വടക്കെ വീട്ടിൽ മുഹമ്മദ്
സ്വതന്ത്ര സമര സേനാനിയും മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും മലബാർ കലാപത്തിന്റെയും നേതാക്കളിൽ ഒരാളും പൂക്കോട്ടൂർ യുദ്ധത്തിലെ മാപ്പിള പോരാളികളുടെ നായകനുമാണ് വടക്കേ വീട്ടിൽ മുഹമ്മദ്[1]. വടക്കേ വീട്ടിൽ മമ്മദ് എന്നും അറിയപ്പെടുന്നു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്നു വടക്കേ വീട്ടിൽ മുഹമ്മദ്. അദ്ദേഹത്തെ കീഴിൽ പൂക്കോട്ടൂരിലും സമീപ പ്രദേശങ്ങളിലും ഖിലാഫത്ത് പ്രസ്ഥാനം ദ്രുതഗതിയിൽ വളരുകയും ശക്‌തമാവുകയും ചെയ്തു. അദ്ദേഹം പ്രത്യേക താൽപര്യമെടുത്ത് കുടിയാൻമാരായ കർഷകരെ സംഘടിപ്പിച്ച് "കുടിയാൻ സംഘങ്ങൾ" രൂപീകരിച്ചു. ഖിലാഫത്ത് - നിസ്സഹകരണ പ്രസ്ഥാനങ്ങളുടെയും കുടിയാൻ സംഘത്തിന്റെയും അനിഷേധ്യ നേതാവായി ഉയർന്നു. ഹിന്ദു മുസ്‌ലിം വ്യത്യാസമില്ലാതെ കുടിയാന്മാർ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു. ഈ വളർച്ച ഇഷ്ടപ്പെടാതിരുന്ന വള്ളുവമ്പ്രം അധികാരി അഹമദ് കുട്ടി പൂക്കോട്ടൂർ കോവിലകത്തെ ചിന്നനുണ്ണിതമ്പുരാൻ എന്നിവർക്കും ഗവർമെന്റ് അനുകൂലികളായ ചില നാട്ടു പ്രമാണിമാർക്കും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും വടക്കേ വീട്ടിൽ മുഹമ്മദിന്റെയും ഈ വളർച്ച ഇഷ്ടപ്പെട്ടില്ല. മുഹമ്മദ് നിലമ്പുർ കോവിലകത്തെ ആറാം തിരുമുൽപ്പാടിന്റെ കാര്യസ്ഥനായിരുന്നു മുഹമ്മദ്. നിസാര കാരണം പറഞ്ഞു അദ്ദേഹത്തെ പിരിച്ചു വിട്ടു. പിന്നീട് 1921 ജൂലൈ 28 അം തീയതി കോവിലകത്തു നിന്ന് തോക്ക് മോഷ്ടിച്ച് എന്ന് പറഞ്ഞു തിരുമുൽപ്പാട് ഒരു കള്ളക്കേസ് കൊടുത്തു. മഞ്ചേരി സബ് ഇൻസ്പെക്ടർ ഗോവിന്ദ മേനോൻ മുഹമ്മദിന്റെ കടുത്ത വിരോധി ആയിരുന്ന അഹമ്മദ് കുട്ടിയധികാരിയുമായി ഗൂഢാലോചന നടത്തി. മുഹമ്മദിന്റെ വീട് പരിശോധിക്കാനെത്തി[2]. അവിടെ നിന്ന് ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ല. ഈ സംഭവം പൂക്കോട്ടൂരിലെ ജനങ്ങളെ ക്ഷുഭിതരാക്കി.[3]
1921 ആഗസ്ത് 20ന് തിരുരങ്ങാടി പള്ളിക്ക് ബ്രിട്ടീഷ് പട്ടാളം വെടിവെച്ച സംഭവത്തോടെ കലാപം ആരംഭിച്ചു. ഈ വാർത്ത അതിവേഗം പൂക്കോട്ടൂരിലുമെത്തി. ആയുധങ്ങളുമായി തിരൂരങ്ങാടിയിലേക്ക് മാർച്ച് ചെയ്യാൻ പൂക്കോട്ടൂരിലെ ഖിലാഫത്ത് വളണ്ടിയർമാർ തീരുമാനിച്ചു. പക്ഷെ വാർത്തയറിഞ്ഞു കോൺഗ്രസ് - ഖിലാഫത്ത് നേതാക്കൾ പൂക്കോട്ടൂരിൽ എത്തി ഇവരോട് പിന്തിരിയാൻ ആവശ്യപ്പെട്ടു. അബ്‌ദുറഹ്‌മാൻ സാഹിബ്, എം.പി നാരായണമേനോൻ , ഇ. മൊയ്തു മൌലവി, ഗോപാലമേനോൻ എന്നിവർ അക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ വാക്ക് കേട്ട് തിരൂരങ്ങാടിയിലേക്ക് പോവാനുള്ള തീരുമാനം മാറ്റിയെങ്കിലും തിരുമുൽപ്പാടിനോട് പകരം ചോദിക്കും എന്ന് അവർ ഉറച്ചു. നിലമ്പൂർ കോവിലകം വളഞ്ഞ കാവൽക്കാരുമായി ഏറ്റുമുട്ടി. 17പേർ സംഭവത്തിൽ കൊല്ലപ്പെട്ടു. അവർ തിരുമുൽപ്പാട് രക്ഷപ്പെട്ടു എന്ന് മനസ്സിലാക്കി തിരികെ വന്നു. മറ്റു ആരെയും ഉപദ്രവിചില്ലെങ്കിലും കുടിയാൻ രേഖകൾ മുഴുവൻ നശിപ്പിച്ചു. പൂക്കൊട്ടൂരും പരിസരങ്ങളും ഖിലാഫത്ത് കമ്മിറ്റിയുടെ ഭരണത്തിൻ കീഴിലായി.
പൂക്കോട്ടൂർ യുദ്ധം
[തിരുത്തുക]1921 ഓഗസ്റ്റ് 20 ന് കണ്ണൂരിൽ നിന്നും ഒരു സംഘം ബ്രിട്ടീഷ് പട്ടാളക്കാർ മലപ്പുറത്തേക്ക് പുറപ്പെട്ടിരിക്കുന്നുവെന്ന വാർത്ത കോഴിക്കോട്ടെ ഖിലാഫത്ത് കേന്ദ്ര കമ്മറ്റിയിൽ നിന്നും പൂക്കോട്ടൂരിൽ കിട്ടി. പട്ടാളത്തെ പൂക്കോട്ടൂരിൽ വെച്ച് നേരിടണമെന്ന് വടക്കേ വീട്ടിൽ മുഹമ്മദിന്റെ നേതൃത്വത്തിൽ മാപ്പിളമാർ തീരുമാനിച്ചു. ഗറില്ലാ രീതിയിൽ നേരിടാനുള്ള ഒരുക്കം നടന്നു. ആഗസ്റ്റ് 26 നടന്ന കനത്ത യുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ കനത്ത ആയുധ ശേഷിക്ക് മുന്നിൽ മാപ്പിള സൈന്യം വിജയം കണ്ടു. മലപ്പുറം വാറങ്ങോട്യു എന്ന സ്ഥലത്തു വെച്ചു ബ്രിട്ടീഷ്ദ്ധ പട്ടാള മേധാവി യേ ബോംബ്ത്തി എറിഞ്ഞു കോലപ്പെടുത്തി. സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ്വ ഭരണത്തിനു ഏറ്റ ഏറ്റവും വലിയ പരാജയം ആയിരുന്നു മേധാവി ലങ്കാസ്റ്റരുടെ മരണം ഇന്ത്യൻ ഭാഗത്തു വടക്കേ വീട്ടിൽ മുഹമ്മദ് കൂത്രാടൻ ഹദ്ധീസ്. അടക്കമുള്ള നേതാക്കളും 450 ൽ അധികം ഇന്ത്യൻ പോരാളികളും രക്തസാക്ഷിത്തം വരിച്ചു.
അവലംബം
[തിരുത്തുക]- ↑ മലബാർ കലാപം 1921 - സ്മരണിക 1981. 1981.
- ↑ "Malabar Kalapam, Sat Aug 17, 2013 :readwhere" (in ഇംഗ്ലീഷ്). Retrieved 2024-08-17.
- ↑ http://www.pookkottur.com/2008/09/blog-post_03.html
- ↑ http://www.pookkottur.com/2008/09/blog-post_03.html