ഇവൻ മര്യാദരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇവൻ മര്യാദരാമൻ
സംവിധാനം സുരേഷ് ദിവാകർ
നിർമ്മാണം ആന്റോ ജോസഫ്‌
രചന ഉദയകൃഷ്ണൻ - സിബി ബി തോമസ്‌
അഭിനേതാക്കൾ ദിലീപ്
നിക്കി
സംഗീതം ഗോപി സുന്ദർ
ഛായാഗ്രഹണം വിജയ്‌ ഉലഗനത്
ചിത്രസംയോജനം ജോസഫ് നെല്ലിക്കൽ
റിലീസിങ് തീയതി 4 april 2015
രാജ്യം  ഇന്ത്യ
ഭാഷ മലയാളം
ബജറ്റ് 15 കോടി

സുരേഷ് ദിവാകർ സംവിധാനം ചെയ്ത ദിലീപും നിക്കി ഗൽറാണിയും അഭിനയിച്ച മലയാള ചലച്ചിത്രമാണ് ഇവൻ മര്യാദരാമൻ. 1923-ൽ പുറത്തിറങ്ങിയ Our Hospitality എന്ന നിശബ്ദചലച്ചിത്രത്തിന്റെ റീമേക്ക് എന്ന നിലയിൽ 2010-ൽ പുറത്തിറങ്ങിയ മര്യാദ രാമന്ന എന്ന തെലുഗ് സിനിമയുടെ പുനർനിർമ്മിതിയാണ് ഈ സിനിമ. [1]

കഥ[തിരുത്തുക]

കേരളത്തിലെ രാവനപുരവും രാമപുരമെന്നുമുള്ള രണ്ടു ഗ്രാമത്തിലെ തലവന്മാർ തമ്മിൽ ഒരു അമ്പലത്തിന്റെ പേരിൽ അടിക്കുന്നു. ഈ അടിയിൽ രാമപുരത്തിന്റെ നേതാവ് കൊല്ലപെടുന്നു. അദ്ദേഹത്തിന്റെ ഭാര്യ മകനെയും കൊണ്ട് നാടുവിടുന്നു. വർഷങ്ങൾക്കു ശേഷം കഥ പൂനെയിൽ തുടരുന്നു. രാമൻ (ദിലീപ്) ഒരു പാവം തൊഴിലാളിയാണ്. ജോലിയിൽ നിന്ന് പുറത്താക്കപെട്ട ശേഷം തന്റെ നാട്ടിൽ തനിക്കു വേണ്ടി കാത്തിരിക്കുന്ന സ്വത്തിനെ കുറിച്ച് അറിയുന്നു. അത് എടുക്കാൻ വേണ്ടി നാട്ടിൽ പോകുന്ന വഴി ട്രെയിനിൽ കൃഷ്നെന്ദുവിനെ പരിചയപ്പെടുന്നു. പോസ്റ്റ്‌ ഓഫീസ് ഇന് വേണ്ടി ഒരു രേഖ അവളുടെ അച്ഛന്റെ കയ്യിൽ നിന്ന് വേടിക്കാൻ വേണ്ടി അവൻ അവളുടെ വീട്ടിൽ പോകുന്നു. അവിടെ അവൻ തന്നെ കൊല്ലാൻ കാത്തു നിൽകുന്ന അവളുടെ അച്ഛനയൂം ചേട്ടന്മാരെയും കണ്ടുമുട്ടുന്നു. അവരിൽ നിന്ന് രക്ഷപെടാനുള്ള അവന്റെ ശ്രമങ്ങളാണ് ബാകി കഥ.

അഭിനേതാക്കൾ[തിരുത്തുക]

  • ദിലീപ് - രാമൻ
  • നിക്കി ഗൽറാണി -കൃഷ്നെന്ദു
  • അബു സലിം - രുദ്രൻ
  • ആനന്ദ്‌ - ഇന്ദ്രസിംഹൻ
  • നഗിനീടു - നരസിംഹൻ
  • സുധീർ സുകുമാരൻ - ചന്ദ്രസിംഹൻ
  • താരാ കല്യാൺ - രാജലെക്ഷ്മി

ആവമ്പലം[തിരുത്തുക]

  1. http://timesofindia.indiatimes.com/entertainment/malayalam/movies/news/Nikki-Galrani-and-Dileep-will-team-up-for-Ivan-Maryada-Raman/articleshow/43805391.cms
"https://ml.wikipedia.org/w/index.php?title=ഇവൻ_മര്യാദരാമൻ&oldid=2850334" എന്ന താളിൽനിന്നു ശേഖരിച്ചത്