പിത്തം
Jump to navigation
Jump to search
ആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരമായ ത്രിദോഷങ്ങളിൽ ഒന്നാണ് (വാതം, കഫം എന്നിവയാണ് ഇതര ദോഷങ്ങൾ) പിത്തം. ഇത് ശരീരത്തിന്റെ ചൂടിനെ നിയന്ത്രിക്കുന്നു. തപിപ്പിക്കുക (ചൂടുണ്ടാക്കുക) എന്നാണ് പിത്തം എന്ന പദത്തിനർത്ഥം. ശരീരത്തിലെ ഉപാപചയ പ്രക്രിയ (ആഗ്നേയ ഗുണം)യെ അതു സൂചിപ്പിക്കുന്നു[1].
ഘടന[തിരുത്തുക]
തപ് എന്ന സംസ്കൃത ധാതുവിൽ നിന്ന് രൂപപ്പെട്ടതാണ് പിത്തം എന്ന ശബ്ദം. അതിന് മൂന്ന് അർത്ഥങ്ങളാണ്. പിത്തത്തിന്റെ പ്രധാന കൃത്യങ്ങൾ തപ് ദഹെഃ ശരീരത്തിനുള്ളിലെത്തിയ ഭക്ഷണത്തെ ജ്വലിപ്പിക്കുക(പാകംചെയ്ത് സ്വാംശീകരിക്കുക), തപ് സന്തപെഃ അതിൽ നിന്ന് താപം ഉത്പാദിപ്പിക്കുക, തപ് ഐശ്വര്യെഃ അതിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുക.
അഗ്നിയാണ് പിത്തത്തിന്റെ പഞ്ചഭൂതം. സത്ത്വവും രജസ്സും ആണ് ഗുണങ്ങൾ.
അവലംബം[തിരുത്തുക]
- ↑ "ത്രിദോഷങ്ങൾ". കേരളം ടൂറിസം.