Jump to content

കൈലാസ് മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൈലാസ് മേനോൻ
പശ്ചാത്തല വിവരങ്ങൾ
ജനനം (1986-05-30) 30 മേയ് 1986  (38 വയസ്സ്)
തൃശ്ശൂർ, കേരളം, ഇന്ത്യ
തൊഴിൽ(കൾ)
  • സംഗീത സംവിധായകൻ
  • സംഗീത നിർമ്മാതാവ്
ഉപകരണ(ങ്ങൾ)കീബോർഡ്
വർഷങ്ങളായി സജീവം2008 മുതൽ
ലേബലുകൾകൈലാസ് മേനോൻ പ്രൊഡക്ഷൻസ്

മലയാള ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലും പ്രവർത്തിക്കുന്ന ഒരു ചലച്ചിത്ര സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. ഒരു ദശാബ്ദത്തിലേറെയായി ടെലിവിഷൻ പരസ്യങ്ങളിൽ സംഗീത സംവിധായകനായി പ്രവർത്തിച്ച ശേഷം[1] സംവിധായകൻ ജയരാജിന്റെ പകർന്നാട്ടം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു. അദ്ദേഹത്തിന്റെ ആദ്യ മുഖ്യധാരാ റിലീസ് പിന്നീട് തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് നടന്നത്,[2] അതിലൂടെ അദ്ദേഹം തന്റെ ആദ്യ ഫിലിംഫെയർ പുരസ്കാരം നേടി.[3]

ആദ്യകാല ജീവിതം

[തിരുത്തുക]

1986 മെയ് 30-ന് തൃശ്ശൂരിലാണ് കൈലാസ് ജനിച്ചത്. എട്ട് വർഷം കർണാടക സംഗീതം പഠിച്ച അദ്ദേഹം സ്വയം പരിശീലനം നേടിയ ഒരു കീബോർഡ് പ്ലെയറായിരുന്നു. തൃശ്ശൂർ ഭാരതീയ വിദ്യാഭവനിൽ നിന്നാണ് അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചെന്നൈയിലെ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ അദ്ദേഹം ചെന്നൈയിലെ എസ്.എ.ഇ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സൗണ്ട് എഞ്ചിനീയറിംഗ് കോഴ്‌സ് പഠിച്ചു.[4]

16-ആം വയസ്സിൽ സ്നേഹത്തോടെ എന്ന സംഗീത ആൽബത്തിലൂടെ മേനോന്റെ തന്റെ ആദ്യ റിലീസ് നടത്തി.[4]

മലയാള ചലച്ചിത്ര സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ അസിസ്റ്റന്റായി ചേരുകയും പിന്നീട് ഗോപി സുന്ദറിന്റെ സൗണ്ട് എഞ്ചിനീയറായി മാറുകയും ചെയ്തതോടെയാണ് അദ്ദേഹത്തിന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്.

റോൾസ് റോയ്‌സ്, സാംസങ്, തോഷിബ, യൂണിലിവർ, ഭീമ ജ്വല്ലേഴ്‌സ് തുടങ്ങിയ ബ്രാൻഡുകൾക്കായി ആയിരത്തിലധികം പരസ്യങ്ങൾക്കായി സംഗീത പകർന്ന ടെലിവിഷൻ പരസ്യങ്ങളുടെ സംഗീത സംവിധായകൻ എന്ന നിലയിൽ ഒരു ദശാബ്ദക്കാലം നീണ്ട് നിന്നു.[1]

ജയരാജിന്റെ പകർന്നാട്ടം എന്ന ചലച്ചിത്രത്തിലൂടെ ആണ് അദ്ദേഹം ചലച്ചിത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഇതിന് പിന്നാലെയാണ് സ്റ്റാറിംഗ് പൗർണമി പാതിവഴിയിൽ ഉപേക്ഷിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ ആദ്യ മുഖ്യധാരാ റിലീസ് തീവണ്ടി എന്ന ചലച്ചിത്രത്തിലൂടെ നടന്നു. ശ്രേയാ ഘോഷാലും കെ.എസ്. ഹരിശങ്കറും ചേർന്ന് ആലപിച്ച "ജീവാംശമായി" എന്ന ഗാനം അദ്ദേഹത്തിന് ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു.[3]

2019-ൽ അദ്ദേഹം 'കൈലാസ് മേനോൻ പ്രൊഡക്ഷൻസ്' എന്ന പേരിൽ സ്വന്തമായി ഒരു മ്യൂസിക്ക് ലേബൽ ആരംഭിച്ചു. ലേബലിൽ നിന്ന് പുറത്തിറങ്ങിയ ആദ്യത്തെ ചലച്ചിത്ര ആൽബം ഫൈനൽസ് ആയിരുന്നു.[2]

സ്വകാര്യ ജീവിതം

[തിരുത്തുക]

2014 ഡിസംബർ 8-ന് കേരള ഹൈക്കോടതിയിലെ അഭിഭാഷകയായ അന്നപൂർണ ലേഖ പിള്ളയെ മേനോൻ വിവാഹം കഴിച്ചു. 2020 ഓഗസ്റ്റ് 17-ന് അവരുടെ മകൻ സമന്യു രുദ്ര ജനിച്ചു.[5]

സംഗീതം പകർന്ന ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം ഭാഷ ഗാനങ്ങൾ പശ്ചാത്തല സംഗീതം കുറിപ്പുകൾ
2011 സ്റ്റാറിംഗ് പൗർണ്ണമി മലയാളം അതെ അതെ റിലീസ് ചെയ്യാത്ത ചിത്രം
2012 പകർന്നാട്ടം അതെ അതെ [1]
2018 തീവണ്ടി അതെ അതെ ആദ്യ റിലീസ്
2019 ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന അതെ അല്ല ഒരു ഗാനം മാത്രം
ഫൈനൽസ് അതെ അതെ
എടക്കാട് ബറ്റാലിയൻ 06 അതെ അതെ
2021 ആറ് മണിക്കൂർ അതെ അതെ
മെമ്പർ രമേശൻ ഒമ്പതാം വാർഡ് അതെ അതെ
പോഗ ബാൻഡി തെലുങ്ക് അതെ അതെ തീവണ്ടിയുടെ റീമേക്ക്,
തെലുങ്കിൽ അരങ്ങേറ്റം
കൊത്ത് മലയാളം അതെ അല്ല
2022 കള്ളൻ ഡിസൂസ അല്ല അതെ
വാശി അതെ അല്ല
നാലാം മുറ അതെ അല്ല
2023 പ്രിയ വാപ്പി അതെ അതെ
ജാനകി ജാനേ അതെ അല്ല
ഫ്ലഷ് അതെ അതെ
നല്ല നിലാവുള്ള രാത്രി അതെ അതെ [6]
ജലധാര പമ്പ് സെറ്റ് സിൻസ് 1962 അതെ അതെ [7]

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
മേനോൻ അദ്ദേഹത്തിന്റെ ഫിലിംഫെയർ പുരസ്കാരവുമായി
വർഷം ചലച്ചിത്രം പുരസ്കാരം വിഭാഗം ഫലം കുറിപ്പുകൾ
2019 തീവണ്ടി ഫിലിംഫെയർ പുരസ്കാരം മികച്ച സംഗീത സംവിധായകൻ - മലയാളം വിജയിച്ചു [9]
കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്സ് മികച്ച സംഗീത സംവിധായകൻ വിജയിച്ചു
മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്സ് മികച്ച സംഗീത സംവിധായകൻ വിജയിച്ചു
ഏഷ്യാവിഷൻ അവാർഡ്സ് മികച്ച സംഗീത സംവിധായകൻ വിജയിച്ചു [11]
അധിക പുരസ്കാരങ്ങൾ ഫലം
ഇൻഡീവുഡ് ഫിലിം അവാർഡ് വിജയിച്ചു
നാന ഫിലിം അവാർഡ് വിജയിച്ചു
ജന്മഭൂമി അവാർഡ് വിജയിച്ചു
ജെയ്സി ഫൗണ്ടേഷൻ അവാർഡ് വിജയിച്ചു
എ.സി.വി ജോൺസൺ മാസ്റ്റർ അവാർഡ് വിജയിച്ചു
രാമു കാര്യാട്ട് അവാർഡ് (ഫൈനൽസ് പശ്ചാത്തല സംഗീതം) വിജയിച്ചു
ക്രിയേറ്റീവ് ഫിലിം അവാർഡ് വിജയിച്ചു

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 Soman, Deepa (23 April 2018). "Kailas Menon: Composing jingles for ads gave me confidence to be versatile". The Times of India.
  2. 2.0 2.1 "Kailas Menon launches own music company". The New Indian Express. 20 June 2019.
  3. 3.0 3.1 "Winners of the 66th Filmfare Awards (South) 2019". filmfare.com. 21 December 2019.
  4. 4.0 4.1 Nair, Meera (6 September 2012). "Music matters". The Hindu.
  5. "'അവനൊപ്പമുള്ള എന്റെ ആദ്യ ചിത്രം'; കുഞ്ഞതിഥിയെ പരിചയപ്പെടുത്തി കൈലാസ് മേനോൻ" [Kailas Menon introduces his son]. Malayala Manorama. 24 August 2020.
  6. Ramachandran, Arjun (2023-06-30). "Nalla Nilavulla Raathri review: This thriller is high on technical quality, but lacks a good script". The South First (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-07-23.
  7. "ജയിലറിനോട് പോരാടി പ്രേക്ഷകപ്രീതി നേടി വിജയംകുറിച്ച് 'ജലധാര പമ്പ് സെറ്റ് സിൻസ് 1962'". മാതൃഭൂമി. 2023-08-13. Retrieved 2023-08-15.
  8. "WINNERS OF THE FILMFARE AWARDS SOUTH 2019 - MALAYALAM". Retrieved 13 April 2020.
  9. "Malayalam Winners: Filmfare Awards South 2019 | List of Malayalam Filmfare Award Winners" (in ഇംഗ്ലീഷ്). Retrieved 2023-08-15.
  10. "Winners of Asiavision Movie Awards 2018". Retrieved 13 April 2020.
  11. "Winners of Asiavision Movie Awards 2018 -Complete list | Telecast details". Retrieved 2023-08-15.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൈലാസ്_മേനോൻ&oldid=4099333" എന്ന താളിൽനിന്ന് ശേഖരിച്ചത്