പകർന്നാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പകർന്നാട്ടം
പോസ്റ്റർ
സംവിധാനംജയരാജ്
നിർമ്മാണംരവി കൊട്ടാരക്കര
കഥസി.പി. ഉദയ്‌ഭാനു
തിരക്കഥജയരാജ്
അഭിനേതാക്കൾ
സംഗീതംകൈലാസ് മേനോൻ
ഛായാഗ്രഹണംസിബു മുരുക്കുംപുഴ
ചിത്രസംയോജനംസോബിൻ കെ. സോമൻ
സ്റ്റുഡിയോഗണേഷ് പിക്ചേഴ്സ്
റിലീസിങ് തീയതി2012 മാർച്ച് 9
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം132 മിനിറ്റ്

ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പകർന്നാട്ടം.[1] ജയറാം, സബിത ജയരാജ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗണേഷ് പിക്ചേഴ്സിന്റെ ബാനറിൽ രവി കൊട്ടാരക്കരയാണ് ചിത്രം നിർമ്മിച്ചത്. തങ്ങളുടേതല്ലാത്ത തെറ്റിന് ഇരകളാകേണ്ടിവരുന്നവരുടെ ജീവിതവസ്ഥകളാണ് ഈ ചിത്രത്തിന്റെ പ്രമേയം. വടക്കൻ മലബാറിൽ എൻഡോസൾഫാന്റെ ഇരകളായി ജീവിക്കുന്നവരുടെയും രാഷ്ട്രീയ പാർട്ടികളുടെ അക്രമത്തിൽ ബലിയാടാവുന്നവരുടെയും കഥ ചിത്രം പറയുന്നു.

അഭിനേതാക്കൾ[തിരുത്തുക]

  • ജയറാം – തോമസ്
  • സബിത ജയരാജ് – മീര
  • വിജയ് വിക്ടർ – സുധി
  • നെടുമ്പ്രം ഗോപി – മീരയുടെ അച്ഛൻ
  • വിജയൻ പെരിങ്ങോട് – മീരയുടെ ഇളയച്ഛൻ

പ്രദർശനം[തിരുത്തുക]

2011-ലെ പതിനാറമാത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ "മലയാളസിനിമ ഇന്ന്" എന്ന വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചു. 2012 മാർച്ച് 9-നാണ് തീയറ്ററുകളിൽ റിലീസ് ചെയ്തത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പകർന്നാട്ടം&oldid=1714941" എന്ന താളിൽനിന്ന് ശേഖരിച്ചത്