Jump to content

ഭഗവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭഗവാൻ എന്നാൽ ഐശ്വര്യ സ്യ സമഗ്രസ്യ ധൈര്യസ്യ യശസ ശ്രിയ: ജ്ഞാന വയ്‌രാഗ്യ യോശ്ചൈവ ഷണ്ണാം ഭഗഇതീരിതം

യസ്മിൻഷണ്ണാം ഭഗാൻ അസ്തി ഭഗവാൻ സ: ഇതി കഥ്യതേ

{നാനാർത്ഥം|ഭഗവാൻ}}


ദൈവികമായ ശക്തിയുള്ള ഒരാൾ എന്ന് അർത്ഥം വരുന്ന ഭഗവാൻ എന്ന പദം സംസ്കൃതത്തിൽ നിന്ന് ഉത്ഭവിച്ച ഒരു വാക്കാണ്. “ഭാഗ” എന്ന പദത്തിന് സംസ്കൃതത്തിൽ ദൈവം എന്നാണ് അർത്ഥം. സമ്പൂർണ്ണ ഐശ്വര്യം, ധർമ്മം, യശസ്സ്, ശ്രേയസ്സ്, വൈരാഗ്യം, മോക്ഷം എന്നീ ഭഗകൾ ഉള്ളവൻ ഭഗവാൻ എന്ന് വിളിക്കപ്പെടുന്നു. ഭഗവാൻ എന്ന പദം കൂടുതലായി ഹിന്ദു ദൈവങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു. ഉദാ: ഭഗവാൻ വിഷ്‌ണു, ഭഗവാൻ കൃഷ്ണൻ, ഭഗവാൻ ശിവൻ. ഭഗവതി ഇതിന്റെ സ്ത്രീ ലിംഗമാണ്.


ബുദ്ധിസത്തിൽ:-

ഭഗവൻ എന്നത് പാലി വാക്ക് ആണ്. അതിന്റെ മൂലരൂപം ഭഗ്ഗ + ഭവൻ = ഭഗവൻ . അതിന്റെ അർഥം നാല് മാരൻ (ദുഖങ്ങളെ ) സമ്പൂർണമായി നശിപ്പിച്ചവൻ അഥവാ കീഴടക്കിയവൻ എന്നാണു. ബുദ്ധൻ പറഞ്ഞു, " ആരാണോ ആസക്തിയെ അതിജീവിക്കുന്നത്, ആരാണോ അഞ്ജതയെ കീഴടക്കിയത്, ആരാണോ അത്യാര്തിയെയും, കാമതെയും കീഴടക്കിയത്.. ആ വ്യക്തിയാണ് ഭഗവൻ ".

"https://ml.wikipedia.org/w/index.php?title=ഭഗവാൻ&oldid=4089249" എന്ന താളിൽനിന്ന് ശേഖരിച്ചത്