Jump to content

വീട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ഒരു വീട്

മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെ ഓരോ കാലഘട്ടങ്ങൾക്ക് അനുസരിച്ചു അവന്റെ അതാത് കാലഘട്ടങ്ങളിലെ ആവശ്യകതക്ക് അനുസരിച്ചു അതാത് വിഭാഗത്തിൽ പെട്ട സമൂഹത്തിന്റെയോ ഗോത്രങ്ങളുടെയോ രീതിക്കനുസരിച്ചു രൂപകൽപ്പന ചെയ്ത ചെറു പാർപ്പിടങ്ങൾ ആണ് ആദ്യ കാലഘട്ടങ്ങളിലെ വീടുകൾ.

കാലഘട്ടങ്ങൾ മാറി വന്നതനുസരിച്ചു രൂപത്തിലും ആവശ്യങ്ങളിലും മാറ്റങ്ങൾ വരുത്തി ഇന്ന് കാണുന്ന തരം വീടുകൾ രൂപകൽപ്പന ചെയ്തു. വാസ്തു വിദ്യകളിലും നിർമ്മാണ രീതികളിലും തദ്ദേശീയമായ മാറ്റങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പാർപ്പിടം എന്ന പൊതു ആവശ്യകതയുടെ മാനദണ്ഡങ്ങൾക്ക് ഒരു പൊതു സ്വഭാവം നില നിൽക്കുന്നുണ്ട് എന്ന് പറയാം .[1]

വിവിധതരം വീടുകൾ

[തിരുത്തുക]
ഓലമേഞ്ഞ ഒരു കുടിൽ, മലപ്പുറം ജില്ലയിലെ പരുത്തിക്കാട് നിന്നും

വൈക്കോൽ കൊണ്ടോ തെങ്ങിന്റെയൊ ,പനയുടേയൊ ഓല ഉപയോഗിച്ച് നിർമ്മിക്കുന്ന ചെറിയ വീടുകൾ , കേരളത്തിലെ ഗ്രാമങ്ങളിൽ സാധാരണ കാഴ്ചയായിരുന്നു..ഇത്തരം വീടുകളെ മലയാളികൾ ചെറ്റപ്പെര എന്നും ചെറ്റവീട് എന്നൊക്കെ സാധാരണ പറയാറുണ്ട്.കേരളത്തിന്റെ തീര ദേശങ്ങളിലും മലയോര മേഖലകളിലുമാണ് ഇത്തരം വീടുകൾ ധാരാളമായി കാണപ്പെടുന്നത്. ഓടിന്റെയും കോണ്ക്രീറ്റുകളുടെയും സമൃദ്ധിക്ക് മുമ്പ് കേരളീയ ഭവനങ്ങൾ മിക്കതും ഇത്തരത്തിലുള്ളതായിരുന്നു. കുടിലിനുള്ളിൽ ഓല കൊണ്ടോ മറ്റു വസ്തുക്കൾ കൊണ്ടോ അടുക്കളയും കിടപ്പു മുറിയും തമ്മിൽ വിഭജിക്കപ്പെടാറുണ്ട്.

ഓടിട്ട വീട്

[തിരുത്തുക]
ഓടിട്ട ചെറിയ വീട്

ഓട് :- ചെളി കുഴച്ച് പരത്തി അച്ചിൽ വെച്ച് രൂപഭംഗി നൽകി ചുട്ടു നിർമ്മിക്കുന്ന വസ്തു . ഇഷ്ടികയോ മറ്റു കല്ലുകളോ ഉപയോഗിച്ച് നിർമ്മിക്കുന്ന ചുമരിൻ മുകളിൽ ഓടു മേയുന്നു .ഓല മേയുന്നതു പോലെ . കേരളത്തിൽ വിവിധ തരം ഓടിട്ട വീടുകൾ ഉണ്ട്

- നാലുകെട്ട് വീട്
- എട്ടുകെട്ട് വീട്
- പതിനാറുകെട്ടുവീട്

ആധുനിക വീടിന്റെ ഘടകങ്ങൾ

[തിരുത്തുക]
ആധുനിക മാതൃകയിലുള്ള വീട്
  • കോലായി
  • അടുക്കള
  • ഭക്ഷണ മുറി
  • കിടപ്പു മുറി

വീട് നിർമ്മാണ രീതികൾ

[തിരുത്തുക]
  • ഓല
  • ഓടും ഇഷ്ടികയും ഉപയോഗിച്ച്
  • കോൺക്രീറ്റ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


Wiktionary
Wiktionary
House എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  1. Home
"https://ml.wikipedia.org/w/index.php?title=വീട്&oldid=3791802" എന്ന താളിൽനിന്ന് ശേഖരിച്ചത്