ആനക്കയം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനക്കയം ഗ്രാമപഞ്ചായത്ത്
ആനക്കയം പഞ്ചായത്ത് ഓഫീസ്
ആനക്കയം പഞ്ചായത്ത് ഓഫീസ്

ആനക്കയം പഞ്ചായത്ത് ഓഫീസ്


ആനക്കയം ഗ്രാമപഞ്ചായത്ത്
11°N 76°E / 11°N 76°E / 11; 76
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം മലപ്പുറം
ലോകസഭാ മണ്ഡലം മലപ്പുറം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് പി.ടി. സൂനീറ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 45.23ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 23 എണ്ണം
ജനസംഖ്യ 43,284
ജനസാന്ദ്രത 957/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
676509
+0483
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ആനക്കയം കാർഷിക ഗവേഷണകേന്ദ്രം


കേരളത്തിലെ മലപ്പുറം ജില്ലയിൽ മലപ്പുറം നിയമസഭാമണ്ഡലത്തിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ ഏറനാട് താലൂക്കിലാണ് ആനക്കയം ഗ്രാമ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. മലപ്പുറം മഞ്ചേരി മുനിസിപ്പാലിറ്റികളുമായും പാണ്ടിക്കാട്, കീഴാറ്റൂർ, കൂട്ടിലങ്ങാടി, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തുകളുമായും അതി‍ർത്തി പങ്കിടുന്ന പഞ്ചായത്തിന് 45.23 ച.കി.മീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്ത് ഓഫീസ് കെട്ടിടം ആനക്കയത്താണ്.

അതിരുകൾ[തിരുത്തുക]

ആദ്യകാല ചരിത്രം[തിരുത്തുക]

ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് നിർമ്മിച്ച റോഡുകളും, പാടെ നശിച്ചുപോയ പാലങ്ങളുടെ അവശിഷ്ടങ്ങളും ഇപ്പോഴുമിവിടെ ചരിത്രത്തിന്റെ മൂകസാക്ഷികളായി സ്ഥിതി ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും, നാടുവാഴി പ്രഭുക്കൾക്കും ഭൂജന്മിമാർക്കും എതിരായുള്ള 1921-ലെ, മല‍ബാർ കലാപത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു ഈ പ്രദേശം. അന്നത്തെ പോലീസ് ഇൻസ്പെക്ടറായിരുന്ന ഖാൻ ബഹാദൂർ കെ.വി.ചേക്കുട്ടിയെ, സമരസേനാനികൾ വെടിവെച്ചുകൊന്ന്, തല കുന്തത്തിൽ നാട്ടി പ്രദർശിപ്പിച്ചിരുന്നു. അയാളുടെ സ്മരണയ്ക്കായി ബ്രിട്ടീഷ് സർക്കാർ നിർമ്മിച്ച പുള്ളിയിലങ്ങാടിയിലെ പൊതുകിണർ ഇന്നും ചരിത്രസ്മാരകമെന്ന പോലെ നിലനിൽക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ഒളിത്താവളമായിരുന്നു ആനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ മല. ഈ പ്രദേശത്തു ഒളിവിൽപോയ പോരാളികളെ പിടികൂടാൻ കഴിയാതിരുന്ന ബ്രിട്ടീഷ് പട്ടാളം, പൂക്കോട്ടൂർ യുദ്ധത്തിനു ശേഷം, പഞ്ചായത്തിന്റെ പടിഞ്ഞാറേയറ്റത്തുള്ള ആര്യാപറമ്പിൽ കുതിരവണ്ടിയിൽ പീരങ്കി ഘടിപ്പിച്ച്, പന്തല്ലൂർ മലയിലേക്കു വെടിവെച്ചതായി പറയപ്പെടുന്നു.[2]. ആന മുങ്ങിയാൽ പോലും ആഴം കാണാനാവാത്ത കയം ഉള്ള സ്ഥലം എന്ന നിലയ്ക്കാണ് ഈ പ്രദേശത്തിനു ആനക്കയം എന്ന സ്ഥലനാമം കൈവന്നതെന്നു അനുമാനിക്കപ്പെടുന്നു.[1]. പ്രാചീനകാലത്തെ ഇരുമ്പുഖനിയെന്നു പറയപ്പെടുന്ന ഇരുമ്പുഴി എന്ന ഗ്രാമവും ആനക്കയം പഞ്ചായത്തിലാണ്‌ ഉൾപ്പെടുന്നത്[3].

ആദ്യകാല ഭരണസമിതികൾ[തിരുത്തുക]

പഴയ മലബാർജില്ലാ ബോർഡിന്റെ കീഴിലായിരുന്നു ആനക്കയം പ്രദേശം. അന്ന് സ്പെഷ്യൽ ഓഫീസറുടെ ഭരണമായിരുന്നു നിലനിന്നിരുന്നത്. ആനക്കയത്ത് ആദ്യമായി പഞ്ചായത്തുബോർഡ് നിലവിൽ വന്നത് 1962-ലാണ്. എങ്കിലും 1963 ഡിസംബർ 20-തിയാണ്‌ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നത്[2]. ആദ്യത്തെ പ്രസിഡന്റ് കെ.വി.എം. ചേക്കുട്ടിഹാജിയും വൈസ്പ്രസിഡന്റ് പുഴക്കൽ മുഹമ്മദ്കുട്ടിയും ആയിരുന്നു [3]. 1963 മുതൽ 1979 വരെയാണ് ഒന്നാം ഭരണസമിതി നിലനിന്നത്. ഈ അംഗങ്ങളിൽപെട്ട ആരും ഇന്ന് ജീവിച്ചിരിപ്പില്ല.

മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ[തിരുത്തുക]

ഭരണസമിതി മെമ്പറുടെ പേര് കാലാവധി
1 കെ.വി.എം. ചേക്കുട്ടി ഹാജി 1963 -1979
2 എം.പി. ഹസ്സൻ 1979 -1984
3 സി.കെ. ഹസ്സൻ 1988- 1992
എം. മോയുഹാജി 1992- 1995
4 കെ.എം. അബ്ദുറഹിമാൻ മാസ്റ്റർ 1995 -1998
എ.പി.ഉമർ 1998 - 2000
5 കെ.​എം. അബ്ദുസ്സലാം ഹാജി 2000 - 2005
6 കെ.വി.എം. ആയിശ ടീച്ചർ 2005 - 2010
7 കെ.വി. മുഹമ്മദാലി 2010 - 2015
8 പി.ടി. സുനീറ 2010 - 2015

ഒന്നാം ഭരണ സമിതി[തിരുത്തുക]

മെമ്പറുടെ പേര് വാർഡ്
കെ.വി.എം. ചേക്കുട്ടി ഹാജി ആനക്കയം
എ.പി. മോയിൻ ഇരുമ്പുഴി
ടി.ജി. അലവി പെരിമ്പലം
സി. കുഞ്ഞാൻ ഹാജി പന്തല്ലൂർ
സി.എം. ഹസ്സൻ കുട്ടി ചേപ്പൂർ
കെ.ടി. കുഞ്ഞാപ്പു ഹാജി പാപ്പിനിപ്പാറ
കെ. നാടിക്കുട്ടി പാപ്പിനിപ്പാറ
പുഴക്കൽ മുഹമ്മദുകുട്ടി കിടങ്ങയം
*മാധവിയമ്മ - സർക്കാർ നോമിനി [4]

1963 മുതൽ 1979 വരെയായിരുന്നു കാലാവധി. പ്രസിഡന്റ് കെ.വി.എം. ചേക്കുട്ടിഹാജിയും വൈസ്പ്രസിഡന്റ് പുഴക്കൽ മുഹമ്മദ്കുട്ടി.[4]

രണ്ടാം ഭരണസമിതി[തിരുത്തുക]

മെമ്പറുടെ പേര് വാർഡ്
കെ.എം. കദീജ ടീച്ചർ ആനക്കയം
സി.കെ. മമ്മദു ഹാജി ഇരുമ്പുഴി
സി.കെ. മുഹമ്മദ്
എം. മോയുഹാജി പെരിമ്പലം
ടി. സൈതാലി മൗലവി പന്തല്ലൂർ
ടി.എം. അലവി കുഞ്ഞാൻ ഹാജി പാപ്പിനിപ്പാറ
ഒ.പി. മുഹമ്മദ് (നാണ്യാപ്പ) കിടങ്ങയം
സി. നീലകണ്ഠൻ ചിറ്റത്തുപ്പാറ
സി.കെ. ഹസൈനാർ ഹാജി പാണായി
എം.പി. ഹസ്സൻ മുടിക്കോട്

1979 മുതൽ 1984 വരെയായിരുന്നു ഈ ഭരണസമിതിയുടെ കാലഘട്ടം. എം.പി. ഹസ്സൻ പ്രസിഡണ്ടും, സി.കെ മമ്മദുഹാജി വൈസ് പ്രസിഡണ്ടുമായിരുന്നു. [4]

മൂന്നാം ഭരണസമിതി[തിരുത്തുക]

മെമ്പറുടെ പേര് വാർഡ്
കെ.വി. നഷീദാബാനു ആനക്കയം
കെ.കെ. കുഞ്ഞാലു ഹാജി ഇരുമ്പുഴി
കെ. മോഹൻദാസ് വടക്കുമ്മുറി
എം. മോയുഹാജി പെരിമ്പലം
മേരി വർഗീസ് പന്തല്ലൂർ
സൈനുദ്ദീൻ ഹാജി കിഴക്കും പറമ്പ്
കെ.സി. നാടിക്കുട്ടി പാപ്പിനിപ്പാറ
പാലപ്ര മുഹമ്മദ് മാസ്റ്റർ കിടങ്ങയം
കെ. അബ്ദുറഹ്‌മാൻ ചിറ്റത്തുപ്പാറ
കെ.പി. അബ്ദുൽ അസീസ് പാണായി
സി.കെ. ഹസ്സൻ മുടിക്കോട്

1988 മുതൽ 1995 വരെയായിരുന്നു ഈ ഭരണസമിതിയുടെ കാലഘട്ടം. ഇതിനിടയിൽ 1988 മുതൽ 1992 വരെ സി.കെ. ഹസ്സൻ പ്രസി‍ഡണ്ടായും പാലപ്ര മുഹമ്മദ് മാസ്റ്റർ വൈസ് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു. 1992 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ എം. മോയുഹാജി പ്രസിഡണ്ടായി. [4]

നാലാം ഭരണസമിതി[തിരുത്തുക]

മെമ്പറുടെ പേര് വാർഡ്
കെ.വി.എം. ഖാലിദ് ആനക്കയം
സി.കെ. ഹസ്സൻ ഇരുമ്പുഴി
കെ. നാടി വടക്കുമ്മുറി
എ.കെ ആയിഷ പെരിമ്പലം
കലകപ്പാറ മുഹമ്മദ് പന്തല്ലൂർ
മറിയക്കുട്ടി ടോമി കിഴക്കും പറമ്പ്
പി.വി. ഹലീമ പാപ്പിനിപ്പാറ
പാലപ്ര മുഹമ്മദ് മാസ്റ്റർ കിടങ്ങയം
കെ.വി. ഫാത്തിമ സുഹ്‌റ ചേപ്പുർ
കെ.എം. അബ്ദുറഹ്‌മാൻ മാസ്റ്റർ പാണായി
എം.പി. അബ്ദുൽ അസീസ് മുടിക്കോട്
എം.പി. ആയിഷ പടിഞ്ഞാറ്റുമുറി
എ.പി. ഉമർ മണ്ണമ്പാറ

1995 മുതൽ 2000 വരെയായിരുന്നു ഈ ഭരണസമിതിയുടെ കാലഘട്ടം. ഇതിനിടയിൽ 1995 മുതൽ 1998 വരെ കെ.എം. അബ്ദുറഹിമാൻ മാസ്റ്റർ പ്രസിഡണ്ടും, കെ.വി.എം. ഖാലിദ് വൈസ് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു. പിന്നീട് 1998 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ എം.പി. ഉമർ പ്രസിഡണ്ടായി. 1995 സെപ്തംബർ 25 നാണ് പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് 35% വനിതാസംവരണത്തോട് കൂടി ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ ആനക്കയം ഗ്രമാപഞ്ചായത്തിലെ വനിതാപ്രാതിനിധ്യം 5 ആയി ഉയർന്നു. [4]

അഞ്ചാം ഭരണസമിതി (2000-2005)[തിരുത്തുക]

മെമ്പറുടെ പേര് വാർഡ്
സി.കെ. അബ്ദുള്ള ഹാജി ആനക്കയം
നഫീസ ചോലക്കൽ ഇരുമ്പുഴി
കെ. മോഹൻദാസ് വടക്കുമ്മുറി
ഐ.കെ. മൊയ്തീൻ കുട്ടി പെരിമ്പലം
കെ വി. സൽമ പന്തല്ലൂർ
കെ. റംല തെക്കുമ്പാട്
എം.പി. കുഞ്ഞിമൊയ്തീൻ കുട്ടി പാപ്പിനിപ്പാറ
പാലപ്ര മുഹമ്മദ് മാസ്റ്റർ കിടങ്ങയം
കെ. വി. മുഹമ്മദാലി ചേപ്പുർ
കെ.വി. ഹസീന പാണായി
എം.പി. അബ്ദുൽ അസീസ് മുടിക്കോട്
അഡ്വ. സി.കെ. അബ്ദുസ്സമദ് പടിഞ്ഞാറ്റുമുറി
എ.പി. ഉമർ മണ്ണമ്പാറ
ഐ.പി. ലളിതകുമാരി കടമ്പോട്
കെ.എം. അബ്ദുസ്സലാം ഹാജി പൊറ്റമ്മൽ
പി.വി. ഹംസ ആലുംകുന്ന്
എം. ഉമൈബ പുള്ളിയിലങ്ങാടി
കെ. കുഞ്ഞപ്പൻ ചിറ്റത്തുപ്പാറ

2000 മുതൽ 2005 വരെയായിരുന്നു ഈ ഭരണസമിതിയുടെ കാലഘട്ടം. കെ.എം. അബ്ദുസ്സലാം ഹാജി പ്രസിഡണ്ടും, പാലപ്ര മുഹമ്മദ് മാസ്റ്റർ വൈസ് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു. [4]

ആറാം ഭരണസമിതി (2005-2010)[തിരുത്തുക]

മെമ്പറുടെ പേര് വാർഡ് മെമ്പറുടെ പേര് വാർഡ് മെമ്പറുടെ പേര് വാർഡ്
പി.ടി. സുനീറ ആനക്കയം കെ.വി. അബ്ബാസ് ഹാജി ചിറ്റത്തുപ്പാറ കുഞ്ഞിമൊയ്തിൻ കുട്ടി പാപ്പിനിപ്പാറ
കെ.വി. ഇസ്‍ഹാഖ് പുള്ളിയിലങ്ങാടി കെ. അബ്ദുറഹിമാൻ അമ്പലവട്ടം എം.പി. ഹംസ പന്തല്ലൂർ
അടോട്ട് ചന്ദ്രൻ കിടങ്ങയം കെ.അബ്ദുറസാഖ് മാസ്റ്റർ കിഴക്കുംപറമ്പ് കെ. സുഹ്റ തെക്കുമ്പാട്
കെ.വി. മുഹമ്മദാലി ചേപ്പുർ ടി.ടി. അലി പൊറ്റമ്മൽ എം. ഉമൈബ പെരിമ്പലം
എം. ഉമ്മുഖുൽസു ഇരുമ്പുഴി എ.പി. ഉമർ മണ്ണമ്പാറ പി. അലവിക്കുട്ടി പടിഞ്ഞാറ്റുംമുറി
ഹഹീനാ ജാസ്മിൻ മുട്ടിപ്പാലം ഒ.ടി. സുബൈദ മുടിക്കോട് മേഴ്സി ജോസ് പന്തല്ലൂർ ഹിൽസ്
ആയിഷ ടീച്ചർ ചെരക്കാപറമ്പ് കെ. സുധീർ കുമാർ കോണിക്കല്ല് സി.കെ. ശിഹാബ് പാണായി
പി.കെ സൈനബ ഇരുമ്പുഴി വി.വി. നാസർ ആലുംകുന്ന് - -

2005 മുതൽ 2010 വരെയുണ്ടായിരുന്ന ഈ ഭരണസമിതിയിൽ പ്രസിഡണ്ടായി കെ.വി.എം. ആയിഷ ടീച്ചറും വൈസ് പ്രസിഡണ്ടായി കെ.വി. മുഹമ്മദാലിയും പ്രവർത്തിച്ചു. ഈ ഭരണസമിതിയിൽ 19ാം വാർഡ് മെമ്പറായിരുന്ന എം. ഉമ്മുഖുൽസുവിന്റെ അംഗത്വം നഷ്ടമായതിനാൽ ആ വാർഡിൽ (ഇരുമ്പുഴി) നിന്നും പി.കെ സൈനബ തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് ചരിത്രത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പായിരുന്നു ഇത്. [4]

ഏഴാം ഭരണസമിതി (2010-2015)[തിരുത്തുക]

മെമ്പറുടെ പേര് വാർഡ് മെമ്പറുടെ പേര് വാർഡ് മെമ്പറുടെ പേര് വാർഡ്
അബൂബക്കർ മാസ്റ്റർ പള്ളിയാലിപ്പടി പി.പി. ഹഫ്‍സത്ത് പാപ്പിനിപ്പാറ വി.പി. അഷ്റഫ് കൂളിയോടൻ മുക്ക്
കെ.വി. സമീറ പുള്ളിയിലങ്ങാടി കെ. മറിയുമ്മ ചിറ്റത്തുപ്പാറ കെ. അനിത അമ്പലവട്ടം
എം.പി. മൈമൂന പന്തല്ലൂർ എം.പി. അബ്ദുൽ ഹമീദ് ഹാജി മുടിക്കോട് സി.പി. അബ്ദുറഹിമാൻ കിടങ്ങയം
പാലപ്ര അസ്മാബി നരിയട്ടുപാറ ഒ.ടി. സുബൈദ കിഴക്കുംപറമ്പ് കെ.പി. മുഹമ്മദ് ഷാഫി തെക്കുമ്പാട്
കെ.വി. മുഹമ്മദാലി ചേപ്പൂർ പി.ടി. അഷ്റഫ് ആനക്കയം കെ.എം. നസീബ ടീച്ചർ പൊറ്റമ്മൽ
കെ. മുഹമ്മദാലി പെരിമ്പലം സി.കെ. ശിഹാബ് പാണായി പി. കാരിക്കുട്ടി ഇരുമ്പുഴി
എ.പി. ഉമർ വളാപറമ്പ് സി.സി. സീനത്ത് കുന്നുംപുറം എ. നന്ദിനി അമ്പലത്തിങ്കൽ
കെ. സജിത പടിഞ്ഞാറ്റുമുറി ടി. രജനി കോണിക്കല്ല് --- ---

2010 മുതൽ 2015വരെയുണ്ടായിരുന്ന ഈ ഭരണസമിതിയിൽ പ്രസിഡണ്ടായി കെ.വി. മുഹമ്മദാലിയും വൈസ് പ്രസിഡണ്ടായി എ. നന്ദിനിയും പ്രവർത്തിച്ചു. 50% വനിതാ സംവരണത്തോടെ നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. 12 വനിതാപ്രതിനിധികളെയാണ് ഇതോടെ ആനക്കയം പഞ്ചായത്തിന് ലഭിച്ചത്. [4]

എട്ടാം ഭരണസമിതി (2015-2020)[തിരുത്തുക]

വാർഡ് നമ്പർ വാർഡ് മെമ്പർ പേര് പാർട്ടി സംവരണം
1 പള്ളിയാളിപ്പടി ഫാത്തിമ. എം. സി.പി.ഐ (എം) ജനറൽ
2 പാപ്പിനിപ്പാറ വി. അഷ്റഫ് എന്ന കുട്ട്യാപ്പു ഐ യു എം.എൽ ജനറൽ
3 സി.ബുഷ്റ കൂളിയോടൻ മുക്ക് ഐ യു എം.എൽ വനിത
4 പുള്ളിയിലങ്ങാടി ശശി.കെ സി.പി.ഐ (എം) എസ്. സി.
5 ചിറ്റത്തുപാറ അബ്ദുറഷീദ്. കെ.വി. ഐ യു എം.എൽ ജനറൽ
6 അമ്പലവട്ടം പ്രശാന്ത് സി.പി.ഐ (എം) ജനറൽ
7 പന്തല്ലൂർ റസിയ. സി.പി. ഐ യു എം.എൽ ജനറൽ
8 മുടിക്കോട് ഒ.ടി. സുബൈദ ഐ യു എം.എൽ ജനറൽ
9 കിടങ്ങയം പാലപ്ര അസ്മാബി ഐ യു എം.എൽ വനിത
10 നരിയാട്ടുപാറ സി.പി. അബ്ദുറഹ്മാൻ ഐ യു എം.എൽ ജനറൽ
11 കിഴക്കുംപറമ്പ് അബ്ദുൾ സമദ്. പി ഐ യു എം.എൽ ജനറൽ
12 തെക്കുമ്പാട് സേജിത സി.പി.ഐ (എം) വനിത
13 ചേപ്പൂർ സജീന കെ.പി. ഐ യു എം.എൽ വനിത
14 ആനക്കയം പി.ടി. സുനീറ ഐ യു എം.എൽ വനിത
15 പൊറ്റമ്മൽ അലി ടി.ടി. ഐ യു എം.എൽ ജനറൽ
16 പെരിമ്പലം സഫൂറ. ടി സി.പി.ഐ (എം) വനിത
17 പാണായി സലീന കെ. ഐ യു എം.എൽ വനിത
18 ഇരുമ്പുഴി സുബൈദ കപ്രക്കാടൻ ഐ യു എം.എൽ വനിത
19 വളാപറമ്പ് ആയിശ മച്ചിങ്ങൽ ഐ യു എം.എൽ ജനറൽ
20 കുന്നുംപുറം മൂസ. യൂ ഐ യു എം.എൽ ജനറൽ
21 അമ്പലത്തിങ്ങൽ സി.കെ. ശിഹാബ് ഐ യു എം.എൽ ജനറൽ
22 പടിഞ്ഞാറ്റുമുറി റാഫിക്ക് നുജൈദ് മോൻ ഐ യു എം.എൽ ജനറൽ
23 കോണിക്കല്ല് റജനി മോഹൻദാസ് സി.പി.ഐ (എം) വനിത

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ മലപ്പുറം ബ്ളോക്കിലാണ് ആനക്കയം ഗ്രാമ പഞ്ചായത്ത് ഉൾപ്പെടുന്നത്. കടലുണ്ടിപ്പുഴയുടെ സാന്നിദ്ധ്യം ആനക്കയം പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു. ആനക്കയം വില്ലേജെന്നും പന്തല്ലൂർ വില്ലേജെന്നും. 23 വാർഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. ഇതിൽ 12 എണ്ണം സ്ത്രീകൾക്ക് വേണ്ടിയും ഒരെണ്ണം പട്ടികജാതിക്കാർക്ക് വേണ്ടിയും സം‌വരണം ചെയ്തിരിക്കുന്നു.

ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 45.23 ച.കി.മീറ്ററാണ്. 2001-ലെ സെൻസസ്പ്രകാരം 43,284 വരുന്ന ജനസംഖ്യയിൽ 21,097 പുരുഷൻമാരും, 22,187 സ്ത്രീകളും ഉൾപ്പെടുന്നു. പട്ടികജാതിക്കാരിൽ 1374 പുരുഷന്മാരും 1367 സ്ത്രീകളുമുണ്ട്. പട്ടികവർഗ്ഗത്തിൽപെട്ട രണ്ടുകുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. ഇവിടത്തെ ജനസാന്ദ്രത 957/ച.കി.മീറ്ററും സാക്ഷരത 73.86%വുമാണ്.[5][3].

ഹിന്ദു, മുസ്ളീം ക്രിസ്ത്യൻ മത വിഭാഗങ്ങൾ വസിക്കുന്ന പഞ്ചായത്താണിത്. പന്തല്ലൂർ സെന്റ് പോൾസ് ചർച്ച്, ഇരുമ്പുഴി വിഷ്ണുക്ഷേത്രം, ആനക്കയം ജുമാമസ്ജിദ് തുടങ്ങി 13 ആരാധനാലയങ്ങളാണ് പഞ്ചായത്തിൽ നിലകൊള്ളുന്നത്. മുട്ടിപ്പാലം നേർച്ചയിലും പള്ളിപ്പെരുന്നാളിലും, ക്ഷേത്രോൽസവങ്ങളിലുമെല്ലാം പഞ്ചായത്തുനിവാസികൾ ജാതിമത ഭേദമെന്യേ പങ്കുകൊള്ളുന്നു[5].

ഭൂപ്രകൃതി[തിരുത്തുക]

കടലുണ്ടിപ്പുഴ

പശ്ചിമഘട്ടത്തിന്റെ ഭാഗമായ കാളികാവ്, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ നിന്ന് ഉത്ഭവിച്ച്, കിഴക്കു - പടിഞ്ഞാറ് ദിശയിൽ ഒഴുകുന്ന കടലുണ്ടിപ്പുഴ, പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. കടലുണ്ടിപ്പുഴയുടെ ഇരുകരകളിലുമായി ഉയർന്ന കുന്നുകളും സമതലങ്ങളും ചേർന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലം, ചെരിഞ്ഞ പ്രദേശം, സമതലം, പുഴയോരപ്രദേശം എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു. നെല്ല്, വാഴ, മരച്ചീനി, തെങ്ങ്, കുരുമുളക്, കവുങ്ങ്, റബ്ബർ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കാർഷികവിളകൾ. കടലുണ്ടിപ്പുഴയും മുപ്പതോളം വരുന്ന കുളങ്ങളുമാണ് ഇവിടുത്തെ ജലസ്രോതസ്സുകൾ.

പഞ്ചായത്തിൽ നിരവധി തോടുകളുണ്ട്. കാരത്തോട്, അവുഞ്ഞിത്തോട്, പുളിക്കൽ തോട്, ഓളിക്കൽ തോട് എന്നീ തോടുകളേയും ജലസേചനത്തിനായി ഉപയോഗപ്പെടുത്തുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നായ പന്തല്ലൂർമല ഈ പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. കുറുക്കക്കുന്ന്, കോട്ടമല, ഈർപ്പനച്ചി, ആര്യാപറമ്പ്, മുണ്ടിക്കുളംകുന്ന്, വട്ടമ്മൽകുന്ന്, കുറവത്തലമല, കുമ്മിക്കാട്, നമ്പൂതിരിക്കാട്, എണങ്ങാംപറമ്പ്, നിരപ്പറമ്പ്, ആയിരംകുന്ന്, തൂവ്വക്കുന്ന്, വയപ്പാറമല എന്നിവയാണ് മറ്റു പ്രധാന കുന്നുകൾ.[1].

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

ആനക്കയത്തുള്ള ആയുർവേദ ആശുപത്രിയും, മുടിക്കോട് പി.എച്ച്.സിയും ഉൾപ്പെടുന്നതാണ് പഞ്ചായത്തിന്റെ ആരോഗ്യമേഖല. പഞ്ചായത്തിനുള്ളിൽ ആംബുലൻസ് സൌകര്യം ഇല്ലാത്തതിനാൽ മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലെ ആംബുലൻസ് സർവ്വീസ് കേന്ദ്രങ്ങളാണിവിടെ ഈ സൌകര്യം ലഭ്യമാക്കുന്നത്. മൃഗസംരക്ഷണത്തിനായി കടംപോട് ഗവ: വെറ്റിനറി ആശുപത്രിയും വീട്ടിപ്പടിയിൽ അതിന്റെ ഉപകേന്ദ്രവും പ്രവർത്തിക്കുന്നു[5].

കൃഷിഭവൻ ആനക്കയം

വിവിധമേഖലകളിലെ നിരവധി സ്ഥാപനങ്ങൾ പഞ്ചായത്തിന്റെ പലഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. സൌത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ ശാഖയും ഇരുമ്പുഴി,ആനക്കയം, പന്തല്ലൂർ എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകളും വനിതാ സഹകരണ സംഘങ്ങളും ഉൾപ്പെടുന്നതാണിവിടുത്തെ സാമ്പത്തിക മേഖല. കല്യാണങ്ങൾക്കും മറ്റാവശ്യങ്ങൾക്കുമായി ആനക്കയത്ത് ഒരു കമ്മ്യൂണിറ്റി ഹാളും ഈ പഞ്ചായത്തിൽ ഉണ്ട്. വൈദ്യുതിബോർഡ്, കൃഷിഭവൻ എന്നിവ ആനക്കയത്താണ് സ്ഥിതിചെയ്യുന്നത്. ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം, ഇവിടുത്തെ പ്രധാന മേഖലാ സർക്കാർ ഓഫീസാണ്. കടമ്പോട്, ഇരുമ്പുഴി, പെരിമ്പലം, പാപ്പിനിപ്പാറ, ആനക്കയം, പന്തല്ലൂർ എന്നിവിടങ്ങളിൽ പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ടെലിഫോൺ എക്സ്ചേഞ്ചും, വില്ലേജ് ഓഫീസുകളും ആനക്കയത്തും പന്തല്ലൂരുമാണ്[5].

പൊതു വിദ്യാഭ്യാസം[തിരുത്തുക]

ആനക്കയം ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ പൊതുവിദ്യാഭ്യാസ സ്ഥാപനം പന്തല്ലൂർ പ്രദേശത്തെ കടമ്പോട് സ്ഥിതിചെയ്യുന്ന ജി.എം. എൽ.പി. സ്കൂൾ ആണ്. 1884 ൽ മുടിക്കോട് ഒടുവൻകുന്ന് കോളനിയുടെ വടക്കുകിഴക്കുഭാഗത്താണ് സ്ഥാപിതമായത്. ആനക്കയം പഞ്ചായത്തിലെ ഇതര സ്കൂളുകളെ പോലെ തന്നെ ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനം പിന്നീട് പ്രൈമറി സ്കൂളായി മാറി. ബ്രിട്ടീഷ് സർക്കാ‍ർ ഓത്തുപള്ളികളെ സ്കൂളാക്കി മാറ്റാൻ പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടമായിരുന്നു അന്ന്. വെള്ളം സുലഭമായി ലഭിക്കുന്ന കടമ്പോട് 1887 ൽ പുതിയ കെട്ടിടം സ്ഥാപിച്ചു. 1 മുതൽ 5 വരെ ക്ലാസുകളുള്ള ഈ സ്കൂളിൽ ഭൗതിക പഠനത്തോടൊപ്പം മതപഠനവും ന‍ൽകിയിരുന്നു. ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളും പന്തല്ലൂർ ഹയ‍ർ സെക്കണ്ടറി സ്കൂളുമാണ് ഗ്രാമപഞ്ചായത്തിലുള്ളത്. [6]

വിദ്യാഭ്യാസ മേഖലയിലും മികച്ച നിലവാരം പുലർത്തുന്ന പഞ്ചായത്താണിത്. 16 എൽ.പി.സ്കൂളുകൾ, 5 യു.പി.സ്കൂളുകൾ, 2 ഹൈസ്കൂളുകൾ, 2 ഹയർ സെക്കന്ററി സ്കൂളുകൾ എന്നിവ ഉൾപ്പെടെ സർക്കാർ സർക്കാരേതര 25 വിദ്യാലയങ്ങളാണ് ഇവിടെ ഉള്ളത്. ഉന്നത വിദ്യാഭ്യാസത്തിനായി ഒരു ബി.എഡ്.ട്രെയിനിംഗ് കോളേജും, സാങ്കേതിക വിദ്യാഭ്യാസത്തിനായി ടി.ടി.സിയും പഞ്ചായത്തിനുള്ളിൽ തന്നെ പ്രവർത്തിക്കുന്നു [5].

നമ്പർ സ്കൂളിന്റെ പേര് ഭരണവിഭാഗം പഠന വിഭാഗം സ്കൂൾ കോഡ് സ്ഥാപിതം ഫോൺ നമ്പർ
1 ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി ഗവൺമെന്റ് HS, HSS 18017 1974 0483-2739963
2 പി.എച്ച്.എസ്.എസ്. പന്തല്ലൂർ എയ്ഡ‍ഡ് HS, HSS, 18093 1979 0483-2782321
3 ജി.യു.പി. സ്കൂൾ ആനക്കയം ഗവൺമെന്റ് L.P., U.P. 1974
4 ജി.എം.യു.പി സ്ക്കൂൾ ഇരുമ്പുഴി ഗവൺമെന്റ് L.P., U.P. 1957
5 ജി.എം.എൽ.പി ആനക്കയം ഗവൺമെന്റ് L.P., . 1972
6 ജി.എം.എൽ.പി പന്തല്ലൂർ ഗവൺമെന്റ് U.P. 1884
7 ക്രസന്റ്എ.യു.പി സ്കൂൾ പെരിമ്പലം ഗവൺമെന്റ് U.P. 1981
8 എ.എം.എൽ.പി പൊട്ടിക്കുഴി എയ്ഡ‍ഡ് L.P 1925
9 ജി.എം.എൽ.പി കിഴക്കുപറമ്പ് ഗവൺമെന്റ് L.P., U.P. 1954
10 ജി.എം.എൽ.പി ഇരുമ്പുഴി ഗവൺമെന്റ് U.P. 1924
11 എച്ച്.എസ്.എ.യു.പി പാപ്പിനിപ്പാറ എയ്ഡ‍ഡ് L.P., U.P. 1979
12 എ.എം.എൽ.പി വടക്കുപറമ്പ് എയ്ഡ‍ഡ് L.P., U.P. 1976
13 എ.എം.എ1ൽ.പി കിടങ്ങയം എയ്ഡ‍ഡ് L.P., U.P. 1921
14 സെന്റ് ജോസഫ് എ.എം.എൽ.പി പന്തല്ലൂർ എയ്ഡ‍ഡ് L.P., U.P. 1946-48
15 ഗോവിന്ദ മെമ്മോറിയൽ സ്ക്കൂൾ വടക്കുംമുറി എയ്ഡ‍ഡ് LP 1930

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]


ഒമ്പതാം ഭരണസമിതി വാർഡുകൾ/മെമ്പർമാർ (2020-2025)[തിരുത്തുക]

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ചന്ദ്രൻ അടോട്ട് (പന്തല്ലൂർ), വൈസ് പ്രസിഡണ്ടായി അനിത (അമ്പലവട്ടം) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

വാർഡ് നമ്പർ വാർഡ് മെമ്പർ പേര് പാർട്ടി സംവരണം
1 പള്ളിയാളിപ്പടി സൈനുൽ ആബിദ് കെ.എൻ സി.പി.ഐ (എം) ജനറൽ
2 പാപ്പിനിപ്പാറ ആമിന സ്വതന്ത്രൻ വനിത
3 കൂളിയോടൻ മുക്ക് ഉബൈദ് സി ഐ യു എം.എൽ ജനറൽ
4 പുള്ളിയിലങ്ങാടി ഫെബിന ഐ.എൻ.സി. വനിത
5 ചിറ്റത്തുപാറ സാഹിറ ഐ യു എം.എൽ വനിത
6 അമ്പലവട്ടം അനിത ഐ.എൻ.സി. വനിത
7 പന്തല്ലൂർ ചന്ദ്രൻ അടോട്ട് ഐ യു എം.എൽ ജനറൽ
8 മുടിക്കോട് അബ്ദുൽ ഹമീദ് ഒ.ടി സി.പി.ഐ (എം) ജനറൽ
9 കിടങ്ങയം സെക്കീന എം സ്വതന്ത്രൻ വനിത
10 നരിയാട്ടുപാറ ഖദീജ പി.ടി ഐ യു എം.എൽ വനിത
11 കിഴക്കുംപറമ്പ് ഒ ടി സീനത്ത് ഐ യു എം.എൽ വനിത
12 തെക്കുമ്പാട് ജോജോ മാത്യു ഐ.എൻ.സി. ജനറൽ
13 ചേപ്പൂർ അബ്ദുൽ ബഷീർ ഐ യു എം.എൽ ജനറൽ
14 ആനക്കയം കെ.എം അബ്ദുൽ റഷീദ് ഐ യു എം.എൽ ജനറൽ
15 പൊറ്റമ്മൽ ബുഷ്റ ഐ യു എം.എൽ വനിത
16 പെരിമ്പലം മുഹമ്മദാലി സി.പി.ഐ (എം) ജനറൽ
17 പാണായി ശ്രീമുരുകൻ കെ സ്വതന്ത്രൻ എസ്.സി
18 ഇരുമ്പുഴി മൂസ്സ ഐ യു എം.എൽ ജനറൽ
19 വളാപറമ്പ് അബ്ദുൾ മജീദ് കെ പി ഐ യു എം.എൽ ജനറൽ
20 കുന്നുംപുറം സാന്ദ്ര ടി പി സി.പി.ഐ.(എം.) വനിത
21 അമ്പലത്തിങ്ങൽ ജസീല ഐ യു എം.എൽ വനിത
22 പടിഞ്ഞാറ്റുമുറി ജസ്ന ജാസ്മിൻ ഐ യു എം.എൽ വനിത
23 കോണിക്കല്ല് റജനി സി.പി.ഐ (എം) വനിത

കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്‌ - തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്‌ 2015 [7]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 [1] Archived 2011-10-09 at the Wayback Machine.. തദ്ദേശസ്വയംഭരണ വകുപ്പ് ആനക്കയം ഗ്രാമപഞ്ചായത്ത് വെബ് സൈറ്റ് - ആമുഖം. Retrieved on 2010-07-27.
  2. [2] Archived 2016-03-04 at the Wayback Machine.. തദ്ദേശസ്വയംഭരണ വകുപ്പ് ആനക്കയം ഗ്രാമപഞ്ചായത്ത് വെബ് സൈറ്റ് - ചരിത്രം. Retrieved on 2010-07-27.
  3. 3.0 3.1 3.2 [3]. ജി.യു.പി.സ്ക്കൂൾ, ആനക്കയം വെബ് സൈറ്റ്. Retrieved on 2010-07-27.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 ദേശചരിത്രവും വർത്തമാനവും - പേജ് നമ്പർ 91 - 104 Published by: Gramapanchayath Anakkayam
  5. 5.0 5.1 5.2 5.3 5.4 [4] Archived 2012-09-23 at the Wayback Machine.. തദ്ദേശസ്വയംഭരണ വകുപ്പ് ആനക്കയം ഗ്രാമപഞ്ചായത്ത് വെബ് സൈറ്റ് - വിവരണം. Retrieved on 2010-07-27.
  6. 'ദേശചരിത്രവും വർത്തമാനവും', പ്രസിദ്ധീകരിച്ചത്: ഗ്രാമപഞ്ചായത്ത് ആനക്കയം
  7. https://lsgkerala.gov.in/ml/lbelection/electdmemberdet/2020/930

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]