ജോബ് (സംഗീത സംവിധായകൻ)
ജോബ് | |
---|---|
ജനനം | 1929 |
തൊഴിൽ | സഗീത സവിധാനം ഗായകൻ |
സജീവ കാലം | 1955 - ഇതുവരെ |
വർഗ്ഗീസ് കിണറ്റിൻകരയുടെയും അന്നയുടെയും മകനായി 1929-ൽ ജോബ് എറണാകുളത്തു ജനിചു. നാടകഗാനങ്ങൾക്കു സംഗീതം നൽകിക്കൊണ്ട് സംഗീത ജീവിതം ആരംഭിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]കർണ്ണാടകസംഗീതത്തിലെ ഗുരുക്കന്മാർ എം.എസ്. രാജഗോപാലൻ ഭാഗവതർ, വി.കെ. രാഘവമേനോൻ, എം.ആർ. ശിവരാമൻനായർ എന്നിവരായിരുന്നു. ജിതേന്ദ്ര പ്രതാപിൽനിന്ന് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. നാടകങ്ങൾക്ക് സംഗീതം നൽകിക്കൊണ്ടായിരുന്നു തുടക്കം. എറണാകുളത്തെ ആസാദ് ആർട്സ് ക്ലബുമായുള്ള ബന്ധമാണ് ജോബിനെ നാടകങ്ങളിലെത്തിച്ചത്. 1955-ൽ ഭാരമുള്ള കുരിശുകൾ എന്ന നാടകത്തിലെ ഗാനങ്ങൾക്ക് ഈണമിട്ട് പ്രശസ്തനായി.
സിനിമയിലേക്ക്
[തിരുത്തുക]മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ അല്ലിയാമ്പൽക്കടവിലന്നരയക്കുവെള്ളം എന്ന ഗാനത്തിന് സംഗീതം നിർവഹിച്ച ജോബ് ഒരാൾകൂടി കള്ളനായി എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടാണ് സിനിമയിലെത്തിയത്. 1965-ൽ പ്രദർശനം തുടങ്ങിയ റോസിയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. മൊത്തം അഞ്ച് സിനിമകളിൽ ഇരുപതോളം ഗാനങ്ങൾക്ക് സംഗീതം നൽകി.[2]
സംഗീതം പകർന്നഗാനങ്ങൾ
[തിരുത്തുക]ഗാനം | ചിത്രം | പാടിയത് |
---|---|---|
മനസ്സിന്റെ കിത്താബിലെ | ബല്ലാത്ത പഹയൻ | കെ ജെ യേശുദാസ്, എസ് ജാനകി |
അല തല്ലും കാറ്റിന്റെ | ബല്ലാത്ത പഹയൻ | എസ് ജാനകി |
ഭൂമിയിൽ തന്നെ സ്വർഗ്ഗം | ബല്ലാത്ത പഹയൻ | എൽ ആർ ഈശ്വരി |
സ്നേഹത്തിൽ വിടരുന്ന | ബല്ലാത്ത പഹയൻ | എ എം രാജ, പി സുശീല |
എങ്കിലോ പണ്ടൊരു കാലം | റോസി (1965) | പി ലീല |
വെളുക്കുമ്പൊ പുഴയൊരു കളിക്കുട്ടി | റോസി (1965) | കെ ജെ യേശുദാസ് |
കണ്ണു പൊത്തിക്കളിക്കണ | പെങ്ങൾ | കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി |
വ്യാമോഹം വ്യാമോഹം | പെങ്ങൾ | കെ ജെ യേശുദാസ് |
തമ്പുരാട്ടി നിനക്കൊരു | നിധി | കെ ജെ യേശുദാസ് |
നീരാഴിപ്പെരുമാളേ | നിധി | കെ ജെ യേശുദാസ് |
പൊന്നുപൊന്നു താരകളാം | നിധി | കെ ജെ യേശുദാസ് |
മാകന്ദപുഷ്പമേ | നിധി | എസ് ജാനകി |
പെരിയാറേ പെരിയാറേ | പെരിയാർ | കെ ജെ യേശുദാസ് |
അന്തിവിളക്ക് പ്രകാശം | പെരിയാർ | എസ് ജാനകി |
കിനാവിലെന്നും വന്നെന്നെ | ഒരാൾ കൂടി കള്ളനായി | കെ ജെ യേശുദാസ്, പി ലീല |
ചായക്കടക്കാരൻ ബീരാൻ | ഒരാൾ കൂടി കള്ളനായി | കെ ജെ യേശുദാസ്, പി ലീല |
സ്വർഗ്ഗപ്പുതുമാരൻ | ബല്ലാത്ത പഹയൻ | പി ലീല, എൽ ആർ ഈശ്വരി, കോറസ് |
ചാലക്കുടിപ്പുഴയും വെയിലിൽ | റോസി(1965) | എൽ ആർ ഈശ്വരി |
കണ്ണിലെന്താണ് | റോസി(1965) | എൽ ആർ ഈശ്വരി |
അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം | റോസി(1965) | കെ ജെ യേശുദാസ് |