എസ്. പാവമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എസ്. പാവമണി
എസ്. പാവമണി.jpg
എസ്. പാവമണി
മരണം 2010 ഓഗസ്റ്റ് 31
ദേശീയത  ഇന്ത്യ
പ്രശസ്തി ചലച്ചിത്രവിതരണക്കാരനും മലയാളചലച്ചിത്രനിർമ്മാതാവും

ഒരു ചലച്ചിത്രവിതരണക്കാരനും മലയാളചലച്ചിത്രനിർമ്മാതാവുമാണ് എസ്. പാവമണി (മരണം:2010 ഓഗസ്റ്റ് 31). വിവിധഭാഷകളിലായി ഇരുന്നൂറിലധികം ചിത്രങ്ങൾ ഇദ്ദേഹം വിതരണം ചെയ്തിട്ടുണ്ട്[1].

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ പാവങ്ങാട് സാമുവേൽ.ജെ.പാവമണിയുടെയും ആലീസിന്റെയും മകനായി ജനിച്ചു. സഹോദരനായ എസ്.എൽ. പാവമണിക്കൊപ്പം 1959-ൽ ചലച്ചിത്രവിതരണ മേഖലയിൽ പ്രവേശിച്ചു. ആദ്യം ഹിന്ദി ചലച്ചിത്രങ്ങളായിരുന്നു ഇവർ വിതരണം ചെയ്തിരുന്നത്. എ. വിൻസന്റ് നിർമിച്ച് സംവിധാനം ചെയ്ത ചെണ്ട എന്ന ചിത്രത്തിന്റെ വിതരണത്തോടെയാണ് പാവമണി മലയാളത്തിൽ സജീവമായത്. ഷീബ ഫിലിംസ്, സിതാര, അജന്ത, നവശക്തി എന്നീ പേരുകളിലുള്ള കമ്പനികളിലൂടെ ഇദ്ദേഹം വിവിധഭാഷകളിൽ നിരവധി ചിത്രങ്ങൾ വിതരണം ചെയ്തു. പ്രതാപ്ചിത്രയുടെ ബാനറിൽ 1975-ൽ അയോധ്യ എന്ന ചിത്രമാണ് ആദ്യമായി നിർമ്മിച്ചത്. ഓൾ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ സ്ഥാപകകരിലൊരാളായ ഇദ്ദേഹം ജനറൽ സെക്രട്ടറിയായി 1978-ൽ പ്രവർത്തിച്ചിരുന്നു. 78-ആം വയസ്സിൽ ശ്വാസതടസ്സം മൂലം 2010 ഓഗസ്റ്റ് 31-ന് കൊച്ചിയിൽ വെച്ച് അന്തരിച്ചു.

ചലച്ചിത്രഛായാഗ്രാഹകനായ ജയാനൻ വിൻസെന്റ് ഇദ്ദേഹത്തിന്റെ മരുമകനാണ്.

നിർമ്മിച്ച ചിത്രങ്ങൾ[തിരുത്തുക]

  • അയോധ്യ
  • ആയിരം ജന്മങ്ങൾ
  • അപരാധി
  • വിളക്കും വെളിച്ചവും
  • പൊന്നും പൂവും
  • കളിയിൽ അൽപം കാര്യം
  • ഉയരങ്ങളിൽ
  • അശ്വരഥം
  • ഗായിത്രീദേവി എന്റെ അമ്മ
  • പൂക്കാലം വരവായി
  • ഭൂമിഗീതങ്ങൾ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്._പാവമണി&oldid=2331972" എന്ന താളിൽനിന്നു ശേഖരിച്ചത്