ഉള്ളടക്കത്തിലേക്ക് പോവുക

തുലാവർഷം (1976 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുലാവർഷം
സംവിധാനംഎൻ. ശങ്കരൻനായർ
കഥസി. രാധാകൃഷ്ണൻ
തിരക്കഥസി. രാധാകൃഷ്ണൻ
നിർമ്മാണംശോഭന പരമേശ്വരൻ നായർ
പ്രേം നവാസ്‌
അഭിനേതാക്കൾപ്രേം നസീർ
ബഹദൂർ
സുധീർ
കുതിരവട്ടം പപ്പു
കവിയൂർ പൊന്നമ്മ
ഛായാഗ്രഹണംജെ വില്യംസ്
ചിത്രസംയോജനംവി. പി കൃഷ്ണൻ
സംഗീതംസലിൽ ചൗധരി
ദക്ഷിണാമൂർത്തി
നിർമ്മാണ
കമ്പനി
വിജയ ലബോറട്ടറി
വിതരണംവിമല
റിലീസ് തീയതി
  • 19 March 1976 (1976-03-19)
രാജ്യംഭാരതം
ഭാഷമലയാളം

എൻ. ശങ്കരൻനായർ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തുലാവർഷം. സി. രാധാകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു.[1] ശോഭന പരമേശ്വരൻ നായർ, പ്രേം നവാസ്‌ എന്നിവർ ചേർന്നാണ് പടം നിർമ്മിച്ചത് പ്രേം നസീർ, ബഹദൂർ, ആലുംമൂടൻ, കുതിരവട്ടം പപ്പു, കവിയൂർ പൊന്നമ്മ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു.[2] വയലാർ, ചൊവ്വല്ലൂർ, പി ഭാസ്കരൻ എന്നിവർ ഗാനങ്ങളെഴുതുകയും സലിൽ ചൗധരി,ദക്ഷിണാമൂർത്തി എന്നിവർ ഈണം നൽകുകയും ചെയ്തു [3][4]

കഥാസാരം

[തിരുത്തുക]

കർഷകനായ ബാലനും അമ്മയും അനുജത്തി അമ്മിണിയും സുഖമായി ജീവിക്കുന്നു. അമ്മാവന്റെ മകനായ മണിയൻ ധനാശയാൽ നഗരത്തില്പോകുന്നു. ഉദ്യോഗ ഉയർച്ചക്കായി തെറ്റായവഴികൾ ഉപയോഗിക്കുന്നു അതിൽ അഭിരമിച്ച അയാൾ വിവാഹശേഷം അമ്മിണിയേയും അവക്കായി നിർബന്ധിക്കുന്നു. അച്ഛനെയും അമ്മയേയും കൂടി മറന്ന അയാൾ പണത്തിനു പിന്നാലെ പോകുന്നു. ഉദ്യോഗ ഉയർച്ചക്കായി അമ്മിണിയെ പലർക്കും കാഴ്ചവക്കാൻ വരെ തയ്യാറാകുന്നു. അവസാനം പരിതപിക്കുന്നു.

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർബാലൻ
2കവിയൂർ പൊന്നമ്മബാലന്റെ അമ്മ
3ശ്രീദേവിഅമ്മിണി
4സുധീർമണിയൻ
5പ്രേമഅമ്മായി (മണിയന്റ അമ്മ)
6ആലുംമൂടൻപോസ്റ്റ്മാൻ ബാലകൃഷ്ണൻ നായർ
7ബഹദൂർഅയ്യപ്പൻ
8ഹേമ ചൗധരിനീലി
9അനുരാധനർത്തകി
10കുതിരവട്ടം പപ്പുചെങ്കീരി ജിനൻ
11പ്രേംജിവേലക്കാരൻ
12ടി.എസ്. മുത്തയ്യ
13വഞ്ചിയൂർ രാധകുഞ്ചിയമ്മ
12കെടാമംഗലം അലി

ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :വയലാർ, ചൊവ്വല്ലൂർ, പി. ഭാസ്കരൻ
ഈണം : സലിൽ ചൗധരി,ദക്ഷിണാമൂർത്തി

നമ്പർ.പാട്ട്പാട്ടുകാർരചനഈണംരാഗം
1കേളീ നളിനംകെ.ജെ. യേശുദാസ്വയലാർ രാമവർമ്മസലീൽ ചൗധരികല്യാണി
2മാടത്തക്കിളിസൽമ ജോർജ്ജ്പി. ഭാസ്കരൻദക്ഷിണാമൂർത്തി
3പാറയിടുക്കിൽ മണ്ണുണ്ടോഎസ്. ജാനകി, കമല, സൽമ ജോർജ്ജ്പി. ഭാസ്കരൻദക്ഷിണാമൂർത്തി
4സ്വപ്നാടനംഎസ്. ജാനകിചൊവല്ലൂർ കൃഷ്ണൻ കുട്ടിസലീൽ ചൗധരി
5യമുനേ നീ ഒഴുകുകെ.ജെ. യേശുദാസ്, എസ്. ജാനകിവയലാർ രാമവർമ്മസലീൽ ചൗധരി

കുറിപ്പുകൾ

[തിരുത്തുക]

ശ്രീദേവിയുടെ മനോഹരമായ അഭിനയവും ശാലീനമായ സൗന്ദര്യവും ഈ ചിത്രത്തിന്റെ മുഖമുദ്രയാണ്. സി രാധാകൃഷ്ണൻ എഴുതിയ സംഭാഷണത്തിന്റെ വള്ളുവനാടൻ ശൈലിയും മനോഹരമാക്കുന്നു.

അവലംബം

[തിരുത്തുക]
  1. ↑ "തുലാവർഷം". www.m3db.com. Retrieved 2018-07-03.
  2. ↑ "തുലാവർഷം". www.malayalachalachithram.com. Retrieved 2018-07-03.
  3. ↑ "തുലാവർഷം". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 3 ജൂലൈ 2018.
  4. ↑ "തുലാവർഷം". spicyonion.com. Archived from the original on 2022-11-22. Retrieved 2018-07-14.
  5. ↑ "തുലാവർഷം(1976)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. ↑ "തുലാവർഷം(1976‌)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2019-01-06. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |5= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുവാൻ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തുലാവർഷം_(1976_ചലച്ചിത്രം)&oldid=4571682" എന്ന താളിൽനിന്ന് ശേഖരിച്ചത്