പൂക്കോട്ടൂർ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to searchപൂക്കോട്ടൂർ കലാപം
മലബാർ കലാപം, ഇന്ത്യൻ സ്വാതന്ത്ര സമരങ്ങളുടെ ഭാഗം
Moplah prisoners.jpg

Captured Mappila prisoners taken after a battle with British troops
ദിവസം ഓഗസ്റ്റ് 26, 1921.
യുദ്ധക്കളം പൂക്കോട്ടൂർ, മലപ്പുറം, ഇന്ത്യ
ഫലം ബ്രിട്ടീഷ് സൈന്യത്തിന്റെ പിൻവാങ്ങൽ
പോരാളികൾ
Flag of the United Kingdom.svg ബ്രിട്ടീഷ് രാജ്
ബ്രിട്ടീഷ് സൈന്യം
Flag of Jihad.svg മാപ്പിള കലാപകാരികൾ
മാപ്പിള മുസ്‌ലിങ്ങളുടെ സന്നദ്ധ സൈന്യം
പടനായകർ
മേജർ ലങ്കാസ്റ്റർ , വടക്കെ വീട്ടിൽ മുഹമ്മദ്‌ ,
കാരാട്ട്‌ മൊയ്‌തീൻ കുട്ടി Executed
സൈനികശക്തി
1,500:
Heavy infantry with Mechine guns,
Gurkha infantry,
2,000:
Volunteers with guns and swords
നേരിട്ടുള്ള യുദ്ധക്കെടുതികൾ
കൊല്ലപ്പെട്ടത്:
മേജർ ലങ്കാസ്ക്കർ,
15 - 20 Soldiers
പരിക്കേറ്റത്
50 - 100 soldiers
കൊല്ലപ്പെട്ടത്:
280 Volunteers
പരിക്കേറ്റത്:
Unknown


1921 ഓഗസ്റ്റ് 26ന് മലബാർ കലാപത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് മാപ്പിള പോരാളികളും ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന ചരിത്ര പ്രസിദ്ധമായ ഒരു പോരാട്ടമാണ് പൂക്കോട്ടൂർ കലാപം. ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഏക യുദ്ധം എന്നു ഈ കലാപത്തെ വിശേഷിപ്പിക്കാറുണ്ട്.[1] 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം നേരിടേണ്ടി വന്ന ഏറ്റവും വലിയ സായുധ പോരാട്ടം പൂക്കോട്ടൂർ യുദ്ധമായിരുന്നു എന്ന് ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയിട്ടുണ്ട്.തങ്ങളെ നേരിടാൻ ബ്രിട്ടീഷ് പട്ടാളം എത്തുന്നതറിഞ്ഞു മാപ്പിള മുസ്‌ലിങ്ങൾ പട്ടാളത്തെ ഗറില്ലാ യുദ്ധമുറയിൽ നേരിടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ആയുധ ശേഷിയിൽ ഏറെ മുന്നിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളം അഞ്ചു മണിക്കൂർ നീണ്ട പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ പിൻവാങ്ങി.

പശ്ചാത്തലം[തിരുത്തുക]

പൂക്കോട്ടുരിലെ ജനസംഖ്യയിൽ ഭൂരിപക്ഷമായിരുന്ന മാപ്പിള മുസ്‌ലിങ്ങളിലധികവും സ്വന്തമായി ഭൂമിയില്ലാത്തവരും മറ്റ്‌ വരുമാന മാർഗ്ഗമില്ലാത്തവരുമായിരുന്നു. ഇവരുടെ വീടുകളിൽ മിക്ക ദിവസവും പട്ടിണിയായിരുന്നു. പൂക്കോട്ടൂരിലേയും പരിസര പ്രദേശങ്ങളിലേയും ഭൂമിയുടെ മുക്കാൽ ഭാഗവും നിലമ്പൂർ കോവിലകം വകയുള്ളതാണ്‌. അവർക്ക്‌ പൂക്കോട്ടൂരിൽ ഒരു കോവിലകമുണ്ട്‌. കോവിലകം വക ഭൂമി ഭൂരിഭാഗവും കുടിയാൻമാരായി പാട്ടത്തിനെടുത്തിരുന്നത്‌ കഠിനാദ്ധ്വാനികളായ മാപ്പിളമാരായിരുന്നു. ജൻമി - കുടിയാൻ ബന്ധം അക്കാലത്ത്‌ സൌഹാർദ്ധ പൂർണ്ണമായിരുന്നില്ല. അതുകൊണ്ട്‌ തന്നെമുൻകാലങ്ങളിൽ അനേകം ജൻമി കൂടിയാൻ സംഘട്ടനങ്ങൾ നടന്നിട്ടുണ്ടായിരുന്നു

യുദ്ധ മുന്നൊരുക്കങ്ങൾ[തിരുത്തുക]

മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് മാപ്പിളമാർ സംഘടിക്കുകയായിരുന്നു.

അനന്തര സംഭവങ്ങൾ[തിരുത്തുക]

സ്‌മാരകങ്ങൾ[തിരുത്തുക]

  1. പൂക്കോട്ടൂർ ഖിലാഫത്ത് മെമോറിയൽ യതീംഖാന
  2. 1921 പൂക്കോട്ടൂർ യുദ്ധ സ്മാരക ഗേറ്റ് അറവങ്കര
  3. പൂക്കോട്ടൂർ യുദ്ധരക്തസാക്ഷികളുടെ 5 മഖ്‌ബറകൾ പിലാക്കൽ

അവലംബം[തിരുത്തുക]

  1. http://www.lsg.kerala.gov.in/pages/history.php?intID=5&ID=934&ln=ml
"https://ml.wikipedia.org/w/index.php?title=പൂക്കോട്ടൂർ_യുദ്ധം&oldid=3359314" എന്ന താളിൽനിന്ന് ശേഖരിച്ചത്