മാമുക്കോയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാമ്മുക്കോയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാമുക്കോയ
Mamukoya1.jpg
ജനനം (1946-07-05) 5 ജൂലൈ 1946 (പ്രായം 73 വയസ്സ്)
കോഴിക്കോട്, കേരളം, ഇന്ത്യ
മറ്റ് പേരുകൾകോയ, മാമൂക്ക
തൊഴിൽഅഭിനേതാവ്
സജീവം1979 – മുതൽ
Notable work
  • നാടോടിക്കാറ്റ് (1987)
  • റാംജിറാവു സ്പീകിംഗ് (1989)
  • പെരുമഴക്കാലം (2004)
ജീവിത പങ്കാളി(കൾ)സുഹറ
കുട്ടി(കൾ)
  • മുഹമ്മദ് നിസാർ (മകൻ)
  • ഷാഹിത (മകൾ)
  • നാദിയ (മകൾ)
  • അബ്ദുൾ റഷീദ് (മകൻ)
മാതാപിതാക്കൾ
  • ചാലികണ്ടിയിൽ മുഹമ്മദ് (പിതാവ്)
  • ഇംബാച്ചി ആയിഷ (അമ്മ)

മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഹാസ്യനടനാണ് മാമുക്കോയ. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. കോഴിക്കോടൻ ‍സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കുതിരവട്ടം പപ്പു ഇതിനു മുമ്പ് അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീർന്നത്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകനായ മാമുക്കോയ വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജീവിതം[തിരുത്തുക]

മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട്ജില്ലയിലെ ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനനം. കോഴിക്കോട് എം. എം. ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ നാടകത്തിലഭിനയിക്കുമായിരുന്നു മാമുക്കോയ. കോഴിക്കോട്ജില്ലയിലെ തന്നെ കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ.[1] നാടകവും കല്ലായിലെ മരമളക്കൽ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. നിലമ്പൂർ ബാലന്റെ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം.[2] സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവരാണ് മക്കൾ.[3]

കലാജീവിതം[തിരുത്തുക]

നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നതു്. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞു്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയതു്. പിന്നീട് അവസരങ്ങൾ ലഭിക്കാത്തതിനാൽ നാടകവേദിയിൽ തുടർന്നു.

1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു.[4] പിന്നീട് സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകൾ. എന്നാൽ മാമുക്കോയയിലെ നടനെ അഭിനയ പാടവത്തെ മലയാള സിനിമ സംവിധായകർ ഒരിക്കലും ശരിയായി ഉപയോഗിച്ചിട്ടില്ല[അവലംബം ആവശ്യമാണ്]. വളരെ സ്വഭാവികമായി അഭിനയിക്കാൻ കഴിയുന്ന വിരളം നടന്മാരിലൊരാളാണ്.എന്നിട്ടും ഇദ്ദേഹത്തെ കോമഡി വേഷങ്ങളിൽ മാത്രംതളച്ചിട്ടു.

അഭിനയിച്ച ചിത്രങ്ങളിൽ ചിലത്[തിരുത്തുക]

ചിത്രം വർഷം
അന്യരുടെ ഭൂമി 1979
സുറുമയിട്ട കണ്ണുകൾ 1982
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം 1986
സന്മനസ്സുള്ളവർക്ക് സമാധാനം 1986
നാടോടിക്കാറ്റ് 1987
ഇരുപതാം നൂറ്റാണ്ട് 1987
ശ്രീധരന്റെ ഒന്നാം തിരുമുറിവ് 1987
പൊൻമുട്ടയിടുന്ന താറാവ് 1987
പട്ടണപ്രവേശം 1988
ധ്വനി 1988
ആഗസ്റ്റ് 1 1988
വരവേൽപ്പ് 1989

പ്രധാനകഥാപാത്രങ്ങൾ[തിരുത്തുക]

നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂർക്കാ, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാൾ, ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാൽ എന്നിവ. മാമുക്കോയ നായകനായ ചിത്രമാണ് കോരപ്പൻ ദ ഗ്രേറ്റ്.

പുരസ്കാരങ്ങളും ആംഗീകാരങ്ങളും[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ശ്രീനിവാസനും മാമുക്കോയയും മലയാളസിനിമയെ പൊളിച്ചെഴുതിയത് എങ്ങനെ?, സത്യൻ അന്തിക്കാട്‌, മാതൃഭൂമി
  2. "മാമുക്കോയ"-താഹാമാടായി-ഡി.സി.ബുക്സ്- 2007
  3. വൺ ഇന്ത്യ
  4. നാടകം വസന്ത കാലം - മാമുക്കോയ (പ്രവാസ മഹിളാചന്ദ്രിക - മേയ് 2013 ലക്കം - പേജ് 56,57.)


"https://ml.wikipedia.org/w/index.php?title=മാമുക്കോയ&oldid=3143258" എന്ന താളിൽനിന്ന് ശേഖരിച്ചത്