ടി.എസ്. മുത്തയ്യ
ടി.എസ്. മുത്തയ്യ | |
---|---|
![]() കൃഷ്ണകുചേല എന്ന ചലച്ചിത്രത്തിൽ മുത്തയ്യ കുചേലന്റെ വേഷത്തിൽ. കൃഷ്ണനായഭിനയിക്കുന്നത് പ്രേം നസീറാണ്. | |
ജനനം | 1923 |
മരണം | 1992 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്രനടൻ |
ആദ്യകാല മലയാളചലച്ചിത്ര നടൻമാരിൽ പ്രമുഖൻ ആയിരുന്നു ടി. എസ്. മുത്തയ്യ (1923 - 1992).
ഉള്ളടക്കം
ജീവിതരേഖ[തിരുത്തുക]
സച്ചിദാനന്ദൻ പിള്ള മുത്തയ്യാ പിള്ള 1923 ൽ കൊച്ചിയിൽ ജനിച്ചു[1]. കേരളത്തിലെ രണ്ടാമത്തെ ഇംഗ്ലീഷ് ദിനപത്രമായ കൊച്ചിൻ ആർഗസിന്റെ ഉടമയും പത്രാധിപരും ആയിരുന്ന ടി.എസ്.സച്ചിദാനന്ദൻ ആയിരുന്നു പിതാവ്. കൊച്ചിയിൽ ഹൈസ്കൂൾ പഠനം. മഹാരാജാസിൽ ഇന്റർമീഡിയറ്റ് പഠനം. കുറെക്കാലം പട്ടാളത്തിൽ. പിന്നീട് പേൾ പ്രസ്സിന്റെ മാനേജർ. യൂറോപ്യൻ ക്ലബ്ബുകളിൽ നാടകം അവതരിപ്പിച്ചു കലാരംഗത്തേക്കു വന്നു. മുൻഷി രാമൻപിള്ളയെ കൊണ്ടു കഥയെഴുതിച്ചു ചിത്രനിർമ്മാണത്തിനു തുനിഞ്ഞുവെങ്കിലും നടന്നില്ല. കോട്ടയം പോപ്പുലർ പ്രൊഡക്ഷന്റെ നവലോകം (1951) എന്ന ചിത്രത്തിലൂടെ ചലച്ചിത്രനടനായി. 1992 ൽ 69ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
പ്രധാന സിനിമകൾ[തിരുത്തുക]
- മരുമകൾ(1952)
- അവകാശി(1953)
- തിരമാല (1954)
- ബാല്യകാല സഖി(1954)
- സി.ഐ.ഡി(1955)
- പാടാത്ത പൈങ്കിളി(1957)
- കണ്ടംബച്ച കോട്ട്(1961)
- ഭാഗ്യ ജാതകം(1962)
- ഇരുട്ടിന്റെ ആത്മാവ്
- അഗ്നിപുത്രി
- ഉദ്യോഗസ്ഥ
- അന്വേഷിച്ചു കണ്ടെത്തിയില്ല
- നാടൻ പെണ്ണ്
- ചന്ദ്രകാന്തം
- ചട്ടമ്പി കല്യാണീ
- തിരുവോണം
50-ൽപ്പരം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സംവിധാനം[തിരുത്തുക]
- ചിത്രമേള(മൂന്നു കഥകൾ)
- ബല്ലാത്ത പഹയൻ(1969)
അവലംബം[തിരുത്തുക]
മധു ഇറവങ്കര മലയാളസിനിമയിലെ അവിസ്മരണീയർ,സാഹിത്യപോഷിണി ജൂലൈ 2008
- ↑ "ബ്ലാക്ക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 713. 2011 ഒക്ടോബർ 24. ശേഖരിച്ചത് 2013 മാർച്ച് 30.