ചൈനാടൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൈനാടൗൺ
സംവിധാനംറാഫി മെക്കാർട്ടിൻ
നിർമ്മാണംആന്റണി പെരുമ്പാവൂർ
രചനറാഫി മെക്കാർട്ടി
അഭിനേതാക്കൾമോഹൻലാൽ
ജയറാം
ദിലീപ്
പ്രദീപ് രാവറ്റ്
കാവ്യാ മാധവൻ
പൂനം ഭജ്‌വ
ദിപാഷ
സംഗീതംജാസി ഗിഫ്റ്റ്
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംഡോൺ മാക്സ്
സ്റ്റുഡിയോആശിർവാദ് സിനിമാസ്
വിതരണംആശിർവാദ് റിലീസ്
through മാക്സ്‌ലാബ്
റിലീസിങ് തീയതിഏപ്രിൽ 14, 2011
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം142 മിനിറ്റ്സ്

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചൈനാടൗൺ. മോഹൻലാൽ, ജയറാം, ദിലീപ് എന്നിവർ ഒരുമിച്ചഭിനയിക്കുന്ന ഈ ചിത്രം 2011 ഏപ്രിൽ 14 ന് പ്രദർശനത്തിനെത്തി. ലാലിന്റെ നായികയായ റോസാമ്മയെന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് കാവ്യ മാധവനാണ്. പൂനം ബജ് വയും ദീപീഷയും നായികമാരായുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, ക്യാപ്റ്റൻ രാജു, ശങ്കർ, കലാഭവൻ ഹനീഫ്, ഷാനവാസ്, അജിത്, നന്ദു, അശോകൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളണിയുന്നു.

കഥാതന്തു[തിരുത്തുക]

മാത്തുക്കുട്ടിയെന്ന ഒരൊത്ത ചട്ടമ്പിയായാണ് ലാൽ അവതരിപ്പിയ്ക്കുന്നത്. ഗോവയിലെ ചൈനാ ബസാറിൽ അന്യാധീനപ്പെട്ടുപോയ കാസനോവ വീണ്ടെടുക്കുന്നതിന് മാത്തുക്കുട്ടിയും (മോഹൻലാൽ), സ്‌കറിയയും (ജയറാം) ബിനോയും (ദിലീപ്) പോകുന്ന കഥയാണ് ഹാസ്യത്തിന്റെ മെമ്പൊടിയോടെ സംവിധായകൻ റാഫി മെക്കാർട്ടിൻ പറയുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

# ഗാനംപാടിയത് ദൈർഘ്യം
1. "അരികെ നിന്നാലും"  ചിത്ര, എം.ജി. ശ്രീകുമാർ  
2. "ഇന്നു പെണ്ണിനു"  മഞ്ജരി, രാജലക്ഷ്മി, ജാസി ഗിഫ്റ്റ്  
3. "ആരാണു കൂട്ട്"  അഫ്സൽ, പ്രദീപ് പള്ളുരുത്തി, ജാസി ഗിഫ്റ്റ്  
4. "മോഹപട്ടം"  അഫ്സൽ, ജാസി ഗിഫ്റ്റ്, രഞ്ജിത്ത്, റിജിയ  
5. "ആരാണു"  കാവാലം ശ്രീകുമാർ  

പ്രദർശനശാലകളിൽ[തിരുത്തുക]

പ്രദർശനത്തിനെത്തി ആദ്യത്തെ ആഴ്ചയ്ക്കുള്ളിൽത്തന്നെ ഈ ചിത്രം 6 കോടി കളക്ട് ചെയ്തു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-05-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-04-26.
"https://ml.wikipedia.org/w/index.php?title=ചൈനാടൗൺ&oldid=3753313" എന്ന താളിൽനിന്ന് ശേഖരിച്ചത്