Jump to content

എസ്. കൊന്നനാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്. കൊന്നനാട്ട്
ജനനം1925
മരണം2013 ജൂൺ 16
അന്ത്യ വിശ്രമംപോരൂർ, ചെന്നൈ
തമിഴ്നാട്,  ഇന്ത്യ
മറ്റ് പേരുകൾസ്വാമിനാഥൻ
തൊഴിൽചലച്ചിത്ര കലാസംവിധായകൻ
ചലച്ചിത്രസംവിധായകൻ
സജീവ കാലം1961 - 2003
ജീവിതപങ്കാളി(കൾ)കനകം
കുട്ടികൾശ്രീകാന്ത്
വിചിത്ര

എസ്. കൊന്നനാട്ട് എന്നറിയപ്പെട്ടിരുന്ന സ്വാമിനാഥൻ കൊന്നനാട്ട് മലയാള സിനിമാ രംഗത്തെ അറിയപ്പെടുന്ന കലാസംവിധായകനായിരുന്നു. അഞ്ഞൂറിലധികം സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുള്ള എസ്. കൊന്നനാട്ട് സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിട്ടുണ്ട്. 2003ൽ പി. ഗോപീകൃഷ്ണൻ സംവിധാനം ചെയ്ത ‘സൗദാമിനി’എന്ന ചിത്രത്തിന് വേണ്ടിയാണ് അവസാനമായി കലാസംവിധാനം നിർവഹിച്ചത്.[1] 500 ൽ അധികം മലയാള ചിത്രങ്ങൾക്ക് അദ്ദേഹം കലാസംവിധാനം ചെയ്തിട്ടുണ്ട്.[2]

കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ എസ്. കൊന്നനാട്ടും, കോഴിക്കോട് സ്വദേശിയായ ഹാസ്യനടൻ മാമുക്കോയയും അടുത്ത സുഹൃത്തുക്കളായിരുന്നു. നാടകരംഗത്തു നിന്നും സിനിമാരംഗത്തേക്കു പ്രവേശിച്ച മാമുക്കോയ 1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത് പുറത്തു വന്ന സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രസ്തുത ചിത്രത്തിലേക്ക് മാമുക്കോയയെ നിർദ്ദേശിച്ചത് വൈക്കം മുഹമ്മദ് ബഷീർ ആയിരുന്നു.

രാമു കാര്യാട്ട് സംവിധാനം ചെയ്ത മുടിയനായ പുത്രൻ (1961) എന്ന ചിത്രത്തിലൂടെ രംഗത്തു വന്ന എസ്. കൊന്നനാട്ട് പിന്നീട് 2003 വരെ സജീവമായിരുന്നു. 2013 ജൂൺ 16-ാം തിയതി 88-ാമത്തെ വയസ്സിൽ ചെന്നൈ പോരൂരിലുള്ള സ്വവസതിയിൽ അന്തരിച്ചു. [3]

അവലംബം

[തിരുത്തുക]
  1. "lifeglint.com". Archived from the original on 2016-03-05. Retrieved 2013-06-16.
  2. https://www.thehindu.com/news/national/kerala/a-man-who-set-the-stage-for-pathbreaking-cinema/article4820579.ece/amp/. {{cite web}}: Missing or empty |title= (help)
  3. എസ്. കൊന്നനാട്ട് അന്തരിച്ചു[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എസ്._കൊന്നനാട്ട്&oldid=3967483" എന്ന താളിൽനിന്ന് ശേഖരിച്ചത്