Jump to content

നമ്മൾ തമ്മിൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നമ്മൾ തമ്മിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നമ്മൾ തമ്മിൽ
സംവിധാനംവിജി തമ്പി
നിർമ്മാണംഎവർഷൈൻ പിൿചേഴ്സ്
കഥവിജി തമ്പി
തിരക്കഥഅലക്സ് ഐ. കടവിൽ,
മോഹൻ വടക്കേടത്ത്
അഭിനേതാക്കൾപൃഥ്വിരാജ്
ഇന്ദ്രജിത്ത്
ജഗതി ശ്രീകുമാർ
ഗീതു മോഹൻദാസ്
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോഎവർഷൈൻ പിക്ചേഴ്സ്
വിതരണംഎവർഷൈൻ
വലിയവീട്ടിൽ റിലീസ്
റിലീസിങ് തീയതി2009 മാർച്ച് 27
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം132 മിനിറ്റ്

വിജി തമ്പിയുടെ സംവിധാനത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ, ഗീതു മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നമ്മൾ തമ്മിൽ. എവർഷൈൻ പിൿചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം എവർഷൈൻ, വലിയവീട്ടിൽ റിലീസ് എന്നിവർ ചേർന്ന് വിതരണം ചെയ്തിരിക്കുന്നു. വിജി തമ്പി ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ അലക്സ് ഐ. കടവിൽ, മോഹൻ വടക്കേടത്ത് എന്നിവർ രചിച്ചിരിക്കുന്നു. സംഭാഷണം രചിച്ചത് ജോൺപോൾ.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
പൃഥ്വിരാജ് വിക്കി
ഇന്ദ്രജിത്ത് ജോൺ റോസ്
ബാലചന്ദ്രമേനോൻ രാമചന്ദ്രൻ നായർ
ജഗതി ശ്രീകുമാർ
സിദ്ദിഖ് കറിയാച്ചൻ
ഷാനവാസ്
ഗീതു മോഹൻദാസ് അനു സക്കറിയ
രേവതി
സുഹാസിനി റോസ് അലക്സ്
രമ്യ നമ്പീശൻ

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് മനോരമ മ്യൂസിക്കത്സ്.

ഗാനങ്ങൾ
  1. ജൂണിലെ നിലാമഴയിൽ – കെ.ജെ. യേശുദാസ്
  2. കബടി കബടി – അഫ്‌സൽ, റിമി ടോമി
  3. പൊട്ട് തൊട്ട് – മധു ബാലകൃഷ്ണൻ
  4. പ്രിയനെ ഉറങ്ങിയില്ലേ – സുജാത മോഹൻ
  5. സിയോണ സിത്താറിൻ – വിധു പ്രതാപ്, രഞ്ജിനി ജോസ്
  6. ജൂണിലെ നിലാമഴയിൽ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
  7. ഉയിരെ ഉറങ്ങിയില്ലേ –കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ചിത്രസം‌യോജനം ശ്രീകർ പ്രസാദ്
കല ഗിരീഷ് മേനോൻ
ചമയം തോമസ്
വസ്ത്രാലങ്കാരം മിഥുൻ മാധവൻ
നൃത്തം ബൃന്ദ, പ്രസന്ന, കൂൾജയന്ത്
സംഘട്ടനം ത്യാഗരാജൻ
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം അരോമ മോഹൻ
ലെയ്‌സൻ ഓഫീസർ കാർത്തിക് ചെന്നൈ
അസോസിയേറ്റ് ഡയറക്ടർ കെ.സി. രവി, കുടമാളൂർ രാജാജി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]