ശശി കലിംഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശശി കലിംഗ
Sasi-kalinga.jpg
ജനനം
മരണം2020 ഏപ്രിൽ 7
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽചലച്ചിത്ര-നാടക അഭിനേതാവ്
സജീവ കാലം2002 മുതൽ 2020 വരെ
ജീവിതപങ്കാളി(കൾ)പ്രഭാവതി
മാതാപിതാക്ക(ൾ)ചന്ദ്രശേഖരൻ നായർ (അച്ഛൻ) സുകുമാരി (അമ്മ)

മലയാള നാടക, ചലച്ചിത്രവേദിയിലെ അഭിനേതാവായിരുന്നു ശശി കലിംഗ എന്ന വി. ചന്ദ്രകുമാർ.[1][2] കോഴിക്കോട് കുന്നമംഗലം സ്വദേശിയാണ് ശശി. ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെ നാടക രംഗത്ത് പ്രവേശിച്ചു. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. 1998–ൽ പുറത്തിറങ്ങിയ "തകരച്ചെണ്ട" ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. തുടർന്ന് അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ നാടകങ്ങളിലേക്ക് തിരിച്ചു പോയ ശശി പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നത്.[3] [4] 2020 ഏപ്രിൽ 7-ന് ഇദ്ദേഹം അന്തരിച്ചു.[5]

ചലച്ചിത്രസംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.[6] നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളിൽ ശശി അഭിനയിച്ചിട്ടുണ്ട്.

ശശിയുടെ പിതാവ് ചന്ദ്രശേഖരൻ നായരും അമ്മ സുകുമാരിയുമാണ്. ഭാര്യ പ്രഭാവതി.

അഭിനയിച്ച നാടകങ്ങൾ[തിരുത്തുക]

  • സാക്ഷാത്കാരം
  • കലക്കത്ത് കുഞ്ചൻ നമ്പ്യാർ

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "തിരുത്താത്ത 'തിരക്കഥ', വീട്ടുകാരുടെ ശശി സിനിമയിൽ കലിംഗ ശശിയായി". mathrubhumi.com. 2020-04-07. ശേഖരിച്ചത് 2020-04-07.[പ്രവർത്തിക്കാത്ത കണ്ണി]
  2. ""കുടമ്പുളിയിട്ടുവയ്ക്കാം ചേടത്തീ..." പ്രാഞ്ചിയേട്ടനും ആമേനുമൊക്കെ കടന്ന് ശശി കലിംഗ മുന്നോട്ടുതന്നെ; പക്ഷേ പാന്റിട്ടാൽ മാത്രമെന്തിനാ ഇപ്പോഴും നാട്ടുകാർ കൂവുന്നത്?". marunadanmalayali.com. 2014-10-27. ശേഖരിച്ചത് 2020-04-07.
  3. "നടൻ ശശി കലിംഗ അന്തരിച്ചു". manoramaonline.com. 2020-03-07. ശേഖരിച്ചത് 2020-04-07.
  4. m3db.com
  5. "ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു". mathrubhumi.com. 2020-04-07. ശേഖരിച്ചത് 2020-04-07.
  6. മംഗളം വാരിക
"https://ml.wikipedia.org/w/index.php?title=ശശി_കലിംഗ&oldid=3808703" എന്ന താളിൽനിന്ന് ശേഖരിച്ചത്