പൂതൃക്കോവ് മഹാവിഷ്ണുക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പൂതൃക്കോവ് മഹാവിഷ്ണു ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 11°10′38″N 76°15′44″E / 11.17722°N 76.26222°E |
പേരുകൾ | |
ദേവനാഗിരി: | पूत्रक्कोवु महाविष्णु मन्दिर |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | മലപ്പുറം |
പ്രദേശം: | വണ്ടൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | മഹാവിഷ്ണു , ശിവൻ നരസിംഹമൂർത്തി |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ പോരൂർ പഞ്ചായത്തിലാണ് പൂതൃക്കോവ് മഹാവിഷ്ണുക്ഷേത്രം. മഹാവിഷ്ണുക്ഷേത്രം എന്ന് പ്രസിദ്ധമെങ്കിലും നാലമ്പലത്തിനകത്തുതന്നെ പടിഞ്ഞാട്ട് മുഖമായി ത്രിപുരാന്തകശിവനും നാലമ്പലത്തിനു പുറത്ത് നരസിംഹമൂർത്തിയും തുല്യപ്രാധാന്യത്തോടെ ഈ ക്ഷേത്രത്തിൽ കുടികൊള്ളൂന്നു.
മഹാവിഷ്ണു
[തിരുത്തുക]കിഴക്കോട്ട് മുഖമായ മഹാവിഷ്ണുപ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത്. വൈദികബ്രാഹ്മണരായ വെള്ളക്കാട്ട് ഭട്ടതിരിയുടെ പരദേവത എന്ന നിലക്ക് വേദാർച്ചന നടന്നിരുന്ന ക്ഷേത്രമായിരുന്നു ഇത്. യജുർവേദപാരമ്പര്യമനുസരിച്ച് ഓത്തൂട്ട് മുറപ്രകാരം ഇവിടെ നടന്നിരുന്നു.
ത്രിപുരാന്തകശിവൻ
[തിരുത്തുക]മഹാവിഷ്ണുവിന്ന് വലത്തായി പടിഞ്ഞാട്ട് മുഖമായിട്ടാണ് ശിവന്റെ ശ്രീകോവിൽ. പടിഞ്ഞാട്ട് മുഖമുള്ള ശിവന് ശക്തികൂടുമെന്ന് പ്രസിദ്ധം. അതുതന്നെ മതിലിനുപുറം ശ്രീകോവിലിനു മുഖം മറച്ചുകൊണ്ട് മലയാണെങ്കിൽ പ്രത്യേകിച്ചും എന്നാണ് പണ്ഡിതമതം. ഈ ലക്ഷണങ്ങൾ ഇവിടെ ചേരുന്നു. ഈ ദേവനെ സ്തുതിച്ചുകൊണ്ടുള്ള ഒരു തിരുവാതിരപ്പാട്ടിൽ തേക്കിൻകാട്ടിൽ വാണരുളും ശിവനെ ഞാനിതാ കൈതൊഴുന്നേൻ എന്ന് കാണുന്നതിനാൽ ഏതോ തേക്കിൻ കാട്ടിൽ നിന്നും ഇവിടേക്ക് കുടിയിരുത്തിയതാണെന്ന് കരുതേണ്ടിയിരിക്കുന്നു.
നരസിംഹമൂർത്തി
[തിരുത്തുക]പ്രത്യക്ഷ അനുഭവവും ജ്യോതിഷത്തിന്റെ സാധുതക്കും ഉദാഹരണമായി ഇവിടുത്തെ നരസിംഹമൂർത്തി നിലകൊള്ളുന്നു. ഏകദേശം 60 വർഷങ്ങൾക്കു മുമ്പുവരെ ഇവിടെ ഈ മൂർത്തി ഇല്ലായിരുന്നു. അന്ന് സാത്വികനായ വെള്ളക്കാട്ടു മന കാരണവർക്ക് (വി എം നാരായണൻ ഭട്ടതിരിപ്പാട്) പെട്ടെന്ന് ഒരു ഭയം അനുഭവപ്പെട്ടുതുടങ്ങി. അന്ന് പ്രസിദ്ധനായ ജ്യോതിഷി ഗുരുവായൂർ പുതുശ്ശേരി നമ്പൂതിരിയെ വിളിച്ച് പ്രശ്നവിചാരം നടത്തിയപ്പോൾ ഒരു നരസിംഹമൂർത്തിയുടെ സാന്നിദ്ധ്യം കാണുകയും (ഒരു കിഴുക്കില നേദ്യത്തിനായി യാചിച്ച പിന്നാലെ നടക്കുകയാണെന്നും യാചകനെങ്കിലും നരസിംഹമായതിനാലാണ് ഭയമെന്നും ജ്യോതിഷി) അദ്ദേഹം തന്നെ ക്ഷേത്രത്തിൽ നിന്നും സുമാർ 3 കിമി മാറി പോരൂരിൽ ഒരുസ്ഥാനം കാണീച്ച് കുഴിച്ചപ്പോൾ വിഗ്രഹം ലഭിയ്ക്കുകയും ചെയ്തു. ആ വിഗ്രഹത്തിനു അംഗഭംഗം വന്നിട്ടുള്ളതിനാൽ പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുകയും പഴയത് ക്ഷേത്രക്കുളത്തിൽ ജലാധിവാസം ചെയ്യുകയും ചെയ്തു. ഈ വിഗ്രഹത്തിന്റെ സാന്നിധ്യത്താലാകാം ഇപ്പൊഴും ഈ തട്ടകത്തെ അത്യാഹിതങ്ങൾ സൂചിപ്പിക്കുന്നതുപോലെ സംഭവത്തിനു തൊട്ടുമുമ്പ് കുളം കലങ്ങുന്നതായി നാട്ടുകാർ വിശ്വസിക്കുന്നു.
എത്തിചേരാൻ
[തിരുത്തുക]- പെരിന്തൽമണ്ണ -നിലമ്പൂർ റൂട്ടിൽ 28ൽ നിന്നും പോരൂർ വഴി വാണിയമ്പലത്തേക്കു പോകുമ്പോൾ 5 കിമി
- വണ്ടൂർ കാളികാവ് റൂട്ടിൽ വാണിയമ്പലത്തുനിന്നും 1.5 കിലോമീറ്റർ
-
പൂതൃക്കോവ് ക്ഷേത്രം നരസിംഹമൂർത്തിയുടെ നട
-
പൂതൃക്കോവ് ക്ഷേത്രത്തിലെ ആൽ
-
പൂതൃക്കോവ് ക്ഷേത്രം ഒരുകാഴ്ച
-
പൂതൃക്കോവ് ക്ഷേത്രം മുൻ വശം
-
പൂതൃക്കോവ് ക്ഷേത്രക്കുളം
-
പൂതൃക്കോവ് ക്ഷേത്രക്കുളം മറ്റൊരുകാഴ്ച