അരീക്കോട് സാളിഗ്രാമ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിൽ അരീക്കോട് പഞ്ചായത്തിലെ പുത്തലത്ത് സ്ഥിതിചെയ്യുന്ന ഒരു നരസിംഹ സ്വാമി ക്ഷേത്രമാണ് ശ്രീ സാളിഗ്രാമ ക്ഷേത്രം. മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ഈ ക്ഷേത്രം ബലികർമ്മങ്ങൾക്ക് പ്രസിദ്ധമാണ്. വിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. അരീക്കോട് നിന്നും മഞ്ചേരിയിലേക്ക് പോകുന്നവഴിയിൽ ഇടതുവശത്ത് ചാലിയാർ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗം[തിരുത്തുക]

അരീക്കോട് - മഞ്ചേരി റൂട്ടിൽ പുത്തലം അമ്പലപ്പടി സ്റ്റോപ്പ്. ദൂരം അരീക്കോട് നിന്നും 1 കിലോ മീറ്റർ. മഞ്ചേരിയിൽ നിന്നും 16 കിലോ മീറ്റർ (10 മൈൽ).