Jump to content

ഷാനവാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷാനവാസ്
ജനനം
ദേശീയത ഇന്ത്യ
തൊഴിൽFilm actor
സജീവ കാലം1977–present
ജീവിതപങ്കാളി(കൾ)ആയിഷ
കുട്ടികൾഷമീർ ഖാൻ, അജിത് ഖാൻ
മാതാപിതാക്ക(ൾ)
ബന്ധുക്കൾപ്രേം നവാസ് (uncle)

ഷാനവാസ് മലയാള സിനിമയിലും തമിഴ് ചിത്രങ്ങളിലും സജീവമായിരുന്ന ഒരു ചലച്ചിത്ര നടനാണ്. പ്രസിദ്ധ ചലച്ചിത്ര താരമായിരുന്ന പ്രേംനസീറിന്റെ മകനാണ് അദ്ദേഹം. മലയാളത്തിൽ 50-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

പശ്ചാത്തലം

[തിരുത്തുക]

പ്രേംനസീറിന്റെയും അദ്ദേഹത്തിന്റെ പത്നി ഹബീബ ബീവിയുടെയും പുത്രനായി തിരുവനന്തപുരത്താണ് ഷാനവാസ് ജനിച്ചത്. അദ്ദേഹത്തിന് മൂന്നു സഹോദരിമാരാണുള്ളത്. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെ ന്യൂ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടുകയും ചെയ്തു.[1] അംബികയുടെ ജോഡിയായി ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. 2011-ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന മലയാളചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേയ്ക്കു പുനഃപ്രവേശനം നടത്തിയിരുന്നു.

കുടുംബം

[തിരുത്തുക]

ഷാനവാസ് മലേഷ്യയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. പ്രേംനസീറിന്റ മൂത്ത സഹോദരിയായിരുന്ന സുലൈഖാ ബീവിയുടെ മകളാണ് ഷാനവാസിന്റെ പത്നിയായ ആയിഷ ബീവി. ദമ്പതിമാർക്ക് ഷമീർഖാൻ, അജിത് ഖാൻ എന്നിങ്ങനെ രണ്ടു പുത്രന്മാരാണുള്ളത്. ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ എന്ന മലയാള ചിത്രത്തിലൂടെ ഷമീർ തന്റെ ഭാഗ്യം പരീക്ഷിച്ചുവെങ്കിലും ചിത്രം പരാജയപ്പെടുകയും പിന്നീട് മലേഷ്യയിൽ വ്ലോഗ്ഗെർ‌ എന്ന കമ്പനിയിൽ ഒരു മാനേജരായി ജോലി നേടുകയും ചെയ്തു. രണ്ടാമത്തെ പുത്രനായ അജിത് ഖാൻ ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നു.[2]

തെരഞ്ഞെടുത്ത സിനിമകൾ

[തിരുത്തുക]

ടെലിവിഷൻ

[തിരുത്തുക]
  • ശംഖുപുഷ്പം (ഏഷ്യാനെറ്റ്)
  • കടമറ്റത്തു കത്തനാർ (ഏഷ്യാനെറ്റ്)
  • വെളുത്തകത്രീന (സൂര്യ TV)
  • സമ്മർ ഇൻ അമേരിക്ക (ഏഷ്യാനെറ്റ്)
  • അമ്മത്തൊട്ടിൽ (ഏഷ്യാനെറ്റ്)
  • സത്യമേവ ജയതേ (സൂര്യ TV)
  • മനസറിയാതെ (സൂര്യ TV)

അവലംബം

[തിരുത്തുക]
  1. "Varthaprabhatham". asianet news. Retrieved 6 March 2014.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-22. Retrieved 2018-11-24.
"https://ml.wikipedia.org/w/index.php?title=ഷാനവാസ്&oldid=4101321" എന്ന താളിൽനിന്ന് ശേഖരിച്ചത്