദേശം:പാണ്ടിക്കാട്
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശിവൻ ഭദ്രകാളി
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം

കിഴക്കൻ ഏറനാട്ടിലെ മലപ്പുറം ജില്ലയിൽ പാണ്ടിക്കാട്ട് ചെമ്പ്രശ്ശേരി അംശം കൊടശ്ശേരി ദേശത്ത് പുതുക്കൊള്ളി ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു. കൊടശ്ശേരി വിഷ്ണുക്ഷേത്രം,വെങ്ങത്താറ്റിൽ ഭഗവതിക്ഷേത്രം, ബ്രഹ്മാനന്ദപുരം ശ്രീകൃഷ്ണക്ഷേത്രം എന്നിവക്കൊപ്പം ഈ പ്രദേശത്തെ ഏക ശിവക്ഷേത്രമാണ്. ഈ ക്ഷേത്ര സങ്കേതത്തിൽ രണ്ട് ശിവപ്രതിഷ്ഠകൾ ഉണ്ട്. താഴെ അമ്പലത്തിൽ വിരാജിക്കുന്ന 'സ്വയംഭൂ' എന്ന പ്രസിദ്ധമായ പടിഞ്ഞാട്ട് മുഖമായ ശിവപ്രതിഷ്ഠ. കുന്നിന്റെ മുകൾ ഭാഗത്ത് മേലേ അമ്പലത്തിൽ കിഴക്കോട്ട് മുഖമായ ശിവലിംഗ പ്രതിഷ്ഠ. താഴെ അമ്പലത്തിൽ ശ്രീകോവിലിലും ചുറ്റിലും സദാ തീർത്ഥജലം നിറഞ്ഞുനിൽക്കും. ഗണപതി, ശാസ്താവ്, എന്നീ ഉപദേവന്മാർ. കൂടാതെ 'കരിങ്കാളി'യുടെ സാന്നിദ്ധ്യം കൂടിയുണ്ട് ഇവിടെ. ക്ഷേത്രമുറ്റത്ത് 'ഓം' ആകൃതിയിൽ ചെറിയ ക്ഷേത്ര കിണർ. ആലത്തറക്ക് തൊട്ട് ക്ഷേത്രക്കുളം. പ്രകൃതി രമണീയമായ ഒരു ക്ഷേത്രസങ്കേതം.


ചരിത്രം[തിരുത്തുക]

പുതുക്കൊള്ളി ശിവക്ഷേത്രം ചിരപുരാതനമായ ഒരു ദേവസ്ഥാനമാണ്. ഇൻഡ്യഗവണ്മെന്റിന്റെ സെൻസസ് ഗവേഷണ വിഭാഗത്തിന്റെ പ്രസിദ്ധീകരണത്തിൽ പറഞ്ഞ പ്രകാരം പതിനഞ്ചാം പതിനാറാം നൂറ്റാണ്ടുകളൈലും ഇവിടെ ക്ഷേത്രം നിർമ്മിതമായിട്ടുണ്ട്. അതിനെത്രയോ മുമ്പുതന്നെ "സ്വയംഭൂ" ആയ ഒരു ശിവസാന്നിദ്ധ്യം ഇവിടെ നിലനിന്നിരുന്നു. ഐതിഹ്യപ്രകാരം ഇവിടത്തെ കൃഷിഭൂമിയിൽ കന്നുപൂട്ടുന്ന അവസരത്തിൽ ഒരു ശിലയിൽ കൊഴു തട്ടുകയും ആ ശിലയിൽ നിന്ന് രക്തം ഒഴുകി വരികയും ചെയ്തുവെന്നും തുടർന്ന് പ്രശ്നം വെച്ചുനോക്കിയപ്പോൾ പരമശിവന്റെ സാന്നിദ്ധ്യം തെളിഞ്ഞു കണ്ടുവെന്നും അതിൻപ്രകാരം അവിടെ ക്ഷേത്രം നിർമ്മിക്കുന്ന സമയത്ത് ഈ ശിലക്കുചുറ്റും തെളിഞ്ഞ ഉറവ് ഉയർന്ന് വന്നുവെന്നും, ആ സ്ഥലത്ത് തന്നെ മഹദേവനായ ശിവന് ശ്രീകോവിൽ നിർമ്മിച്ചുവെന്നും പറയപ്പെടുന്നു.

പടിഞ്ഞാട്ട് മുഖമായ ഈ ക്ഷേത്രിൽ ശ്രീകോവിലിൽ തീർത്ഥത്തിൽ ശിവലിംഗം സ്ഥിതിചെയ്യുന്നു. ശ്രീകൊവിലിനു പുറത്ത് ചുറ്റമ്പലത്തിന്റെ സ്ഥാനത്ത് തീർത്ഥം നിറഞ്ഞുനിൽക്കുന്നു എന്ന പ്രത്യേകതയും ഇവിടെ കാണാം. പടിഞ്ഞാറ് ഭാഗത്ത് ഉയർന്ന് നിൽക്കുന്ന കുന്നിന്റെ താഴെ ഭാഗത്ത് ജലസ്ഥിതനായ ശിവൻ നിർമ്മലമായ വിശുദ്ധിയുടെ പ്രതീകമാണ് എന്ന് പറയപ്പെടുന്നു. പ്രശാന്തസുന്ദരമായ ഈ കൊച്ചുക്ഷേത്രം പുതുക്കൊള്ളി താഴെ അമ്പലം എന്ന് അറിയപ്പെടുന്നു. ഈ ക്ഷേത്രസങ്കേതത്തിൽ തന്നെ, കുന്നിന്റെ ഉയർന്ന ഭഗത്ത് കിഴക്കോട്ട് മുഖമായി മറ്റൊരു ശിവലിംഗ പ്രതിഷ്ഠകൂടിയുണ്ട്. പുരാതനമായ ഒരു ക്ഷേത്രത്തിന്റെ എല്ലാ വാസ്തു ചാതുരിയും കാണാവുന്ന ഇവിടെ ശ്രീകോവിലിലെ ശിവലിംഗ പതിഷ്ഠ കേരളത്തിൽ പ്രചാരത്തിലുള്ള ബിംബ നിർമ്മാണ ശാസ്ത്രത്തിനു പകരം തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള വിധത്തിലുള്ളതാണ് എന്ന് ക്ഷേത്രവാസ്തു ശാസ്ത്രത്തിലെ വിശാരദന്മാർ അഭിപ്രയപെട്ടിട്ടുണ്ട്. എന്നത് ഈ ക്ഷേത്രതിന്റെ പൗരാണികത്വം ചൂണ്ടിക്കാണിക്കുന്നു.

എത്തിച്ചേരാൻ[തിരുത്തുക]

പെരിന്തൽമണ്ണ-നിലമ്പൂർ മാർഗ്ഗത്തിൽ പാണ്ടിക്കാട്ടുനിന്ന് 5 കിലോമിറ്റർ അകലെ മരാട്ടപ്പടിക്കൽ നിന്നും ഇടത്തോട്ട് തിരിഞ്ഞുപോകുന്ന റൊട്ടിൽ 2 കിമി മാറിയാണ് ഈ ക്ഷേത്രം.