മലബാർ സ്പെഷ്യൽ പോലീസ്
മലബാർ സ്പെഷ്യൽ പോലീസ് | |
---|---|
![]() മലബാർ സ്പെഷ്യൽ പോലീസ് ലോഗോ | |
Active | 1884 – Present |
Country | India |
Type | അർദ്ധസൈനിക വിഭാഗം |
Role | സായുധ പോലീസ്, സ്പെഷ്യൽ പോലീസ് |
Size | 7 കമ്പനികൾ |
Headquarters | മലപ്പുറം |
Commanders | |
സൂപ്രണ്ട് ഓഫ് പോലീസ് | യു.ഷറഫലി |
കേരള പോലീസിന്റെ അർദ്ധസൈനിക വിഭാഗമാണ് മലബാർ സ്പെഷ്യൽ പോലീസ് (MSP). ആസ്സാം റൈഫിൾസ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ അർദ്ധസൈനിക വിഭാഗമാണിത്.
ചരിത്രം[തിരുത്തുക]
ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലുണ്ടായ അസ്വസ്ഥതകൾ നിയന്ത്രിക്കുന്നതിനു വേണ്ടി 1881-ൽ മലപ്പുറം സ്പെഷ്യൽ പോലീസ് സ്ഥാപിതമായി. പിന്നീട് 1921-ൽ മലബാർ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അത് അമർച്ച ചെയ്യുന്നതിനു വേണ്ടി മലപ്പുറം സ്പെഷ്യൽ പോലീസ്, പുന:സംഘടിപ്പിക്കുകയും മലബാർ സ്പെഷ്യൽ പോലീസ് (MSP) എന്ന് പുനർ നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1921 സെപ്റ്റംബർ 30-ന് ആറ് കമ്പനി അംഗബലവുമായി മലബാർ സ്പെഷ്യൽ പൊലീസ് നിലവിൽ വന്നു. 1932-ൽ സേനയുടെ അംഗബലം 16 കമ്പനി ആയി ഉയർത്തി. കേരളം നിലവിൽ വന്നതോടെ എം.എസ്.പി.യെ രണ്ടായി വിഭജിച്ചു. എം.എസ്.പി.യുടെ ആദ്യത്തെ കമാന്റന്റ് റിച്ചാദഡ് ഹോവദഡ് ഹിച്ച്‌കോക്ക് ആയിരുന്നു.
സ്വാതന്ത്ര്യസമരം അടിച്ചമർത്താൻ വേണ്ടി ബ്രിട്ടീഷ് സർക്കാർ ആരംഭിച്ച ഈ സേന സ്വാതന്ത്ര്യലബ്ദിക്കു ശേഷം സേവനത്തിന്റെയും സംരക്ഷണത്തിന്റെയും പുതിയ പന്ഥാവിലേക്ക് തിരിഞ്ഞു. 1947 നു ശേഷം മദ്രാസ് ആസ്ഥാനമായ എം.എസ്സ്.പി യുടെ 2 ആം ബറ്റാലിയൻ തമിഴ്നാട് പോലീസിന്റെ ഭാഗമായി. സൈന്യത്തോടൊപ്പം അതിർത്തിയിലും 60-കളിൽ നാഗാലാന്റിലും എം.എസ്.പി. സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സേവനമേഖല[തിരുത്തുക]
ഒരു സായുധസേനയുടെ കരുത്തും കെട്ടുറപ്പുമുള്ള എം.എസ്.പി.യുടെ പ്രവർത്തനമേഖല പ്രധാനമായും മലപ്പുറം, കോഴിക്കോട് ജില്ലകളാണ്. എങ്കിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും പലപ്പൊഴും കേരളത്തിനു പുറത്തും ആവശ്യാനുസരണം എം.എസ്.പി.യുടെ സേവനം ലഭിച്ചിട്ടുണ്ട്.
സാഹിത്യത്തിൽ[തിരുത്തുക]
ഒ.വി. വിജയന്റെ 'തലമുറകൾ' എന്ന നോവലിന്റെ പശ്ചാത്തലം എം. എസ്. പി.യുടെ ഡിറ്റാച്ച്മെന്റ് ക്യാമ്പായ അരീക്കോടാണ്.