ഉള്ളടക്കത്തിലേക്ക് പോവുക

ആറാട്ട് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറാട്ട്
സംവിധാനംഐ.വി. ശശി
കഥടി. ദാമോദരൻ
തിരക്കഥടി. ദാമോദരൻ
നിർമ്മാണംമുരളി മൂവീസിനുവേണ്ടി രാമചന്ദ്രൻ
അഭിനേതാക്കൾജോസ്,സീമ , ശങ്കരാടി, വിൻസെന്റ്, ബാലൻ കെ. നായർ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംഎ.ടി. ഉമ്മർ
റിലീസ് തീയതി
  • 21 December 1979 (1979-12-21)
രാജ്യംIndia
ഭാഷMalayalam

1979ൽ ടി. ദാമോദരൻ തിരക്കഥ യെഴുതി ഐ.വി. ശശി സംവിധാനം ചെയ്തിറക്കിയ ചലച്ചിത്രമാണ്ആറാട്ട്. ബാലൻ കെ നായരെ കേന്ദ്രകഥാപാത്രമാക്കി നിർമ്മിച്ച ഈ ചിത്രത്തിൽ ജോസ്,സീമ , ശങ്കരാടി, വിൻസെന്റ്,കവിയൂർ പൊന്നമ്മ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം എ.ടി. ഉമ്മർ കൈകാര്യം ചെയ്തിരിക്കുന്നു. [1][2][3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ബാലൻ കെ. നായർവെടിക്കാരൻ ചാക്കോ
2ബഹദൂർഫിലിപ്പോസ്
3ശങ്കരാടിവറീത് ചേട്ടൻ
4കവിയൂർ പൊന്നമ്മമറിയാമ്മ(ചാക്കോയുടെ ഭാര്യ)
5മീനത്രേസ്യചേട്ടത്തി (ഫിലിപ്പോസിന്റെ ഭാര്യ)
6വിൻസെന്റ്ആന്റണി (പത്രോസിന്റെ മകൻ)
7സീമ ലിസി (ചാക്കോയുടെ മകൾ)
8ഷോമ ആനന്ദ്മേരി (ഫിലിപ്പോസിന്റെ മകൾ)
9പപ്പുഉതുപ്പ്
10ജോസ്ജോയി വറീതിന്റെ മകൻ
11നെല്ലിക്കോട് ഭാസ്കരൻപത്രോസ്
12കുഞ്ചൻ
12പ്രതാപചന്ദ്രൻഅച്ചൻ

കഥാസാരം

[തിരുത്തുക]

ദുഷ്ടനായ ഒരാൾ ഒരു സമൂഹത്തിലുണ്ടാക്കുന്ന ദുരന്തങ്ങളെ വരച്ച് കാണിക്കുകയാണ് ഈ ചിത്രം. ആരെയും കൂസാത്ത വെടിക്കാരൻ ചാക്കോ ( ബാലൻ കെ. നായർ) ആരെയും കൂസാതെ തന്റെ ക്രൂരവിനോദങ്ങളീൽ അഭിരമിക്കുകയും അതിനെ എതിർക്കുന്നവരെ തകർക്കുകയും ചെയ്യുന്നു. അതിനയാൾക്ക് വ്യക്തിബന്ധങ്ങളോ സ്നേഹബന്ധങ്ങളോ തടസമാകുന്നില്ല. കൂട്ടയിചെയ്യുന്ന വെടിക്കട്ടിന്റെ കണക്കുചോദിക്കുന്ന കൂട്ടുകാരെ അയാൾ ചതിക്കുന്നു. ഭാര്യയെ (കവിയൂർ പൊന്നമ്മ) ക്രൂരമായി ദ്രോഹിക്കുന്ന അയാൾ അയൽ വക്കത്തെ അന്ധയായ മേരിയെ സാധുവായ തന്റെ മരുമകനെക്കൊണ്ട് (പപ്പു) വിവാഹം ചെയ്യിച്ച് തന്റെ വരുതിയിലാക്കുന്നു. അവൾ ആത്മഹത്യ് ചെയ്യുന്നു. മകൾ തന്റെ വാക്കുകളനുസരിക്കില്ലെന്ന് മനസ്സിലാക്കി അവളുടെ കാമുകനെയും അയാൾ കൊല്ലുന്നു. അവസാനം ഗതികെട്ട് മകൾ ലിസി (സീമ) അയാളെ കൊല്ലുന്നു.

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർ
1ഈ മഞ്ഞ വെയിൽ‌പ്പൂഎസ്. ജാനകി
2രോമാഞ്ചം പൂത്തുപി. ജയചന്ദ്രൻ,അമ്പിളി
3സ്വപ്നഗോപുരങ്ങൾ കെ.ജെ. യേശുദാസ്,


അവലംബം

[തിരുത്തുക]
  1. "ആറാട്ട്". www.malayalachalachithram.com. Retrieved 2017-10-12.
  2. "ആറാട്ട്". malayalasangeetham.info. Archived from the original on 16 October 2014. Retrieved 2017-10-12.
  3. "ആറാട്ട്". spicyonion.com. Archived from the original on 2019-01-27. Retrieved 2017-10-12.
  4. "Film ആറാട്ട്( 1979)". malayalachalachithram. Retrieved 2018-01-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-08. Retrieved 2018-03-13.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

ആറാട്ട്1979

"https://ml.wikipedia.org/w/index.php?title=ആറാട്ട്_(ചലച്ചിത്രം)&oldid=4571075" എന്ന താളിൽനിന്ന് ശേഖരിച്ചത്