സാബു സിറിൽ
ദൃശ്യരൂപം
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു കലാ സംവിധായകനാണ് സാബു സിറിൾ. മികച്ച കലാസംവിധായകനുള്ള ഫിലിംഫെയർ അവാർഡ് രണ്ടു തവണ (1994 – ഗർദിഷ്, 2005 – യുവ) സാബു സിറിളിന് ലഭിച്ചിട്ടുണ്ട്. 2007 ലെ ഏറ്റവും മികച്ച കലാസംവിധായകനുള്ള ദേശീയപുരസ്കാരം "ഓം ശാന്തി ഓം" എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കലാസംവിധാനത്തിനായിരുന്നു.[1]
മദ്രാസ് സ്കൂൾ ഒഫ് ആർട്ട്സ് ആന്റ് ക്രാഫ്റ്റ്സ്‌ൽ നിന്ന് ബിരുദം നേടി. 1988 മുതലാണ് സാബു സിറിൾ കലാസംവിധാന ജീവിതം ആരംഭിക്കുന്നത്. ഏകദേശം 480 പരസ്യചിത്രങ്ങളും, 3 ടെലി സീരിയലുകളും, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലായി 50 ഓളം സിനിമകളിലും ഇദ്ദേഹം കലാസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.[2] കൂടാതെ 1996 ൽ മിസ്സ് വേൾഡ് മത്സരത്തിനുള്ള വേദിയും ഇദ്ദേഹം തയ്യറാക്കുകയുണ്ടായി.[3]
അവലംബം
[തിരുത്തുക]- ↑ "മാതൃഭൂമി ഓൺലൈൻ 07/09/2009 ശേഖരിച്ചത്". Archived from the original on 2009-09-10. Retrieved 2009-09-07.
- ↑ IMDB
- ↑ Sreedhar Pillai (2006 ഫെബ്രുവരി 16). "The reel world of Sabu Cyril". The Hindu. Archived from the original on 2007-11-09. Retrieved 2006-05-19.
{{cite news}}
: Check date values in:|date=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]