അർജുൻ നന്ദകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അർജുൻ നന്ദകുമാർ
ജനനം (1986-08-22) 22 ഓഗസ്റ്റ് 1986  (35 വയസ്സ്)
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംഡെന്റൽ ഡിഗ്രി (BDS Dentistry)
കലാലയംGovernment Medical College, Thiruvananthapuram
തൊഴിൽ
സജീവ കാലം2012 – ഇതുവരെ
ജീവിതപങ്കാളി(കൾ)ദിവ്യ പിള്ള (m.2021)
മാതാപിതാക്ക(ൾ)
  • കെ.ജി. നന്ദകുമാർ
  • ശോഭ നന്ദകുമാർ

അർജുൻ നന്ദകുമാർ (ജനനം 22 ഓഗസ്റ്റ് 1986) മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ്. 2012ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കാസനോവയിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. [1]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

കേരളത്തിലെ ചെന്നിത്തലയിലാണ് അർജുൻ നന്ദകുമാർ ജനിച്ചത്. മാന്നാറിലെ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ബിഡിഎസ് ദന്തചികിത്സ പഠനം നടത്തി. ചലച്ചിത്രരംഗത്തേക്ക് കടക്കുന്നതിന് മുമ്പ് മോഡലായി പ്രവർത്തിച്ചിട്ടുണ്ട്. 2021 ജൂൺ 21 ന് ദിവ്യ പിള്ളയെ വിവാഹം കഴിച്ചു. 

അഭിനയ ജീവിതം[തിരുത്തുക]

മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കാസനോവ (2012) എന്ന റൊമാന്റിക് ആക്ഷൻ ത്രില്ലറിലൂടെയാണ് അർജുൻ നന്ദകുമാർ സിനിമയിൽ തന്റെ കരിയർ ആരംഭിച്ചത്. കിരൺ എന്ന സഹകഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. അർജുന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമകൾ ഗ്രാൻഡ്മാസ്റ്റർ (2012), റേഡിയോ ജോക്കി (2013), 8:20 (2014), മെഡുല്ല ഒബ്ലോംഗട്ട (2014), ദ ഡോൾഫിൻസ് (2014), ജമ്ന പ്യാരി (2015), സു. സു.. . സുധി വാത്മീകം (2015) എന്നിവയാണ്. ഒപ്പം (2016), ഒരേ മുഖം, മറുപടി, മാസ്റ്റർപീസ് (2017), അഞ്ചാം പാതിര (2020) എന്നിവയാണ് അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങൾ.

അഭിനയത്തിന് പുറമെ ഒരു ക്രിക്കറ്റ് താരവുമാണ് അർജുൻ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഒരു പ്രമുഖ കളിക്കാരനാണ് അദ്ദേഹം. [2] കേരള ടീമിന്റെ പ്രധാന കളിക്കാരനായിരുന്ന അദ്ദേഹം മികച്ച കളിക്കാരനുള്ള അവാർഡുകളും നേടിയിട്ടുണ്ട്.

അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക[തിരുത്തുക]

വർഷം സിനിമ പങ്ക് കുറിപ്പുകൾ
2012 കാസനോവ്വ കിരൺ അരങ്ങേറ്റം
ഗ്രാൻഡ്മാസ്റ്റർ മാർക്ക് റോഷൻ
2013 റേഡിയോ ജോക്കി ഇടവെട്ട് ബാലു
ആറു സുന്ദരിമാരുടെ കഥ ജയ്
കോൾ മീ @ അർജുൻ
2014 മെഡുല്ല ഒബ്ലോംഗട്ട സീതാരാമൻ
8:20
സംസാരം ആരോഗ്യത്തിനു ഹാനികരം സതീഷ്
ഗെയിമർ അർജുൻ
ദി ഡോൾഫിൻസ്[3]
2015 മിസ്റ്റർ ഫ്രോഡ്
32ആം അധ്യായം 23ആം വാക്യം കിരൺ
ജമ്ന പ്യാരി ഗൗതം
സു.. സു.. . സുധി വാത്മീകം മോഹൻ
2016 ജെയിംസ് & ആലീസ് യോഗ തോമസ്
ഒപ്പം രവി
ഒരേ മുഖം അരവിന്ദൻ
മറുപടി വിജയ്
2017 ചങ്ക്സ് അർജുൻ
മാസ്റ്റർപീസ് ഗോകുൽ ദാസ്
2018 മന്ദാരം റോഷൻ
2019 കോടതി സമക്ഷം ബാലൻ വക്കീൽ പ്രമോദ്
2020 അഞ്ചാം പതിരാ എസിപി പ്രകാശ് സീതാറാം
ഷൈലോക്ക് റാം
2021 മരക്കാർ: അറബിക്കടലിന്റെ സിംഹം നമ്പ്യാതിരി
2022 കൺഫെഷൻസ് ഓഫ് എ കുക്കൂ വിനയ്

അവലംബം[തിരുത്തുക]

  1. "Arjun Nandakumar". filmibeat.com. ശേഖരിച്ചത് 2016-07-12.
  2. India.com Sports Desk (31 January 2016). "Kerala Strikers win by 6 wickets | Celebrity Cricket League (CCL) 2016 Match 8 Live Score Updates Kerala Strikers vs Karnataka Bulldozers". India.com. ശേഖരിച്ചത് 12 July 2016.
  3. Arjun Nandakumar thanks Anoop Menon

  https://www.filmibeat.com/malayalam/news/2017/mammootty-s-masterpiece-here-is-a-new-update-262309.html

https://www.youtube.com/watch?v=v8tmD2YcoyI

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അർജുൻ_നന്ദകുമാർ&oldid=3705544" എന്ന താളിൽനിന്ന് ശേഖരിച്ചത്