ഇരട്ടിമധുരം
ഇരട്ടിമധുരം Liquorice | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
ജനുസ്സ്: | |
വർഗ്ഗം: | G. glabra
|
ശാസ്ത്രീയ നാമം | |
Glycyrrhiza glabra L. | |
പര്യായങ്ങൾ | |
|
ഫാബേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് ഇരട്ടിമധുരം. (ശാസ്ത്രീയനാമം: Glycyrrhiza glabra). അറേബ്യൻ നാടുകൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഉത്തരേന്ത്യയിൽ പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും[1], ഹിമാലയസാനുക്കൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണിത്. ഈജിപ്തിലുണ്ടാകുന്ന ഇരട്ടിമധുരമാണ് ഏറ്റവും കൂടുതൽ ഔഷധമൂല്യമുള്ളതെന്ന് കരുതപ്പെടുന്നു[2].
സവിശേഷതകൾ[തിരുത്തുക]
ഇംഗ്ലീഷിൽ Liquorices, Licorice എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഹിന്ദിയിൽ മുലേഠി എന്നറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമങ്ങൾ യഷ്ടി, യഷ്ടിമധു, മധുക, ക്ലീതക, മധുസ്രവ, അതിരസ എന്നിവയാണ്[1]. അതിരസ എന്ന സംസ്കൃതനാമത്തിൽ നിന്നുമാണ് ഇരട്ടിമധുരം എന്ന പദം ഉണ്ടായത്[2]. ഏകദേശം 1.5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ ഇലകൾ ചെറുതാണ്. ഇലകൾ ഉണ്ടാകുന്ന തണ്ടുകളോട് ചേർന്ന് പൂക്കളുടെ തണ്ടുകളും ഉണ്ടാകുന്നു. തണ്ടുകൾക്ക് ചാരനിറവും മധുരവും ആണുള്ളത്. ഉണങ്ങിയ തണ്ടുകൾക്ക് നേരിയ തോതിൽ അമ്‌ളത്തിന്റെ രുചിയാണുള്ളത്. പ്രധാനമായും ഔഷധങ്ങളിൽ ചേർക്കുന്നത് വേരാണ് എങ്കിലും തണ്ടുകളും ഔഷധമായി ഉപയോഗിക്കുന്നുണ്ട്[1][2].
"ലിക്വാറൈസ്" എന്ന പദം ഗ്രീക്ക് γλυκύρριζα (glukurrhiza) (via the Old French licoresse) വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്. "സ്വീറ്റ് റൂട്ട്"[3] എന്നാണ് ഇതിന്റെ അർത്ഥം. γλυκύς (glukus), "മധുരം" [4], ῥίζα (rhiza), "റൂട്ട്",[5] എന്നിവയാണ് പെഡാനിയസ് ഡയസ്ക്കോറിഡ്സ് എന്നീ പദങ്ങളാണ് നൽകിയിരിക്കുന്നത്.[6] ഇത് സാധാരണ കോമൺവെൽത്ത് "ലിക്വാറൈസ്", എന്നും അമേരിക്കയിൽ "ലികോറൈസ്" എന്നും ഉപയോഗിക്കുന്നു.
രസാദി ഗുണങ്ങൾ[തിരുത്തുക]
രസം :മധുരം
ഗുണം :ഗുരു
വീര്യം :വീര്യം
വിപാകം :മധുരം [7]
ഔഷധയോഗ്യ ഭാഗം[തിരുത്തുക]
വേര്, മൂലകാണ്ഡം [7]
ഔഷധമൂല്യം[തിരുത്തുക]
വാതം, പിത്തം, ചുമ, പനി, ശ്വാസതടസ്സം, അർബുദം, ത്വക്ക് രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ഇരട്ടിമധുരം ഉപയോഗിക്കുന്നു[1]. കൂടാതെ ഘൃതങ്ങൾ, കഷായങ്ങൾ, ചൂർണ്ണങ്ങൾ, എണ്ണകൾ എന്നിവയുടെ നിർമ്മാണത്തിൽ ഇരട്ടിമധുരം ഉപയോഗിക്കുന്നു[2].
ഉപയോഗങ്ങൾ[തിരുത്തുക]
ഔഷധങ്ങളിൽ ചേർക്കുന്ന സുന്നാമുക്കി അമോണിയം ക്ലോറൈഡ്, ടർപ്പന്റെയിൻ തുടങ്ങിയവയുടെ രൂക്ഷഗന്ധം കുറയ്ക്കുന്നതിന് ഇരട്ടിമധുരം ഉപയോഗിക്കുന്നു. കൂടാതെ, തൊലികളഞ്ഞ് എടുക്കുന്ന ഇരട്ടിമധുരത്തിന്റെ പൊടി ചേർത്ത് വേദനസംഹാരിയായ ഔഷധങ്ങൾ ഉണ്ടാക്കുന്നു. തൊലി കളയാത്ത ഇരട്ടിമധുരത്തിന്റെ പൊടിയിൽ ക്ലോറോഫോം ദ്രാവകവും ആൾക്കഹോളും നിശ്ചിത അനുപാതത്തിൽ ചേർത്ത് ദ്രാവകരൂപത്തിലുള്ള ഔഷധവും ഉണ്ടാക്കുന്നു[2].
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 Ayurvedic Medicinal Plants എന്ന സൈറ്റിൽ നിന്നും.
- ↑ 2.0 2.1 2.2 2.3 2.4 ഡോ.കെ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 39-41.H&C Publishing House, Thrissure.
- ↑ γλυκύρριζα, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus
- ↑ γλυκύς, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus
- ↑ ῥίζα, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus<
- ↑ google books Maud Grieve, Manya Marshall - A modern herbal: the medicinal, culinary, cosmetic and economic properties, cultivation and folk-lore of herbs, grasses, fungi, shrubs, & trees with all their modern scientific uses, Volume 2 Dover Publications, 1982 & Pharmacist's Guide to Medicinal Herbs Arthur M. Presser Smart Publications, 1 April 2001 2012-05-19
- ↑ 7.0 7.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Glycyrrhiza glabra എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Glycyrrhiza glabra എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |