Jump to content

വെള്ളിമൂങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളിമൂങ്ങ
വെള്ളിമൂങ്ങ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Family:
Subfamily:
Genus:
Species:
T. alba
Binomial name
Tyto alba
(Scopoli, 1769)
Global range in green
Synonyms

Strix alba Scopoli, 1769
Strix pratincola Bonaparte, 1838
Tyto delicatula Gould, 1837

barn owl, തൃശൂർ ജില്ലയിലെ കോൾ നിലങ്ങളിൽ നിന്നും

ലോകത്തിൽ അന്റാർട്ടിക്ക ഒഴിച്ച് മറ്റുള്ള ഭൂഖണ്ഡങ്ങളിലെല്ലാം കാണുന്ന മൂങ്ങയാണ് വെള്ളിമൂങ്ങ (Tyto Alba).[2] [3][4][5]

അന്താരാഷ്ട്ര പക്ഷിശാസ്ത്ര സമാജം (International Ornithologists' Union) ഇതിനെ മൂന്നായി തിരിച്ചു ആസ്ട്രേലിയയിലും ദക്ഷിണേഷ്യയിലും കാണപ്പെടുന്നതിനെ Eastern barn owl (Tyto javanica) ആയി കണക്കാക്കുന്നു. T. j. stertens എന്ന ഉപവർഗ്ഗമാണ് കേരളത്തിൽ കാണപ്പെടുന്നത്. [6][7]

പ്രത്യേകതകൾ

[തിരുത്തുക]

വെള്ളിമൂങ്ങയുടെ മുഖം ഹൃദയാകൃതിയിലായിരിക്കും, മുഖവും ശരീരത്തിന്റെ അടിഭാഗവും വെള്ളനിറത്തിലായിരിക്കും, തലയുടെ പിൻഭാഗവും ചിറകുകളും ഇളംതവിട്ട് നിറവും. ചാരനിറത്തിലുള്ള പുള്ളികൾ ശരീരത്തിൽ ധാരാളമായി ഉള്ള ഈ മൂങ്ങ സൗന്ദര്യമുള്ളവയെങ്കിലും ഇവയുടെ കരച്ചിൽ മനുഷ്യന് വളരെ അരോചകമാണ്.

ഇരപിടിത്തം

[തിരുത്തുക]

നല്ല കാഴ്ചശക്തിയുള്ള ഈ ജീവികൾക്ക് അസാമാന്യമായ കേഴ്‌വിശക്തിയുമുണ്ട്. ചെറിയശബ്ദം വരെ നന്നായി മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും ഇവക്ക് കഴിവുണ്ട്. ഇരയുടേ ശബ്ദം ചെവിയിൽ പെട്ടാൽ തലതിരിച്ച് ഇരുചെവിയിലും ഒരേതീവ്രതയിൽ ശബ്ദം വരുന്ന ദിശമനസ്സില്ലാക്കുകയും അങ്ങനെ ഇരയെ കണ്ടെത്തുകയും ഇരയെ പറന്നു വന്ന് കൊത്തിയെടുത്താണ് പിടിക്കുക. ചെറിയ ഇരകളെ ഒന്നായി വിഴുങ്ങുന്നു. രോമങ്ങൾ നഖങ്ങൾ മുതലായ ദഹിക്കാത്ത ഭാഗങ്ങൾ സാധാരണ ഛർദ്ദിച്ച് കളയുന്നതു കാണാം. ലോകത്ത് ഏറ്റവും കൂടുതൽ എലികളെ പിടിക്കുന്ന ജീവിയാണ് വെള്ളിമൂങ്ങ. ഓന്ത് മുതലായ മറ്റു ചെറിയ ജീവികളേയും വെള്ളിമൂങ്ങ ഭക്ഷണമാക്കാറുണ്ട്.

മരപ്പൊത്തുകൾ, ഇരുളടഞ്ഞ മാളങ്ങൾ, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലെ ഇരുണ്ട മൂലകൾ മുതലായവ വാസസ്ഥലമാക്കാറുണ്ട്. തൂവലുകളും, ചവറുകളും നിരത്തിവെച്ച് കൂടുണ്ടാക്കുന്നു.

പ്രജനനം

[തിരുത്തുക]

സാധാരണ 3-8 മുട്ടകളീടൂന്നു. ചിലപ്പോൾ പന്ത്രണ്ടോ അതിലധികമൊ മുട്ടകൾ ഇടാറുണ്ട്.പിടയാണ് അടയിരിക്കുന്നത്. അട്യിരിക്കുംപ്പോൾ പൂവൻ തീറ്റ കൊണ്ടു കൊടുക്കുന്നു. 29-34 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. കുഞ്ഞുങ്ങൾ പിട കൂട്ടിരിക്കുന്നു. പൂവൻ കൊണ്ടു വരുന്ന ഇര പിടയാണ് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത്.രണ്ടാഴ്ചയ്ക്കു ശേഷം പിട ഇരതേടനിറങ്ങുന്നു. 55-65 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ പറക്കാറാകും. ഉരു കൊൽലത്തിൽ രണ്ടൊ മൂന്നൊ തവണ മുട്ടയിടും[8]

ചിത്രസഞ്ചയം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. BirdLife International (2004). Tyto alba. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes justification for why this species is of least concern
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. "Owls". http://www.worldbirdnames.org/. IOC World Bird List. Retrieved 5 ഒക്ടോബർ 2017. {{cite web}}: External link in |website= (help)
  7. Mansour Aliabadian; et al. (2016-07-04). "Phylogeny, biogeography, and diversification of barn owls (Aves: Strigiformes)". The Linnean Society of London, Biological Journal of the Linnean Society. 2016 (119): 904–918. doi:10.1111/bij.12824. Retrieved 5 ഒക്ടോബർ 2017. {{cite journal}}: Explicit use of et al. in: |last1= (help)
  8. www.audubon.org/bird-family/barn-owls
"https://ml.wikipedia.org/w/index.php?title=വെള്ളിമൂങ്ങ&oldid=3688945" എന്ന താളിൽനിന്ന് ശേഖരിച്ചത്