തുഞ്ചൻപറമ്പ്
തുഞ്ചൻ പറമ്പ് Thunjan Parambu, | |
---|---|
Town | |
തുഞ്ചൻ സ്മാരക സമിതിയി മുഖ്യ കവാടം | |
Country | India |
State | Kerala |
District | Malappuram |
• ഭരണസമിതി | Tirur Municipality |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 676104 |
Telephone code | 0494-242**** |
വാഹന റെജിസ്ട്രേഷൻ | KL-10 & KL-55 |
Nearest city | Malappuram |
Lok Sabha constituency | Ponnani |
Civic agency | Tirur Municipality |
Climate | Tropical (Köppen) |
മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്‍ഥലമാണ് തിരൂർ തൃക്കണ്ടിയൂരിന്നടുത്ത അന്നാര എന്ന സ്ഥലം. "തുഞ്ചൻ പറമ്പ്" (ഇംഗ്ലീഷ്: Thunjan Parambu or Thunchan Parambu) എന്ന പേരിൽ ഇപ്പോൾ ഈ സ്‍ഥലം അറിയപ്പെടുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 1.5 കി.മീ. ദൂരത്തിലാണു തുഞ്ചൻ പറമ്പ് സ്ഥിതിചെയ്യുന്നത്. തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകമായി ഇന്ന് മലപ്പുറം ജില്ലയിൽ തിരൂർ-പൂങ്ങോട്ടുകുളം കൂട്ടായി റോഡിൽ സ്ഥിതി ചെയ്യുന്ന തുഞ്ചൻ സ്മാരകം ആണ് തുഞ്ചൻ പറമ്പ് എന്ന് അറിയപെടുന്നത്. എല്ലാ വിദ്യാരംഭ വർഷവും മലയാളത്തിന്റെ ഹരിശ്രീ കുറിക്കാൻ അനേകം കുട്ടികൾ ഇവിടെ എത്താറുണ്ട്. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അദ്ദേഹം, പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിലെ തൃക്കണ്ടിയൂരിൽ ആയിരുന്നു കവിയുടെ ജനനം.