നെടുങ്കയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നെടുങ്കയം ഇരുമ്പുപാലത്തിൽ നിന്നുള്ള ദൃശ്യം


നെടുങ്കയം മലപ്പുറം ജില്ലയിലെ ഒരു പ്രധാന വനപ്രദേശവും വിനോദസഞ്ചാരകേന്ദ്രവുമാണ്‌. അടുത്തുള്ള പ്രധാന പട്ടണമായ നിലമ്പൂരിൽ നിന്നു ഏകദേശം 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ വെള്ളക്കാരുടെ കാലത്ത് നിർമിച്ച മനോഹരമായ ഒരു വിശ്രമകേന്ദ്രവുമുണ്ട്. ഇവിടുത്തെ മഴക്കാടുകൾ വന്യമൃഗങ്ങളായ ആന, മുയൽ, മാൻ തുടങ്ങിയവയുടെ വാസസ്ഥലമണ്. ഈ നിബിഡവനങ്ങളിൽ ചോലനായ്ക്കർ എന്ന ആദിവാസി വിഭാഗങ്ങളും ജീവിക്കുന്നു.നിത്യഹരിത വനപ്രദേശങ്ങളും, തേക്ക് തോട്ടങ്ങളും, പുഴകളും നെടുങ്കയത്തെ അവിസ്മരണീയമായ കാഴ്ചകളാണ്. വനം വകുപ്പിന്റെ പഴയകാല പ്രതാപം വിളിച്ചോതുന്ന സ്മാരകങ്ങളും ഇവിടെയുണ്ട്. ഇന്നും പുതുമയും ബലവും വേരോടെ നിൽക്കുന്ന 1930കളിൽ നിർമ്മിച്ച കമ്പിപ്പാലങ്ങളാണ് അവയിലൊന്ന്. ബ്രിട്ടീഷ് എഞ്ചിനീയറായിരുന്ന ഇ.കെ. ഡോസനാണ് ഇതിന്റെ ശിൽപി. കരിമ്പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു ഡോസൻ . ഇദ്ദേഹത്തിന്റെ ശവകുടീരം ഇന്നും നെടുങ്കയത്ത് സംരക്ഷിച്ചിരിക്കുന്നു.

കരിമ്പുഴക്ക് അഭിമുഖമായി ഡോസൻ തടികൊണ്ട് തീർത്ത ബംഗ്ലാവും അതേപടിയുണ്ട്. വന്യ ജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വരും വരെ നെടുങ്കയത്ത് ആനപിടുത്തം നടന്നിരുന്നു. അതിന്റെ സ്മാരകങ്ങളാണ് ഇന്ന് കാണുന്ന ആനപന്തിയും ഉൾവനത്തിലെ വാരിക്കുഴികളും. താപ്പാനകൾക്കും മറ്റും ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ച കൂറ്റൻ പത്തായം കരുളായി റെയ്ഞ്ച് ഓഫീസിൽ ഇപ്പോഴും ഉണ്ട്. കരിമ്പുഴയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നാണ് വിശ്വാസം. ഇവിടെയെത്തുന്ന സന്ദർശകർ മുങ്ങിക്കുളിക്കാതെ പോകാറുമില്ല. നെടുങ്കയത്ത് പുഴയിൽ അപകടം പതിയിരിക്കുന്നതിനാൽ സൂക്ഷിക്കേണ്ടതുണ്ട്. [1]

അവലംബം[തിരുത്തുക]

  1. "എന്റെ ഗ്രാമം.ഗോവ്". മൂലതാളിൽ നിന്നും 2011-11-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-16.

2.യാത്രാ വിവരണം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെടുങ്കയം&oldid=3635645" എന്ന താളിൽനിന്ന് ശേഖരിച്ചത്