സാജു നവോദയ
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
സാജു നവോദയ | |
|---|---|
| ജനനം | പി.ടി സാജു |
| തൊഴിൽ(s) | ചലച്ചിത്രനടൻ |
| ജീവിതപങ്കാളി | രശ്മി |
ഒരു മലയാളചലച്ചിത്രനടനാണ് സാജു നവോദയ.
ജീവിത രേഖ
[തിരുത്തുക]എറണാകുളം ഉദയംപേരൂർ സ്വദേശിയാണൂ. യഥാർത്ഥ നാമം പി.ടി. സാജു. കൊച്ചിൻ നവോദയ എന്ന മിമിക്രി ട്രൂപ്പിലൂടെയാണൂ മിമിക്രി വേദികളിൽ സജീവമാകുന്നത്. പിന്നീട് മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവൽ എന്ന റിയാലിറ്റി ഷോയിൽ തിരഞ്ഞെടുക്കപ്പെട്ടു. ആ ഷോയിൽ അവതരിപ്പിച്ച പാഷാണം ഷാജി എന്ന കഥാപാത്രം സ്കിറ്റുകളിൽ വളരേയേറെ ശ്രദ്ധിയ്ക്കപ്പെട്ടു. ആ റിയാലിറ്റി ഷോയിൽ സാജുവിന്റെ സ്റ്റാർസ് ഓഫ് കൊച്ചിൻ ടീമിനു ഒന്നാം സ്ഥാനം ലഭിച്ചു. ഈ ഷോയിലെ പ്രകടനം ആണൂ ചലച്ചിത്ര മേഖലയിലേക്ക് വഴി തുറന്നത്. മമ്മാസ് സംവിധാനം ചെയ്ത മാന്നാർ മത്തായി സ്‌പീക്കിംഗ് 2 എന്ന ചിത്രത്തിലാണൂ ആദ്യം അഭിനയിച്ചത്. ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങയിലെ കഥാപാത്രം വഴിത്തിരിവായി.