Jump to content

വേങ്ങര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേങ്ങര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വേങ്ങര (വിവക്ഷകൾ) എന്ന താൾ കാണുക. വേങ്ങര (വിവക്ഷകൾ)
വേങ്ങര (ഗ്രാമപഞ്ചായത്ത്)
അപരനാമം: മുണ്ടിയൻതടം
11°02′59″N 75°57′41″E / 11.04983°N 75.96134°E / 11.04983; 75.96134
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം വേങ്ങര
ലോകസഭാ മണ്ഡലം മലപ്പുറം
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ഹസീന ഫസൽ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 18.66 സ്ക്വയർകിലോമീറ്റർചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 51,174
ജനസാന്ദ്രത 277.2 ഒരു സ്ക്വയർ കിലോമീറ്ററിൽ/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
676 304
+0494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിൽ പെട്ട ഒരു സ്പെഷൽ ഗ്രേഡ് പഞ്ചായത്താണ് വേങ്ങര ഗ്രാമ പഞ്ചായത്ത്.[1] ഇത് തിരൂരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജ് പരിധിയിൽ സ്ഥിതി ചെയ്യുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായിരുന്ന വേങ്ങര ഗ്രാമ പഞ്ചായത്തിനെ 1999-2000 വർഷത്തിലാണ് വിഭജിച്ച് കണ്ണമംഗലം, വേങ്ങര എന്നീ രണ്ടു ഗ്രാമ പഞ്ചായത്തുകൾ ആക്കിയത്. ഇപ്പോഴത്തെ വേങ്ങര പഞ്ചായത്തിന്റെ വിസ്തൃതി 18.66 സ്ക്വയർ കിലോമീറ്ററാണ്. 70% ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം വിദേശ തൊഴിലാണ്.

ചരിത്രം

[തിരുത്തുക]

മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും 16 കി. മീ പടിഞ്ഞാറോട്ടു മാറി വേങ്ങര ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിലായിരുന്ന വലിയോറ, കണ്ണമംഗലം അംശങ്ങളിൽ 1954-55 കാലഘട്ടത്തിൽ വെവ്വേറെ പഞ്ചായത്തുകൾ നിലവിലുണ്ടായിരുന്നു. വേങ്ങര ചേറൂർ അംശങ്ങളിൽ അക്കാലത്ത് ഇന്നത്തെ പോലെ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. വോട്ടർമാർ കൈ പൊക്കിയാണ് പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തിരുന്നത്. വലിയോറ പഞ്ചായത്ത് അധ്യക്ഷൻ യശ. ശ്ശരീരനായ എൻ . ടി ഹസ്സൻകുട്ടി ഹാജിയും, കണ്ണമംഗലം പഞ്ചായത്ത് അധ്യക്ഷൻ യശ. ശ്ശരീരനായ കെ. കുഞ്ഞിമൊയ്തു ഹാജിയുമായിരുന്നു.

പഞ്ചായത്ത്‌ രൂപവത്കരണം

[തിരുത്തുക]

1961ൽ കേരള സർക്കാരിന്റെ ജി. ഒ( എം.എസ് ) 196 / 61 തിയ്യതി 28-12-1961 നമ്പർ ഉത്തരവ് പ്രകാരം വേങ്ങര, കണ്ണമംഗലം വില്ലേജുകൾ കൂടി ഉൾപ്പെടുത്തിയും, വലിയോറ, കണ്ണമംഗലം പഞ്ചായത്തുകൾ ലയിപ്പിച്ചും വേങ്ങര ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിച്ചു. 1961 ഡിസംബർ മാസത്തിൽ 11 വാർഡുകളോടു കൂടി നിലവിൽ വന്ന പുതിയ പഞ്ചായത്തിൽ 1964 ൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നു. ഏഴാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചാക്കീരി അഹമ്മദ് കുട്ടി സാഹിബായിരുന്നു പ്രഥമ പ്രസിഡന്റ്. ഇദ്ദേഹം പിൽക്കാലത്ത് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നിയമസഭാ സ്പീക്കറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വേങ്ങര, കണ്ണമംഗലം വില്ലേജുകൾ ഉൾപ്പെടുത്തി രൂപീകരിക്കപ്പെട്ട വേങ്ങര പഞ്ചായത്തിന്റെ ഭൂമി ശാസ്ത്രവും, ജനസംഖ്യാപരവുമായ പ്രത്യേക കാരണങ്ങളാൽ വികസന പ്രക്രിയ വേങ്ങര പ്രദേശത്താണ് കൂടുതലായി അനുഭവപ്പെട്ടത്. കണ്ണമംഗലത്ത് ജനസംഖ്യാനുപാതം കുറവായതിനാലും 1995 വരെ കാര്യമായ വികസനം കൈവരിക്കാൻ സാധിച്ചിട്ടില്ലായിരുന്നു. ഈ അവികസിതാവസ്ഥയും ജനങ്ങളുടെ നിരന്തര അഭ്യർത്ഥനകൾ പരിഗണിച്ച് വേങ്ങര പഞ്ചായത്തിലെ സംസ്ഥാന സർക്കാർ 1999 ഡിസംബർ 29 )ം തിയ്യതിയിലെ സ.ഉ ( അ ) 266 / 99 ഉത്തരവ് പ്രകാരം വേങ്ങര , കണ്ണമംഗലം വില്ലേജുകളുടെ അടിസ്ഥാനത്തിൽ ‍2-10-2000 ൽ വേങ്ങര ഗ്രാമ പഞ്ചായത്ത്, കണ്ണമംഗലം, വേങ്ങര എന്നീ രണ്ടു പഞ്ചായത്തുകളായി ഭാഗിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിലും തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. അന്നത്തെ തിരഞ്ഞെടുപ്പിൽ ശ്രീ കല്ലൻ മുഹമ്മദ് മാസ്റ്റർ പ്രസിഡന്റായും, ശ്രീ എ. കെ സെയ്തലവി വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

വേങ്ങര ഗ്രാമ പഞ്ചായത്ത് ഓഫീസ് ആദ്യം പ്രവർത്തനം ആരംഭിച്ചത് കച്ചേരിപ്പടിയിലെ പുത്തൻപീടിക കെട്ടിടത്തിലായിരുന്നു. വർഷങ്ങൾക്കുശേഷം വേങ്ങര അങ്ങാടിയിലെ ടി.കെ ബാപ്പുവിന്റെ കെട്ടിടത്തിലേക്ക് പഞ്ചായത്ത് ഓഫീസ് മാറ്റുകയുണ്ടായി. പിന്നീട് മാളിയേക്കൽ അബ്ദുല്ല ഹാജി സൌജന്യമായി നൽകിയ മുള്ളൻപറമ്പിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ച് പഞ്ചായത്ത് ഓഫീസ് പ്രവർത്തനം അങ്ങോട്ടു മാറ്റി. 1993 ജനുവരി 1)ം തിയ്യതി മുതൽ മുള്ളൻ പറമ്പിൽ നിന്നും പൊതുജന സൌകര്യാർത്ഥം ഓഫീസ് വേങ്ങര ബസ്സ്റ്റാൻഡിലെ പഞ്ചായത്ത് ഓഫീസ് കോംപ്ലക്സ് കെട്ടിടത്തിലേക്ക് മാറ്റി. പുതിയ കെട്ടിടം വേങ്ങര ബസ് സ്റ്റാൻഡിൽ നിന്നും മാറ്റി വേങ്ങര ബ്ലോക്ക് ഓഫീസിനു തൊട്ടടുത്ത് പണി പൂർത്തീകരിച്ചു വരികയാണ്.

പ്രഥമ ഭരണസമിതി

[തിരുത്തുക]

1964 -1969 കാലത്തെ ഭരണ സമിതിയിൽ ചാക്കീരി അഹമ്മദ് കുട്ടിയാണ് പ്രസിഡന്റ്. പി. പി. മുഹമ്മദ് കുട്ടി എന്ന ബാപ്പുട്ടി, പി. പി മൊയ്തീൻകുട്ടി, ടി.കെ മുഹമ്മദ് എന്ന മാനു, എ. കുഞ്ഞാലി ഹാജി, മാളിയേക്കൽ അബ്ദുള്ള ഹാജി, എ. കുഞ്ഞികോയകുട്ടി, പറങ്ങോടത്ത് കുഞ്ഞിമുഹാജി, കെ. ടി മുഹമ്മദ് ഹാജി, വി. കെ അഹമ്മദ് കുട്ടി ഹാജി എന്നിവരാണ് മറ്റ് ഭരണ സമിതി അംഗങ്ങൾ ‍.

അതിരുകൾ

[തിരുത്തുക]
  • വടക്ക് : ഏ ആർ നഗർ,കണ്ണമംഗലം ഗ്രാമ പഞ്ചായത്തുകൾ.
  • തെക്ക് : പറപ്പൂർ പഞ്ചായത്ത്,കടലുണ്ടി പുഴ.
  • കിഴക്ക് : ഊരകം,പറപ്പൂർ ഗ്രാമ പഞ്ചായത്തുകൾ.[2]
  • പടിഞ്ഞാറ് : കടലുണ്ടി പുഴയും,ഏ ആർ നഗർ പഞ്ചായത്തും.

വാർഡുകൾ

[തിരുത്തുക]
  1. കൊളപ്പുറം ഈസ്റ്റ്
  2. കുറ്റൂർ നോർത്ത്
  3. പൂങ്കുടായ
  4. കുറ്റൂർ സൗത്ത്
  5. ബാലിക്കാട്
  6. കണ്ണാട്ടിപ്പടി
  7. ഗാന്ധിക്കുന്ന്
  8. വേങ്ങര ടൗൺ (major city)
  9. നെല്ലിപറമ്പ്
  10. അരീക്കുളം
  11. കുറുവിൽകുണ്ട്
  12. ചെനക്കൽ
  13. മഞ്ഞേമ്മാട്
  14. പുത്തനങ്ങാടി
  15. മുതലമാട്
  16. അടയ്ക്കാപ്പുര
  17. പാണ്ടികശാല
  18. മണ്ണിൽപുലാക്കൽ
  19. കച്ചേരിപ്പടി
  20. പറമ്പിൽപടി
  21. പാങ്ങാട്ടുകുണ്ട്
  22. പത്തുമൂച്ചി
  23. കൂരിയാട്

വിദ്യാഭ്യാസം

[തിരുത്തുക]

മതവിദ്യാഭ്യാസത്തോടൊപ്പം തന്നെ ഇവിടെ ഭൌതിക വിദ്യാഭ്യാസ രംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചു. 1920 കളിൽ തന്നെ ഇത് ആരംഭിച്ചു. കേരള പിറവിക്കു ശേഷം വളരെ ഏറെ മാറ്റങ്ങൾ പഞ്ചായത്തിലെ വിദ്യാഭ്യാസ രംഗത്തുണ്ടായി. ഇതിനു വേണ്ടി ഒരുപാട് മഹത് വ്യക്തികൾ പരിശ്രമിച്ചെങ്കിലും ഇവരിൽ പ്രമുഖൻ ഇപ്പോൾ കണ്ണമംഗലം പഞ്ചായത്തിൽപ്പെട്ട ചേറൂരിലെ പരേതനായ ചാക്കീരി അഹമ്മദ് കുട്ടി സാഹിബായിരുന്നു. ഒരു കാലത്ത് വേങ്ങര പഞ്ചായത്ത് പ്രസിഡന്റും,[3] പിന്നീട് കേരള വിദ്യാഭ്യാസ മന്ത്രി, കേരള നിയമസഭ സ്പീക്കർ മുതലായ മഹത് പദവികൾ അലങ്കരിക്കുകയും ചെയ്ത് അദ്ദേഹം ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി വളരെ അധികം പരിശ്രമിച്ചു. പഴയ കാല അദ്ധ്യാപകരും, പ്രമുഖൻമാരുമായിരുന്ന ധാരാളം മഹത് വ്യക്തികളും പഞ്ചായത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയിൽപങ്ക് വഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ ചരിത്രം

[തിരുത്തുക]

1958 കാലഘട്ടം വരെ വേങ്ങര പഞ്ചായത്തിൽ അഞ്ചാം ക്ലാസ് ഉൾക്കൊള്ളുന്ന 13 എൽ.പി സ്കൂളും, വേങ്ങര മാർക്കറ്റ് റോഡിലുള്ള എട്ടാം ക്ലാസ് ഉൾകൊള്ളുന്ന ഒരു ഹയർ എലിമെന്ററി സ്കൂളും മാത്രമാണ് ഉണ്ടായിരുന്നത്. ഇ. എം. എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആദ്യത്തെ കേരള സർക്കാർ 1958 ൽ വേങ്ങരയ്ക്ക് ഒരു ഹൈസ്കൂൾ അനുവദിച്ചു. എന്നാൽ വേങ്ങരയിൽ സ്കൂൾ നിർമ്മിക്കുന്നതിന് സൌകര്യപ്രദമായ സ്ഥലം ലഭിക്കാത്തതു കാരണം ഊരകം പഞ്ചായത്തിൽപെട്ട നെടുപറമ്പിലാണ് പ്രസ്തുത സ്കൂൾ സ്ഥാപിക്കപ്പെട്ടത്. കൊളക്കാട്ടിൽ മാനുവിന്റെ നേതൃത്വത്തിൽ പൊതുജന സഹകരണത്തോടു കൂടി ആദ്യ കെട്ടിടം നിർമ്മിച്ച് സ്കൂൾപ്രവർത്തനം ആരംഭിച്ചു. ഇന്നും ഊരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രസ്തുത സ്കൂൾ പിന്നീട് ഹയർസെക്കണ്ടറിയായി ഉയർത്തിയെങ്കിലും വേങ്ങര ഹൈസ്കൂൾ എന്നാണറിയപ്പെടുന്നത് . 1984 ൽ കേരള ഗവൺമെന്റ് മാർക്കറ്റ് റോഡിലുള്ള യു. പി സ്കൂൾ ഹൈസ്കൂളായും പിന്നീട് ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]

വേങ്ങര പഞ്ചായത്തിൽ 6 എൽപി സ്കൂളുകളും, 4 യു പി സ്കൂളുകളും , 1 ഹയർസെക്കണ്ടറി സ്കൂളും 1 വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളും ഉണ്ട്. ഇവയിൽ ഒരു എൽപി സ്കൂളും, 2 യു പി സ്കൂളുകുളും, ഒരു വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളും സർക്കാർ മേഖലയിലാണ്. ബാക്കിയുള്ളത് സ്വകാര്യ മാനേജ്മെന്റുകൾക്കു കീഴിലുമാണ്. കൂടാതെ അൺഎയ്ഡഡ് സ്കൂളുകളും ഏതാനും പാരലൽ കോളേജുകളും,ട്യൂഷൻസെന്ററുകളും വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നു.

വേങ്ങര പഞ്ചായത്തിലെ സ്കൂളുകൾ

[തിരുത്തുക]
  1. ജി. എൽ. പി. എസ് തട്ടാഞ്ചേരിമല (സർക്കാർ)
  2. എ. എം. എൽ. പി. എസ് കുറ്റൂർസൌത്ത് (എയ്ഡഡ്)
  3. എ. എം. എൽ. പി. എസ് വലിയോറ നോർത്ത് (എയ്ഡഡ് )
  4. എ. എം. എൽ. പി. എസ് വേങ്ങര കുറ്റൂർ (എയ്ഡഡ് )
  5. എം. എച്ച്. എം. എൽ. പി. എസ് കുറ്റൂർനോർത്ത് (എയ്ഡഡ്)
  6. എസ്. യു. എൽ. പി. എസ് കുറ്റൂർ (എയ്ഡഡ് )
  7. ജി. യു. പി. എസ് കുറുക (സർക്കാർ )
  8. ജി. യു. പി. എസ് വലിയോറ (പാശ്ശേരിമാട്) (സർക്കാർ)
  9. എ. എം. യു. പി. എസ് വലിയോറ ഈസ്റ്റ് (എയ്ഡഡ് )
  10. പി. എം. എസ്. എ. എം. യു. പി. എസ് വേങ്ങര കുറ്റൂർ (എയ്ഡഡ് )
  11. ജി. ജി. വി. എച്ച്. എസ്. എസ് വേങ്ങര (സർക്കാർ) [4]
  12. കെ. എം. എച്ച്. എസ്. എസ് കുറ്റൂർനോർത്ത് (എയ്ഡഡ് )

സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  1. വേങ്ങര കോ-ഓപ്പറേറ്റീവ് കോളേജ്
  2. അൽഅസ്ഹർകോളേജ്, വേങ്ങര
  3. വിന്നേഴ്സ് കോളേജ്, വേങ്ങര
  4. മലബാർകോളേജ്, വേങ്ങര
  5. റഹ്യാൻവുമൻസ് കോളേജ്, വേങ്ങര
  6. ക്ലാസിക് കോളേജ്, വേങ്ങര
  7. റീജണൽകോളേജ്, വേങ്ങര

ആശുപത്രികൾ

[തിരുത്തുക]

വേങ്ങര ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ രംഗത്തെ പൊതു സ്ഥാപനങ്ങൾ

  • ഗവൺമെന്റ് ആയുർവേദ ആശുപത്രി
  • കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
  • ഐ. പി. പി സബ് സെന്റർ വലിയോറ
  • ഐ. പി. പി സബ് സെന്റർ പാക്കടപുറായ [5]

ഇതിനു പുറമെ സ്വകാര്യ മേഖലകളിലും കിടത്തി ചികിത്സയുള്ള ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്.

  • അൽ സലാമ ഹോസ്പിറ്റൽ വേങ്ങര
  • നൌഫ ഹോസ്പിറ്റൽ വേങ്ങര
  • VMC ഹോസ്പിറ്റൽ വേങ്ങര

ഗതാഗതം

[തിരുത്തുക]

പണ്ട് കാളവണ്ടിയും തോണിയുമായിരുന്നു വേങ്ങരയിലെ പ്രധാന ഗതാഗത മാർഗ്ഗങ്ങൾ. വൻ തോതിൽ ശേഖരിക്കപ്പെടുന്ന കാർഷിക വിഭവങ്ങളും, മറ്റും തോണികളില് കയറ്റി കൊണ്ടാണ് കച്ചവടത്തിനായി പോയിരുന്നത്. ചരക്ക് തോണികളും യാത്രാ വള്ളങ്ങളും ഇടവിടാതെ സഞ്ചാരം നടത്തി കൊണ്ടിരുന്ന കടലുണ്ടിപുഴയിലെ പ്രധാന കടവുകളിലൊന്നായിരുന്നു മഞ്ഞമാട്. കാലങ്ങൾക്കു ശേഷം വേങ്ങരയിൽ നിന്നും കൂരിയാട് വരെ റോഡുണ്ടാക്കിയതിനു ശേഷം കടലുണ്ടി പുഴയിലെ പനമ്പുഴ കടവു വരെ കാളവണ്ടിയിലും അവിടെ നിന്ന് തോണിയിലുമായിരുന്നു ഇവിടത്തുകാർ കച്ചവട സാധനങ്ങൾ മറ്റു സ്ഥലങ്ങളിൽ എത്തിച്ചിരുന്നത്. കൂരിയാട് നിന്നും വേങ്ങര വഴി മലപ്പുറം വരെ പോകുന്ന റോഡ് ഒഴികെ മറ്റു റോഡുകളൊന്നും തന്നെ വേങ്ങരയിൽ പണ്ട് ഉണ്ടായിരുന്നില്ല.

ഇപ്പോൾ, മലപ്പുറം പരപ്പനങ്ങാടി റോഡ് വേങ്ങര ടൌണിലൂടെ കടന്നു പോകുന്നു. വേങ്ങര ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ കൂടി എൻ .എച്ച് 66 കടന്ന് പോകുന്നു. വേങ്ങര പഞ്ചായത്തിലെ കിഴക്ക് അതിർത്തിയിൽ നിന്ന് നീളത്തിൽ വലിയോറ വഴി കൂരിയാട്ടിലേക്ക് 8 കിലോമീറ്റർ എം.എൽ.എ റോഡ് വേങ്ങര പഞ്ചായത്തിലെ പ്രധാന റോഡാണ്. കച്ചേരിപ്പടി –കുറ്റൂർ നോർ‍ത്ത് റോഡ്, അച്ചനമ്പലം-കൂരിയാട് റോഡ്, കക്കാടംപുറം - കുറ്റൂർ നോർത്ത് റോഡ് എന്നിവ 8 മീറ്റർ വീതിയുള്ള പ്രധാനപ്പെട്ട റോഡുകളാണ്.മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ വേങ്ങരയിൽ നിന്ന് ജില്ലയിലെ പ്രധാനപ്പെട്ട ടൌണുകളിൽ ഒന്നായ വേങ്ങരയിൽ നിന്ന് ജില്ലയിലെ എല്ലാ സ്ഥലത്തേക്കും ബസ് യാത്രാ സൌകുര്യവും നിലവിലുണ്ട്. അത്യാവശ്യം നല്ല ഒരു ബസ് സ്റ്റാൻറ് വേങ്ങര ടൌണിൽ സ്ഥിതി ചെയ്യുന്നു.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-24. Retrieved 2010-04-14.
  2. http://www.spiderkerala.com/kerala/my_village/VillageInfo-1593.aspx
  3. http://www.docstoc.com/docs/26204854/LEGISLATORS-OF-KERALA/ പേജ് 12 കാണുക
  4. http://dhsekerala.gov.in/schoolist.aspx?dcode=11
  5. http://arogyakeralam.gov.in/docs/dhs/list-subcenhttp://www.docstoc.com/docs/26204854/LEGISLATORS-OF-KERALA/tre-kerala040709.pdf[പ്രവർത്തിക്കാത്ത കണ്ണി]